സ്ക്രീൻ ടൈം അമിതമായാൽ ആരോഗ്യ പ്രശ്നങ്ങൾ തീർച്ച; ദോഷങ്ങൾ കുറയ്ക്കാൻ എളുപ്പവഴികൾ
ഇന്നത്തെ ഡിജിറ്റൽ കാലഘട്ടത്തിൽ സ്ക്രീനുകൾ നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായിരിക്കുന്നു. സ്മാർട്ട് ഫോണും ടാബ്‌ലെറ്റും മുതൽ ലാപ്ടോപ്പും ടെലിവിഷനും വരെ നമുക്ക് ഒഴിച്ചു കൂടാൻ പറ്റാതെ ആയിരിക്കുന്നു. വിവരവും വിജ്‍ഞാനവും വിനോദവും ഏകുന്നതാണെങ്കിലും സ്ക്രീൻ ടൈം അധികമാകുന്നത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കും.
ഇന്നത്തെ ഡിജിറ്റൽ കാലഘട്ടത്തിൽ സ്ക്രീനുകൾ നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായിരിക്കുന്നു. സ്മാർട്ട് ഫോണും ടാബ്‌ലെറ്റും മുതൽ ലാപ്ടോപ്പും ടെലിവിഷനും വരെ നമുക്ക് ഒഴിച്ചു കൂടാൻ പറ്റാതെ ആയിരിക്കുന്നു. വിവരവും വിജ്‍ഞാനവും വിനോദവും ഏകുന്നതാണെങ്കിലും സ്ക്രീൻ ടൈം അധികമാകുന്നത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കും.
ഇന്നത്തെ ഡിജിറ്റൽ കാലഘട്ടത്തിൽ സ്ക്രീനുകൾ നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായിരിക്കുന്നു. സ്മാർട്ട് ഫോണും ടാബ്‌ലെറ്റും മുതൽ ലാപ്ടോപ്പും ടെലിവിഷനും വരെ നമുക്ക് ഒഴിച്ചു കൂടാൻ പറ്റാതെ ആയിരിക്കുന്നു. വിവരവും വിജ്‍ഞാനവും വിനോദവും ഏകുന്നതാണെങ്കിലും സ്ക്രീൻ ടൈം അധികമാകുന്നത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കും.
ഇന്നത്തെ ഡിജിറ്റൽ കാലഘട്ടത്തിൽ സ്ക്രീനുകൾ നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായിരിക്കുന്നു. സ്മാർട്ട് ഫോണും ടാബ്‌ലെറ്റും മുതൽ ലാപ്ടോപ്പും ടെലിവിഷനും വരെ നമുക്ക് ഒഴിച്ചു കൂടാൻ പറ്റാതെ ആയിരിക്കുന്നു. വിവരവും വിജ്‍ഞാനവും വിനോദവും ഏകുന്നതാണെങ്കിലും സ്ക്രീൻ ടൈം അധികമാകുന്നത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. അതിലൊന്നാണ് ക്ഷീണം.
സ്ക്രീൻ ടൈം അധികമായാൽ ക്ഷീണം എങ്ങനെയെല്ലാം ഉണ്ടാകുന്നുവെന്ന് നോക്കാം.
∙കണ്ണിന് സ്ട്രെയ്ൻ
ദീർഘനേരം സ്ക്രീനിലേക്ക് തുറിച്ചു നോക്കിയിരിക്കുന്നത് കണ്ണുകൾക്ക് സ്ട്രെയ്ൻ ഉണ്ടാക്കും. കണ്ണുകൾ തുടർച്ചയായി ഫോക്കസ് ചെയ്യുന്നത് കണ്ണിന് അസ്വസ്ഥതയും ക്ഷീണവും ഉണ്ടാക്കും. ഈ അവസ്ഥ ഡിജിറ്റൽ ഐ സ്ട്രെയ്ൻ അഥവാ കംപ്യൂട്ടർ വിഷൻ സിൻഡ്രോം എന്നാണ് പേര്. കണ്ണുകൾക്ക് വരൾച്ച, മങ്ങിയ കാഴ്ച, തലവേദന, കണ്ണുകൾക്ക് അസ്വസ്ഥത തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടാകും. ഇത് ക്ഷീണ (fatigue)ത്തിലേക്കു നയിക്കും.
∙ഉറക്കം തടസ്സപ്പെടുക
ഉറക്ക – ഉണർച്ചാ ചക്രങ്ങളെ തകരാറിലാക്കുന്ന ഒന്നാണ് സ്ക്രീൻ ടൈം കൂടുക എന്നത്. വൈകുന്നേരവും കിടക്കുന്നതിനു മുൻപും സ്ക്രീൻ ഉപയോഗിക്കുന്നത് ഉറക്കത്തെ തടസ്സപ്പെടുത്തും. സ്ക്രീനുകളിൽ നിന്ന് പ്രസരിക്കുന്ന നീല വെളിച്ചം, ഉറക്കത്തെ നിയന്ത്രിക്കുന്ന ഹോർമോൺ ആയ മെലടോണിന്റെ ഉൽപാദനം കുറയ്ക്കുന്നു. ഇതു മൂലം ഉറക്കം കുറയുകയും പകൽസമയങ്ങളിൽ ക്ഷീണവും മയക്കവും തോന്നുകയും ചെയ്യും.
∙ചടഞ്ഞു കൂടിയുള്ള ഇരിപ്പ്
സ്ക്രീൻടൈം കൂടുന്നത് ഏറെ നേരം ഒരേ ഇരിപ്പ് ഇരിക്കുകയോ കിടക്കുകയോ ചെയ്യുന്നതിന് ഇടയാക്കും. ചടഞ്ഞു കൂടിയുള്ള ഒരു ജീവിത ശൈലിയിലേക്ക് ഇത് നയിക്കും. ശാരീരികപ്രവർത്തനങ്ങളുടെ അഭാവം ക്ഷീണത്തിലേക്കു നയിക്കും. അനങ്ങാതെ ഒരേ ഇരിപ്പ് ഇരിക്കുന്നത് പേശികൾക്ക് കട്ടി കൂടാനും മരപ്പ് ഉണ്ടാകാനും രക്തചംക്രമണം കുറയുന്നതു മൂലം ക്ഷീണമുണ്ടാവാനും കാരണമാകും.
∙ഇൻഫർമേഷൻ ഓവർലോഡ്.
വിവരങ്ങളുടെ തുടർച്ചയായ പ്രവാഹം ബൗദ്ധിക പ്രവർത്തനങ്ങളെയും ബാധിക്കും. സമൂഹമാധ്യമങ്ങളിലൂടെ സ്ക്രോൾ ചെയ്യുക വഴി തലച്ചോറ് ഉദ്ദീപനങ്ങളാൽ നിറയുകയും ഇത് മാനസികമായ ക്ഷീണത്തിനു കാരണമാകുകയും ചെയ്യും. വാർത്ത വായിക്കുക, വിഡിയോകൾ കാണുക, ലേഖനങ്ങൾ വായിക്കുക ഇതെല്ലാം സ്ക്രോൾ ചെയ്യുന്നത് പ്രോസസ് ചെയ്യാനും ഫിൽറ്റർ ചെയ്യാനും ആവശ്യമുള്ള വിവരങ്ങൾ ശേഖരിക്കാനും എല്ലാം ബൗദ്ധികമായ പരിശ്രമം ആവശ്യമാണ്. ഇത് മാനസികമായി ക്ഷീണിപ്പിക്കും.
∙വൈകാരിക മടുപ്പ്
വൈകാരികമായ ക്ഷീണവും മടുപ്പും അനുഭവപ്പെടാൻ ഓൺലൈൻ ഇന്ററാക്ഷനുകൾ കാരണമാകും. നമ്മളെ മറ്റുള്ളവരുമായി താരതമ്യം ചെയ്യുക. ഓൺലൈൻ ചർച്ചകളിൽ ഏർപ്പെടുക, നമ്മളെ മാനസികമായും ബാധിക്കുന്ന, നമ്മുടെ സൗഖ്യത്തെ ബാധിക്കുന്ന വാർത്തകൾ കേൾക്കുക ഇതെല്ലാം മാനസികവും വൈകാരികവുമായ സൗഖ്യത്തെ ബാധിക്കും. വൈകാരികമായ ഈ സ്ട്രെയ്ൻ ക്ഷീണത്തിനു കാരണമാകും.
∙കുറയുന്ന പ്രൊഡക്ടിവിറ്റി
സ്ക്രീനുകൾ സൗകര്യവും ഫലപ്രദവും ആണെങ്കിലും പലപ്പോഴും ഇത് തടസ്സങ്ങൾക്കും കാരണമാകുന്നു. തുടർച്ചയായ നോട്ടിഫിക്കേഷനുകൾ, ഇമെയിലുകൾ, സമൂഹമാധ്യമങ്ങളിലെ അപ്ഡേറ്റുകൾ ഇവയെല്ലാം നമ്മുടെ ശ്രദ്ധയെയും ഏകാഗ്രതയെയും സുഗമമായി ജോലി ചെയ്യാനുള്ള കഴിവിനെയും ബാധിക്കുകയും ഇത് പ്രൊഡക്ടിവിറ്റി കുറയാൻ കാരണമാകുകയും ചെയ്യും. ഡിജിറ്റൽ നോയിസുകൾക്കിടയിൽ ജോലി ചെയ്യുന്നത് മടുപ്പിനും ക്ഷീണത്തിനും കാരണമാകും.
∙ഇരിപ്പ്
ഏറെ നേരം സ്ക്രീനിനു മുന്നിൽ ഇരിക്കുന്നത് പലപ്പോഴും കുനിഞ്ഞും ചരിഞ്ഞും വളഞ്ഞും ഒക്കെയാവും. ഇത് പേശികൾക്കും അസ്ഥിക്കും പ്രശ്നങ്ങൾ ഉണ്ടാകാൻ കാരണമാകും. കഴുത്തു വേദന, പുറംവേദന, ശരീരക്ഷീണം ഇവയുണ്ടാകും. നേരെയല്ലാതെയുള്ള ഇരിപ്പ് ശ്വസനത്തെയും രക്തചംക്രമണത്തെയും ബാധിക്കും. ക്ഷീണവും അസ്വസ്ഥതയും ഉണ്ടാകും.
∙സക്രീൻടൈം അമിതമായാലുള്ള ദോഷങ്ങളെ കുറയ്ക്കാൻ ചെയ്യേണ്ടത് എന്തൊക്കെ എന്നു നോക്കാം.
കൃത്യമായ ഇടവേള എടുക്കുക
സ്ക്രീൻ ടൈമിനിടയ്ക്ക് ഇടവേളകൾ എടുക്കുക. ഓരോ 20–30 മിനിറ്റ് കൂടുമ്പോഴും സ്ക്രീനിൽ നിന്നും ദൂരെ ഒരു വസ്തുവിലേക്ക് കുറഞ്ഞത് 20 സെക്കന്റ് എങ്കിലും നോക്കുക. ഇത് കണ്ണുകളുടെ സ്ട്രെയിനും ക്ഷീണവും തടയും.
പിന്തുടരാം 20–20–20 റൂൾ
20–20–20 റൂൾ പിന്തുടരാം. ഒരു 20 മിനിറ്റിലും 20 അടി ദൂരെയുള്ള ഒരു വസ്തുവിലേക്ക് 20 സെക്കന്റ് നോക്കി നിൽക്കുക. ഇത് ചെയ്യുന്നത് ഏറെ നേരം സ്ക്രീൻ നോക്കുന്നതു മൂലമുണ്ടാകുന്ന അസ്വസ്ഥതയും കണ്ണുകളുടെ സ്ട്രെയിനും മാറ്റും.
സെറ്റിങ്ങ്സ് മാറ്റാം
കണ്ണുകളുടെ സ്ട്രെയിൻ കുറയ്ക്കാൻ സ്ക്രീൻ ടൈം അഡ്ജസ്റ്റ് ചെയ്യുക. സ്ക്രീനിന്റെ തെളിച്ചം കുറയ്ക്കുക. ടെക്സ്റ്റ് സൈസും കോൺട്രാസ്റ്റും ക്രമീകരിക്കുക. നൈറ്റ് മോഡും ബ്ലൂ ലൈറ്റ് ഫിൽറ്ററും എനേബിൾ ചെയ്യുക. ഇത് സ്ക്രീൻ ഗ്ലെയർ കുറയ്ക്കാനും കണ്ണുകളിലേക്ക് ബ്ലൂലൈറ്റ് വരാതെ തടയുകയും ചെയ്യും.
പരിമിതപ്പെടുത്താം സ്ക്രീൻ ടൈം
ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താൻ കിടക്കുന്നതിനു കുറഞ്ഞത് അരമണിക്കൂർ മുൻപ് എങ്കിലും സ്ക്രീനുകൾ ഉപയോഗിക്കുന്നത് നിർത്തണം. സ്ക്രീനിൽ നിന്നു വരുന്ന ബ്ലൂലൈറ്റ്, മെലാനിന്റെ ഉൽപാദനം തടസ്സപ്പെടുത്തുകയും ഇത് ഉറക്കം വരാതിരിക്കാൻ കാരണമാകുകയും ചെയ്യും. അടുത്ത ദിവസം പകൽ ക്ഷീണമുണ്ടാകാനും കാരണമാകും. പകരം കിടക്കുന്നതിനു മുൻപ് പുസ്തകങ്ങൾ വായിക്കുകയോ മൈൻഡ് ഫുൾനെസ് പരിശീലിക്കുകയോ ധ്യാനിക്കുകയോ ചെയ്യാം.
കണ്ണിന്റെ ആരോഗ്യം നിലനിർത്താനുള്ള വ്യായാമവും ഡയറ്റും: വിഡിയോ