Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒരു വയസ്സിനു മുൻപേ നൽകാം പശുവിൻപാലും മുട്ടയും ‌

egg-milk

അലർജി ഉണ്ടാക്കുന്ന ചില ഭക്ഷണങ്ങൾ കുഞ്ഞിന് ഒരു വയസ്സാകും മുൻപേ നൽകിയില്ലെങ്കിൽ പിന്നീട് ഫുഡ് അലർജി ഉണ്ടാകാൻ സാധ്യത കൂടുതലാണെന്ന് കനേഡിയൻ ഹെൽത്തി ഇൻഫന്റ് ലോഞ്ചിറ്റ്യൂഡിനൽ ഡെവലപ്മെന്റ് (Child) പഠനം പറയുന്നു.

പശുവിൻപാൽ, പാലുൽപ്പന്നങ്ങൾ, മുട്ട, നിലക്കടല എന്നിവ ഒരു വയസ്സിനു മുൻപെ കുഞ്ഞുങ്ങൾക്ക് നൽകിയില്ലെങ്കിൽ വിമ്മിഷ്ടം (Wheezing), ആസ്മ, വരട്ടുചൊറി (eczema) ഇവ കുട്ടിക്കാലത്ത് ഉണ്ടാകാൻ സാധ്യതയുള്ളതായി പീഡിയാഡ്രിക് അലർജി ആൻഡ് ഇമ്മ്യുണോളജിയിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. താരതമ്യേന അലർജി ഉണ്ടാക്കുന്ന ഭക്ഷണങ്ങൾ കുഞ്ഞ് ജനിച്ച് ആദ്യവർഷം നൽകാതിരിക്കുന്നത് പിന്നീട് ഭക്ഷണ അലർജിക്ക് കാരണമാകും.

അറിയാം പാലിന്റെ മേൻമകളും കുറവുകളും

‘‘ആദ്യ ഘട്ടത്തിൽ തന്നെ ഭക്ഷണത്തോടുള്ള സൂക്ഷ്മ സംവേദന ക്ഷമത (Food sensitistation) പിന്നീടുള്ള ജീവിതത്തിൽ ആസ്മ, എക്സിമ, ഇവയുടെ വർധിച്ച സാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു.’’ ഒന്റാറിയോയിലെ മക്മാസ്റ്റർ സർവകലാശാല ഗവേഷകനായ ഡോ. മൻകോം പറയുന്നു.

ഭക്ഷണത്തോട് സൂക്ഷ്മമായി സംവദിക്കുന്ന ശിശുക്കൾ എല്ലാവരും ഭക്ഷണ അലർജി ഉള്ളവരാവില്ല. എന്നാൽ സെൻസിറ്റൈസേഷൻ വളരെ പ്രധാന പടിയാണ്. അദ്ദേഹം പറഞ്ഞു.

ഒരു വയസ്സാകും മുൻപേ പശുവിൻ പാലും പാലുൽപ്പന്നങ്ങളും കഴിച്ച കുട്ടികളുമായി താരതമ്യപ്പെടുത്തിയാൽ ജനിച്ച് ആദ്യവർഷം പശുവിൻ പാൽ കുടിക്കാത്ത കുട്ടികൾക്ക് പശുവിൻപാൽ അലർജിക്കുള്ള സാധ്യത നാലിരട്ടിയാണെന്ന് കാനഡയിലെ 2100 കുട്ടികളിൽ നടത്തിയ പഠനത്തിൽ കണ്ടു.

ഭക്ഷണത്തോടൊപ്പം നിലക്കടല കഴിച്ചാൽ?

ഇതുപോലെ മുട്ടയും നിലക്കടലയും ഒരു വയസ്സാകും മുൻപേ നൽകാത്ത കുഞ്ഞുങ്ങൾക്ക് ഇത് കഴിച്ച കുഞ്ഞുങ്ങളെ അപേക്ഷിച്ച് അലർജിക്കുള്ള സാധ്യത ഇരട്ടിയാണെന്നു കണ്ടു.

ഒരു വയസ്സാകും മുൻപേ മുട്ട, പാൽ, നിലക്കടല, ഇവ നൽകുന്നത് ഈ ഭക്ഷ്യവസ്തുക്കളോടുള്ള അലർജി ഉണ്ടാക്കാനുള്ള സാധ്യത കുറയ്ക്കുമെന്ന് പഠനത്തിനു നേതൃത്വം നൽകിയ മാക്സവെൻ ട്രാൻ പറയുന്നു.

പാലും പാൽക്കട്ടിയും ഹൃദയത്തിനു നല്ലതോ?

ഭക്ഷണ അലർജിയെ, ഭക്ഷണം ആദ്യം പരിചയപ്പെടുത്തുന്ന പ്രായം എങ്ങനെ ബാധിക്കുന്നു എന്നതിനെക്കുറിച്ച് നടത്തിയ ആദ്യ നിരീക്ഷണ പഠനമാണിത്.

അലർജി ഉണ്ടാക്കുന്ന ഭക്ഷണങ്ങൾ ഒഴിവാക്കുന്നതിനു പകരം അവ വളരെ നേരത്തെ തന്നെ നൽകി തുടങ്ങുന്നത് പിന്നീടുള്ള കാലത്ത് ഭക്ഷണ അലർജിക്കുള്ള സാധ്യത കുറയ്ക്കുമെന്ന് ഈ പഠനത്തിലൂടെ തെളിഞ്ഞു.

Read more : ആരോഗ്യഭക്ഷണങ്ങൾ ഏതൊക്കെ?