പതിവായി കഞ്ചാവു വലിക്കുന്നവരിൽ പക്ഷാഘാതത്തിനുള്ള സാധ്യത കൂടുതലെന്നു പഠനം. മോൺട്രീലിൽ നടന്ന വേൾഡ് സ്ട്രോക് കോൺഗ്രസിലാണ് ഗവേഷകർ കണ്ടെത്തലുകൾ സമർപ്പിച്ചത്. 2010–നും 14–നും ഇടയിൽ കഞ്ചാവ് ഉപയോഗിച്ചവരിലുണ്ടായ പക്ഷാഘാത തോതിലെ വർധന ഇവിടെ വിശകലനം ചെയ്തു.
ടോറന്റോ സർവകലാശാലയിലെ ഗവേഷകരുടെ കണക്കുകൾ പ്രകാരം ലോകമെമ്പാടുമായി എട്ടുകോടിയാളുകൾ പക്ഷാഘാതത്തിന്റെ പിടിയിലാണ്. പക്ഷാ ഘാതം തടയാനുപയോഗിക്കുന്ന മരുന്നുകളായ റിവാറോ ക്സബാൻ, അസെറ്റൈൽസാലിസൈലിക് ആസിഡ് (എ.എസ്.ഐ) എന്നിവയുടെ ഉപയോഗമാണ് പഠനത്തിനു വിധേയമാക്കിയത്.
കഞ്ചാവ് ഉപയോഗിച്ച് ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട 23.3 ലക്ഷം പേരിൽ 32,231 പേർക്കു പക്ഷാഘാതവും 19,452 പേർ ക്കു തലച്ചോറിന്റെ ഒരുഭാഗത്ത് രക്തചംക്രമണം നിലച്ചു പോകുന്ന അവസ്ഥയും ഉണ്ടായതായി കണ്ടെത്തി. കഞ്ചാവുപയോഗിക്കുന്നവരിൽ എല്ലാവിഭാഗത്തിലും പെട്ട പക്ഷാഘാത നിരക്ക് 1.3 –ൽ നിന്നു 1.5 ശതമാനത്തിലേക്കു വർധിച്ചതായും കണ്ടെത്തി. അഞ്ചു വർഷത്തിനിടെ എല്ലാതരം രോഗികളിലുമുള്ള പക്ഷാഘാതത്തിന്റെ വ്യാപ്തി സ്ഥിരമായിരുന്നുവെന്നും പഠനം പറയുന്നു.