Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തണ്ണിമത്തന്റെ പുറംതോ‌ടിന്റെ 6 ഗുണങ്ങൾ

watermelon-rind

തണ്ണിമത്തന്‍ കഴിക്കാന്‍ ആര്‍ക്കാണ് ഇഷ്ടമില്ലാത്തത്? തോട് പൊളിച്ചാല്‍ നല്ല ചുവന്ന നിറത്തിലിരിക്കുന്ന തണ്ണിമത്തന്‍ കാണുമ്പോള്‍ തന്നെ നാവില്‍ വെള്ളമൂറും. അകക്കാമ്പ് ചുരണ്ടിയെടുത്തശേഷം തണ്ണിമത്തന്റെ പുറംതോട് നാം വലിച്ചെറിയാറാണ് പതിവ്. എന്നാൽ ഇനി വലിച്ചെറിയുന്നതിനു മുമ്പ് ഇതൊന്നു ശ്രദ്ധിക്കുക.

തണ്ണിമത്തന്റെ വെള്ളയിൽ സിട്രുലിന്‍ എന്ന അമിനോ ആസിഡ് ധാരാളം അടങ്ങിയിട്ടുണ്ട്. മസിലുകൾ പെരുകാന്‍ ഈ അമിനോ ആസിഡ് സഹായകമാകും.

സിട്രുലിന്‍ എന്ന അമിനോ ആസിഡ് ജനനേന്ദ്രിയ ഭാഗങ്ങളിലേക്കും ഹൃദയത്തിലേക്കുമുള്ള രക്തത്തിന്റെ ഒഴുക്ക് മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. പ്രകൃതിദത്ത വയാഗ്രയാണ് ഇതെന്ന് പറയാം.

തണ്ണിമത്തന്റെ പുറംതോടിൽ ധാരാളം നാരുകളുണ്ട്. ശരീരത്തിലെ കൊഴുപ്പ് പുറന്തള്ളി അമിതഭാരം കുറയ്ക്കാൻ ഇത് സഹായകമാകുന്നു.

തണ്ണിമത്തനിലെ പ്രകൃതിദത്ത ഘടകങ്ങള്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നതിന് സഹായിക്കുമെന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്.

സിട്രുലിന്‍ എന്ന ആമിനോ ആസിഡ് ശരീരത്തില്‍ കൂടുതലായി വരുന്ന അമോണിയ പുറന്തളളും. കിഡ്‌നി പ്രശ്‌നങ്ങള്‍ ഒഴിവാക്കുമെന്നും വിവിധ പഠനങ്ങൾ വെളിപ്പെടുത്തുന്നു.

കാന്‍സര്‍ ചെറുക്കാന്‍ സഹായിക്കുന്ന ഒരു ഭക്ഷണപദാര്‍ത്ഥമാണിത്. ഇതിലെ ലൈകോഫീന്‍ എന്ന ഘടകമാണ് ഇതിന് സഹായിക്കുന്നത്.