Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കംപ്യൂട്ടറിനു മുന്നിൽ എങ്ങനെ ഇരിക്കാം, വിഡിയോ

in front of computer മോഡൽ: വരുണ തോമസ് തയ്യിൽ

കംപ്യൂട്ടറിനും ലാപ്ടോപ്പിനും മറ്റും മുന്നിൽ ഇരിക്കുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ നടുവേദന, തോൾ വേദന, കഴുത്തു വേദന, കൈകഴയ്ക്കൽ തുടങ്ങിയ പ്രശ്നങ്ങൾ അലട്ടാം.

∙ കണ്ണുകൾ താഴ്ത്തുകയോ ഉയർത്തുകയോ ചേയ്യേണ്ടാത്ത രീതിയിൽ കൃത്യമായി വേണം മോണിറ്ററിൽ വയ്ക്കാൻ.

∙ കൂനിക്കൂടി ഇരിക്കരുത്. താടി താഴേക്കാകും വിധം മുഖം കുനിച്ചു പിടിക്കരുത്.

∙ തറയ്ക്കു സമാന്തരമായി കൈകൾ കസേരയുടെ ആം റെസ്റ്റിൽ വയ്ക്കാം.

∙ നടുവ്, പുറം ഭാഗം എന്നിവ കസേരയുടെ ചാരുന്ന ഭാഗത്തോടു നന്നായി ചേർന്ന് ഇരിക്കണം.

∙ കാലുകൾ നിലത്ത് ഉറപ്പിച്ചു വയ്ക്കുക. (കസേര ക്രമീകരിച്ചിട്ടും കാൽ നിലത്തു വയ്ക്കാൻ പറ്റുന്നില്ലെങ്കിൽ ചെറിയ സ്റ്റാൻഡ് ഉപയോഗിച്ചു കാലുകൾ അതിൽ വയ്ക്കാം.)

Read More : Health and Wellbeing