Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൈബർ സെക്സ് അടിമയാണോ?

Woman with laptop.

ഇന്റർനെറ്റ് സന്ദർശകരിൽ 60% പേരും ലൈംഗികതാൽപര്യത്തോടെ അശ്ലീലസൈറ്റുകളിൽ പരതുന്നവരാണ്. ലൈംഗിക ചിത്രങ്ങള്‍ കാണുകയും സ്വയംഭോഗത്തിൽ ഏർപ്പെടുകയും ചെയ്യുന്നതിനപ്പുറം വിശാലമായ ലൈംഗിക സാധ്യതകളാണ് സൈബർലോകം തുറന്നിടുന്നത്. ആൺ/പെൺ വേശ്യകളുടെ സങ്കേതങ്ങളിലേക്കുള്ള ക്ഷണം. സ്വന്തം ലൈംഗികത ചിത്രീകരിച്ചു സുഖം തേടുവാനോ പണം സമ്പാദിക്കുവാനോ ഉള്ള മാർഗങ്ങൾ, അചേതനവസ്തുക്കളിൽ ലൈംഗികതാൽപര്യം കണ്ടെത്താനുള്ള വഴികൾ (ഫെറ്റിഷിസം), ലൈംഗിക കളിപ്പാട്ടങ്ങൾ വിൽക്കുന്നതിനുള്ള വിപണി അങ്ങനെ തുടങ്ങുന്നു അത്.

ലൈംഗികഭാവനകൾ, രതികഥകൾ, ലൈംഗിക സാധ്യതയുള്ള പരസ്യങ്ങൾ, ലൈംഗിക ഗെയിമുകൾ, ചാറ്റ് റൂമുകള്‍, ലൈംഗിക പങ്കാളിയെ തിരയുവാനും പരിചയപ്പെടുവാനും സന്ധിക്കുവാനും അവസരമെടുക്കുന്ന ഫോറമുകൾ അങ്ങനെ അനന്തമായി നീളുന്ന അവസരങ്ങളിലേതെങ്കിലും ചിലതിൽ കുടുങ്ങി അടിമയാകുന്നവരുടെ എണ്ണവും കുറവല്ല. ഇന്റർനെറ്റിൽ ലൈംഗികത തേടുന്നവരിൽ അഞ്ചു മുതൽ 10 ശതമാനം വരെയാളുകൾ അടിമകളാകുകയാണ്. സൈബർ സെക്സ്/ ഇ–സെക്സിനു അടിമയാകുന്നത് സ്വയം തിരിച്ചറിയാതെ പോകുന്നത് തീവ്രമായ അടിമത്തത്തിലേക്ക് നയിക്കുന്നു. സൈബർ സെക്സിനു അടിമയാണോ എന്ന് നിങ്ങൾക്കും സ്വയം പരിശോധിക്കാം. ലഭിക്കുന്ന റിസർട്ട് പോസിറ്റീവ് ആണെങ്കിൽ പറയുന്നതനുസരിച്ചുള്ള മുൻകരുതലുകൾ എടുത്താൽ ഇതിൽ നിന്നും പുറത്തു കടക്കാനാകും. അടിമയാകുന്നത് തിരിച്ചറിയാതെ പോകുന്നത് തീവ്രമായ അടിമത്തത്തിലേക്കു നയിക്കും.

സൈബർ സെക്സ് അടിമയാണോ? ഇവിടെ പരിശോധിച്ചോളൂ...

Your Rating: