ഇടയ്ക്കിടെയുള്ള മൂത്രശങ്ക, ചൊറിച്ചില്: ഗർഭാശയമുഖ അർബുദത്തിന്റെ ലക്ഷണങ്ങള് അറിയാം
ലോകത്ത് സ്ത്രീകളെ ബാധിക്കുന്ന അർബുദങ്ങളിൽ നാലാം സ്ഥാനത്താണ് ഗർഭാശയമുഖ അർബുദം അഥവാ സെർവിക്കൽ കാൻസർ. 2020 ൽ മാത്രം ആറുലക്ഷത്തിനാലായിരം പേരെയാണ് ഈ രോഗം ബാധിച്ചത്. 3,42000 പേർ മരണമടഞ്ഞതായി ലോകാരോഗ്യ സംഘടന പറയുന്നു. ഗർഭാശയ മുഖത്ത് ഉണ്ടാകുന്ന കോശവളർച്ചയാണ് ഗർഭാശയമുഖ അർബുദം. ഗർഭപാത്രത്തിന്റെ ഏറ്റവും

ലോകത്ത് സ്ത്രീകളെ ബാധിക്കുന്ന അർബുദങ്ങളിൽ നാലാം സ്ഥാനത്താണ് ഗർഭാശയമുഖ അർബുദം അഥവാ സെർവിക്കൽ കാൻസർ. 2020 ൽ മാത്രം ആറുലക്ഷത്തിനാലായിരം പേരെയാണ് ഈ രോഗം ബാധിച്ചത്. 3,42000 പേർ മരണമടഞ്ഞതായി ലോകാരോഗ്യ സംഘടന പറയുന്നു. ഗർഭാശയ മുഖത്ത് ഉണ്ടാകുന്ന കോശവളർച്ചയാണ് ഗർഭാശയമുഖ അർബുദം. ഗർഭപാത്രത്തിന്റെ ഏറ്റവും താഴെയുള്ള ഭാഗമാണ്.
ഈ അർബുദത്തിനു കാരണമാകുന്ന വിവിധയിനം ഹ്യൂമൻ പാപ്പിലോമ വൈറസുകൾ (HPV) ഉണ്ട്. ലൈംഗിക ബന്ധത്തിലൂടെ സാധാരണയായി പകരുന്ന അണുബാധയാണിത് എച്ച്പിവിയുമായി സമ്പർക്കത്തിൽ വരുമ്പോൾ ശരീരത്തിന്റെ പ്രതിരോധ സംവിധാനം വൈറസിനെ തടയുന്നു. ചെറിയ വിഭാഗം ആളുകളിൽ വൈറസ് ഏറെക്കാലം നിലനിൽക്കുകയും സെർവിക്കൽ കോശങ്ങൾ അർബുദ കോശങ്ങളായി മാറുകയും ചെയ്യുന്നു.
ആദ്യഘട്ടത്തിൽ തന്നെ രോഗം കണ്ടെത്തിയാൽ ഗർഭാശയമുഖ അർബുദം ചികിത്സിച്ചു മാറ്റാനാകും. ലൈംഗിക ബന്ധത്തിനുശേഷം യോനിയിൽ നിന്ന് രക്തസ്രാവം ഉണ്ടാകുക, ആർത്തവ സമയത്തെ അമിത രക്തസ്രാവം, നീണ്ടു നിൽക്കുന്ന ആർത്തവം ഇവയെല്ലാമാണ് ഗർഭാശയമുഖ അർബുദത്തിന്റെ സാധാരണ ലക്ഷണങ്ങൾ. എന്നാൽ ഇതു കൂടാതെ പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകുന്ന ചില ലക്ഷണങ്ങളും ഈ കാൻസറിനുണ്ട്. അവ ഏതൊക്കെ എന്നറിയാം.
∙യോനിയിൽ ചൊറിച്ചിലും പുകച്ചിലും
എന്തെങ്കിലും അണുബാധ കൊണ്ടോ അത്ര ഗുരുതരമല്ലാത്ത കാരണങ്ങൾ കൊണ്ടോ യോനിയിൽ പുകച്ചിലും ചൊറിച്ചിലും വരാം. എന്നാൽ ഇത് നീണ്ടു നിന്നാൽ അത് സെർവിക്കൽ കാൻസറിന്റെ ലക്ഷണമാവാം.
∙ഇടയ്ക്കിടെയുള്ള മൂത്രശങ്ക
മൂത്രനാളിയിലെ അണുബാധ കൊണ്ടോ ബ്ലാഡറിനുണ്ടാകുന്ന പ്രശ്നങ്ങൾ കൊണ്ടോ ഇടയ്ക്കിടെ മൂത്രമൊഴിക്കാൻ തോന്നുകയോ പെട്ടെന്ന് മൂത്രം പോവുകയോ ചെയ്യാം. എന്നാൽ മൂത്ര മൊഴിക്കലുമായി ബന്ധപ്പെട്ടു ഈ പ്രശ്നങ്ങൾ സെർവിക്കൽ കാൻസറിന്റെ ലക്ഷണമാവാം.
∙ വയറു കമ്പിക്കൽ
തുടർച്ചയായുണ്ടാകുന്ന വയറു കമ്പിക്കൽ (bloating) ഇതിനോടൊപ്പം ഇടുപ്പിനുവേദന, ബവൽ ശീലങ്ങളിലുണ്ടാകുന്ന മാറ്റം ഇവ സെർവിക്കൽ കാൻസറിന്റെ ലക്ഷണമാവാം. ഇടുപ്പിൽ ഫ്ലൂയ്ഡ് അടിഞ്ഞു കൂടുന്നതു മൂലം ഇങ്ങനെ വരാം.
∙പുറംവേദനയും വയറുവേദനയും
നടുവിന്റെ താഴ്ഭാഗത്തും വയറിനും വേദന ഉണ്ടാകാം. ഇത് പലപ്പോഴും മറ്റ് രോഗങ്ങളുടെ ലക്ഷണമായി കരുതും. തുടർച്ചയായി ഈയിടങ്ങളിൽ വേദന ഉണ്ടാകുകയാണെങ്കിലും സാധാരണ ചികിത്സ ചെയ്തിട്ടും മാറുന്നില്ലെങ്കിലും ഡോക്ടറെ കാണാം. ഇത് സെർവിക്കൽ കാൻസറിന്റെ ലക്ഷണമാകാം.
∙ക്ഷീണം
പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ തന്നെ കടുത്ത ക്ഷീണം തോന്നുന്നത് സെർവിക്കൽ കാൻസർ ഉൾപ്പെടെ വിവിധയിനം കാൻസറുകളുടെ ലക്ഷണമാകാം. ശരീരം കാൻസറിനെ പ്രതിരോധിക്കാൻ ഊർജ്ജം ഉപയോഗിക്കുന്നതു മൂലമാണ് ക്ഷീണമുണ്ടാകുന്നത്. കാൻസറുമായി ബന്ധപ്പെട്ടുണ്ടാകുന്ന രക്തസ്രാവം മൂലം ഉള്ള വിളർച്ച കൊണ്ടും ക്ഷീണം വരാം.
ഗർഭാശയമുഖ അർബുദം തടയാൻ നിരവധി മാർഗങ്ങളുണ്ട്. എച്ച്പിവി16, എച്ച്പിവി 18 തുടങ്ങിയവയ്ക്കെതിരെ കുത്തിവയ്പ്പ് ഉണ്ട്. ലൈംഗികതയിലേർപ്പെടും മുൻപ് എച്ച്പിവി വാക്സിൻ എടുക്കുന്നത് ഫലപ്രദമാണ്. ഇതോടൊപ്പം സുരക്ഷിതമായ ലൈംഗിക ബന്ധം, ലൈംഗിക പങ്കാളികളുടെ എണ്ണം പരിമിതപ്പെടുത്തുക, ലൈംഗിക ബന്ധത്തിലേർപ്പെടുന്നത് വൈകിപ്പിക്കുക ഇവയെല്ലാം എച്ച്പിവിയുടെ വ്യാപനം കുറയ്ക്കും.
പാപ്സ്മിയർ, എച്ച്പിവി തുടങ്ങിയ പരിശോധനകൾ കൃത്യമായി ചെയ്യുന്നത് ഗർഭാശയമുഖ അർബുദം നേരത്തെ കണ്ടെത്താനും ചികിത്സ തേടാനും സഹായിക്കും.