Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇഞ്ചി കഴിച്ചാൽ എന്തുണ്ട് കാര്യം?

ginger

ഇഞ്ചിയുടെ ഗുണദോഷവശങ്ങളെക്കുറിച്ച് അറിയാത്തവരാണ് അധികവും. ശരീരത്തിനും തലച്ചോറിനും ധാരാളം ഗുണം ചെയ്യുന്ന ന്യൂട്രിയൻസും ബയോആക്ടീവ് ഘടകങ്ങളും അടങ്ങിയ ഇഞ്ചി ഏറ്റവും ആരോഗ്യപ്രധാനമായ ഔഷധമാണ്

ഇഞ്ചിയിൽ അടങ്ങിയിരിക്കുന്ന ജിബറോൾ ആന്റിഓക്സിഡന്റ് ആയും ആന്റിയിൻഗ്ലമേറ്ററിയായും പ്രവർത്തിക്കുന്നു. കാൻസറിനെ പ്രതിരോധിക്കാൻ ശക്തിയുള്ള ഇഞ്ചി, ഗർഭാവസ്ഥയിലും കിമോതെറാപ്പി കഴിഞ്ഞും സർജറി കഴിഞ്ഞും രാവിലെ ഉണ്ടാകുന്ന ഛർദ്ദിൽ മാറ്റാൻ ഉപയോഗിക്കാം. ഓസ്റ്റിയോ ആർത്രൈറ്റിസ് കുറയ്ക്കുവാനും ഇഞ്ചി ഉപയോഗിക്കാം.

ദഹനം കൂട്ടാനും വയറിൽ ഉണ്ടാകുന്ന പല അസ്വസ്ഥതകൾക്കും ഗ്യാസിനും പരിഹാരമായി ഇഞ്ചി ഉപയോഗിക്കാം. ആർത്തവ സംബന്ധമായി ഉണ്ടാകുന്ന വേദന കുറയ്ക്കുവാനും ഇഞ്ചി ഉത്തമമാണ്. നല്ല കൊളസ്ട്രോൾ കൂട്ടാനും ചീത്ത കൊളസ്ട്രോൾ കുറയ്ക്കുവാനും ഇഞ്ചി ഉപയോഗിക്കാം. പ്രായാധിക്യത്താൽ സ്ത്രീകളിൽ ഉണ്ടാകുന്ന ഓർമക്കുറവിനെ പ്രതിരോധിക്കുവാൻ ഇഞ്ചിക്ക് കഴിയുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ പലരും ഇഞ്ചി ഉപയോഗിക്കാറുണ്ട്. അത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ട ഒന്ന് അല്ല.

രണ്ടിനും ആറുവയസിനും ഇടയിലുള്ള കുട്ടികൾക്ക് ചെറിയ തോതിലും മുതിർന്നവർക്ക് 4ഗ്രാം വരെയും ഗർഭാവസ്ഥയിൽ 1 ഗ്രാം വരെയും ഇഞ്ചി ഉപയോഗിക്കാം. കൂടുതലായാൽ ഛർദ്ദിൽ, നെഞ്ചെരിച്ചിൽ വയറുവേദന, വായിൽ അസ്വസ്ഥത ഇവയുണ്ടാക്കാം.

Crohn's diseases, Gall stones, Bleeding disorder ഇവയും ഹൃദയസംബന്ധിയായ അസുഖവും ഉള്ളവർ ഡോക്ടറുടെയോ ഡയറ്റീഷന്റെയോ നിർദേശപ്രകാരം വേണം ഇഞ്ചി ഉപയോഗിക്കാൻ. പ്രമേഹത്തിന്റെയും രക്തസമ്മർദ്ദത്തിന്റെയും ചില മരുന്നുകൾ ഇഞ്ചിയുമായി വിപരീത ദിശയിൽ പ്രവർത്തിക്കുന്നതായി തെളിയിക്കപ്പെട്ടിട്ടുണ്ട്. അതിനാൽ ഇവർ ഇഞ്ചി മിതമായി ഉപയോഗിക്കണം

ഇഞ്ചി ജ്യൂസ്‍
ഇഞ്ചി- 50ഗ്രാം
നാരങ്ങ-1 ചെറുത്
പഞ്ചസാര-ആവശ്യത്തിന്
വെള്ളം- 1-11/2
പുതിനയില-2-3 എണ്ണം
ഉപ്പ്-ഒരു നുള്ള്
∙ ഇഞ്ചി ചതച്ച് നീര് എടുക്കുക
∙ അതിലേക്ക് നാരങ്ങയുടെ നീരും പുതിനയില ചതച്ചതും പഞ്ചസാരയും വെള്ളവും ഉപ്പും ചേർത്ത് ഉപയോഗിക്കുക

Nutritive Value of Ginger
Carbohydrate-12.3 g
Energy-67 kcal
Protein-2.3 gm
Fat-.9 g
Fibre-2.4 g
Ca-20mg
Phospherous-60mg
Iron-3.5mg
Sodium-10mg
Pottasium-530 mg
Riboflaver-0.06mg
Carotene-40 mg
Niacin-.6mg
Vit C-6