പ്രയോജനപ്പെടുത്താം, മുതിർന്ന പൗരന്മാരുടെ അനുഭവപരിചയം
കേരളത്തിൽ ആയുസ്സിന്റെ ബലം ഏറുകയാണെന്ന് പഠനങ്ങൾ. മുതിർന്ന പൗരന്മാർ രാജ്യത്തിനു മുതൽക്കൂട്ടാണെന്നും പ്രായം ആഘോഷിക്കാനുള്ളതാണെന്നുമുള്ള ചിന്തകളും ശക്തിപ്പെടുകയാണ്. കാലഹരണപ്പെടാത്ത അനുഭവങ്ങൾ അനുഭവ സമ്പത്തിനും കഴിവുകൾക്കും കാലഹരണത്തീയതി ഇല്ലാത്തതിനാൽ പ്രായം വെറും അക്കം മാത്രമാണെന്ന ധാരണ ബലപ്പെടുന്നു.

കേരളത്തിൽ ആയുസ്സിന്റെ ബലം ഏറുകയാണെന്ന് പഠനങ്ങൾ. മുതിർന്ന പൗരന്മാർ രാജ്യത്തിനു മുതൽക്കൂട്ടാണെന്നും പ്രായം ആഘോഷിക്കാനുള്ളതാണെന്നുമുള്ള ചിന്തകളും ശക്തിപ്പെടുകയാണ്.
കാലഹരണപ്പെടാത്ത അനുഭവങ്ങൾ
അനുഭവ സമ്പത്തിനും കഴിവുകൾക്കും കാലഹരണത്തീയതി ഇല്ലാത്തതിനാൽ പ്രായം വെറും അക്കം മാത്രമാണെന്ന ധാരണ ബലപ്പെടുന്നു. മുതിർന്ന പൗരന്മാർ എല്ലാ അർഥത്തിലും മുതിർന്നവരാണെന്നും അനുഭവങ്ങളുടെ പിൻബലമുള്ള അവരുടെ ശേഷി രാഷ്ട്രനിർമാണത്തിന് എല്ലാ രീതിയിലും ഉപയോഗപ്പെടുത്തണമെന്നുമുള്ള ചിന്ത ലോകമെങ്ങും വളരുകയാണ്. എക്സ്പീരിയൻസ്ഡ് യൂത്ത് എന്നാണ് മുതിർന്നവർക്കുള്ള നല്ല വിശേഷണം. തൊഴിൽമേഖലകളിൽ, കുടുംബബന്ധങ്ങളിൽ, കാര്യങ്ങളെ മനസ്സിലാക്കുന്നതിൽ, സാമൂഹികമേഖലകളിൽ എല്ലാം മുതിർന്നവർ നേടിയെടുത്ത മികവും ശേഷിയും താരതമ്യത്തിന് അതീതമാണ്. യുവാക്കൾ പലപ്പോഴും ഒരു തലത്തിൽ മാത്രം കാര്യങ്ങൾ കാണുമ്പോൾ മുതിർന്നവർ ബഹുതലങ്ങളിൽ അത് കാണുകയും വിലയിരുത്തുകയും ചെയ്യും. അതുകൊണ്ടു തന്നെ പ്രശ്നപരിഹാര ശേഷിയും ജീവിത നൈപുണ്യങ്ങളും മുതിർന്നവർക്കാണ് കൂടുതലെന്ന് പഠനങ്ങളുണ്ട്. യുക്തിഭദ്രമായ തീരുമാനങ്ങൾ കൈക്കൊള്ളാൻ അവർക്ക് എളുപ്പത്തിൽ സാധിക്കും.
നാട്ടറിവുകളുടെ അമൂല്യസമ്പത്ത്
മനുഷ്യരുമായി ഇടപഴകി നേടുന്ന അനുഭവ സമ്പത്ത് സാമൂഹിക ബന്ധങ്ങൾ കെട്ടിപ്പടുക്കുന്നതിനുള്ള ശേഷിയിൽ മുതിർന്ന പൗരന്മാരെ മുൻപന്തിയിലാക്കുന്നു. നാട്ടറിവുകളുടെ ഒരു വലിയ കലവറയാവും വയോജനങ്ങൾ. പുസ്തകത്തിനും അപ്പുറം അവർ ജീവിതം കൊണ്ടു പഠിച്ചവ.മനക്കണക്ക് കൂട്ടാനും വാച്ചിൽ നോക്കാതെ സമയം ഗണിക്കാനുമെല്ലാമുള്ള ശേഷി ചില ഉദാഹരണങ്ങൾ മാത്രം. ആരോഗ്യകരമായ ജീവിതത്തിന് യോജിച്ച നാടൻ ഭക്ഷണ രീതികൾ, വിഭവങ്ങൾ, ചിട്ടകൾ ഇതെല്ലാം മുതിർന്നവർ ജീവിതത്തിലൂടെ ആർജിക്കുന്ന അറിവുകളാണ്. ഇന്ത്യയുടെ, പ്രത്യേകിച്ച് കേരളത്തിന്റെ കാർഷിക സംസ്കൃതിയിൽ ഈ അറിവുകൾക്ക് മൂല്യമേറെയാണ്. മുതിർന്നവർ ഉളള വീടുകളിൽ വളരുന്ന കുട്ടികൾ വൈകാരിക പക്വതയുള്ളവരാകുമെന്നും പഠനങ്ങളുണ്ട്.രാഷ്ട്രനിർമിതിക്ക് യുവാക്കൾ പ്രയത്നിക്കുമ്പോൾ അതിനെ കാര്യക്ഷമമാക്കാൻ മുതിർന്നവരുടെ ഉൾക്കാഴ്ചകളും ശേഷിയും പ്രയോജനപ്പെടുത്താം. യുവാക്കളും പ്രായമായവരും ചേരുമ്പോഴാണ് വീടും നാടും സന്തുലിതമാവുക. കുറെ ഓണം കൂടുതൽ ഉണ്ടതാണെന്ന് പറയുന്നവരെ അത്രയങ്ങ് നിസാരരായി കാണരുതെന്ന് അർഥം. അവരെ ചേർത്തുപിടിച്ചാൽ കൂടുതൽ കരുത്തുനേടാം.