Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊളസ്ട്രോൾ നിയന്ത്രിച്ചാൽ അൽസ്ഹൈമേഴ്സിനെ അകറ്റാം

Getting to know the Cholesterol family

കൊളസ്ട്രോൾ നിയന്ത്രിക്കുന്നത് അൽസ്ഹൈമേഴ്സ് സാധ്യത കുറയ്ക്കുമെന്ന് ഇന്ത്യൻ വംശജൻ ഉൾപ്പെട്ട ഗവേഷക സംഘം കണ്ടെത്തി. തലച്ചോറിനുണ്ടാകുന്ന വൈകല്യവും ഹൃദ്രോഗവും തമ്മിലുള്ള ജനിതകബന്ധം ഇവർ തിരിച്ചറിഞ്ഞു. ഒന്നര മില്യൺ ആളുകളുടെ ഡിഎൻഎ പരിശോധിച്ചതിൽ നിന്നും, ഹൃദ്രോഗം വരാൻ സാധ്യത കൂട്ടുന്ന ഘടകങ്ങളായ ട്രൈഗ്ലിസറൈഡിന്റെയും കൊളസ്ട്രോളിന്റെയും (LDL, HDL and bad cholesterol) ഉയർന്ന അളവിന് അൽസ്ഹൈമേഴ്സ് രോഗസാധ്യതയുമായി ജനിതകമായി ബന്ധമുണ്ടെന്ന് കണ്ടു.

എന്നാൽ ഹൃദയസംബന്ധമായ രോഗങ്ങൾക്കുള്ള മറ്റ് സാധ്യതാ ഘടകങ്ങളായ ബോഡിമാസ് ഇന്‍ഡക്സ്, ടൈപ്പ് 2 പ്രമേഹം ഇവയ്ക്ക് അൽസ്ഹൈമേഴ്സുമായി ബന്ധമൊന്നും ഇല്ല എന്നും കണ്ടു. ലിപ്പിഡ് മെറ്റബോളിസത്തെ സ്വാധീനിക്കുന്ന ജീനുകൾ അൽസ്ഹൈമേഴ്സ് രോഗവുമായും ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഗവേഷ കർ പറയുന്നു. അതുകൊണ്ട് ശരിയായ ജീനിനെയും പ്രോട്ടീനിനെയും ലക്ഷ്യം വച്ചാൽ, അത് ചില ആളുകളിൽ അവരുടെ കൊളസ്ട്രോളും ‍ട്രൈഗ്ലിസറൈഡും നിയന്ത്രിച്ചാൽ അൽസ്ഹൈമേഴ്സ് വരാതെ തടയാമെന്ന് വാഷിങ്ടൺ യൂണിവേഴ്സിറ്റി യുടെ സ്കൂൾ ഓഫ് മെഡിസിനിലെ അസിസ്റ്റന്റ് പ്രൊഫസറായ രാഹുൽ എസ് ദേശികൻ പറഞ്ഞു. 

അക്റ്റാ ന്യൂറോപാതോളജിക്ക എന്ന ജേണലിൽ പ്രസിദ്ധീകരിച്ച ഈ പഠനത്തിനായി, ഹൃദയരോഗങ്ങൾക്കും അൽസ്ഹൈമേഴ്സിനും സാധ്യത കൂട്ടുന്ന ഡിഎൻഎയുടെ പോയിന്റുകളെ ഗവേഷക സംഘം തിരിച്ചറിഞ്ഞു. ഗവേഷകർ ആളുകളുടെ ഡിഎൻഎയിലുള്ള വ്യത്യാസം പരിശോധിച്ചു. ഹൃദ്രോഗത്തിനോ അൽസ്ഹൈമേഴ്സിനോ സാധ്യതയുള്ള ഘടകങ്ങൾ നോക്കി, ജനിതകഘടനയിൽ, രണ്ടു രോഗങ്ങൾക്കും ഉള്ള സാധ്യതയുമായി ബന്ധപ്പെട്ട 90 പോയിന്റുകൾ തിരിച്ചറിഞ്ഞു. ഈ 90 ഭാഗങ്ങളിൽ 6 എണ്ണത്തിന് അൽസ്ഹൈമേഴ്സുമായും രക്തത്തിലെ ഉയർന്ന ലിപ്പിഡ് നിലയുമായും ബന്ധമുണ്ടെന്നു കണ്ടു. ഇവയിൽ മുൻപ് ഡിമെൻഷ്യയുമായി ബന്ധമില്ലാതിരുന്ന ജീനുകളും ഉൾപ്പെടും.  അൽസ്ഹൈമേഴ്സിന്റെ കുടുംബചരിത്രമുള്ളവരിൽ, ഡിമെൻഷ്യയോ, മറ്റ് ലക്ഷണങ്ങളിൽപ്പെട്ട ഓർമക്കുറവോ ഇല്ലെങ്കിൽപ്പോലും രോഗസാധ്യതാഘടകങ്ങള്‍ സാധാരണമാണെന്നു പഠനം പറയുന്നു. ഈ ഒരുപിടി ജീനുകൾ നിങ്ങളിലുണ്ടെങ്കിൽ, ഹൃദ്രോഗത്തിനു മാത്രമല്ല അൽസ്ഹൈമേഴ്സിനും സാധ്യത കൂടുതലാണെന്ന് ഗവേഷകർ കൂട്ടിച്ചേർത്തു. ഹൃദയസംബന്ധമായ രോഗവും അൽസ്ഹൈമേഴ്സ് അഥവാ സ്മൃതിനാശ രോഗവും ഒരുമിച്ച് വരുന്നത് അവ ജനിതകമായി ബന്ധപ്പെട്ടതിനാലാണെന്നും അവർ പറഞ്ഞു.