പ്രവാസിയായ ഗൃഹനാഥനും കുടുംബത്തിനും നാട്ടിൽ വരുമ്പോൾ മാത്രം തങ്ങാനായി നിർമിച്ച വീടാണിത്. അതുകൊണ്ടുതന്നെ ചെറിയ പ്ലോട്ടിൽ പരിപാലനം എളുപ്പമാക്കുന്ന തരത്തിലാണ് വീട് രൂപകൽപന ചെയ്തത്. കോഴിക്കോട് ജില്ലയിലെ കോട്ടൂളി എന്ന സ്ഥലത്ത് 7 സെന്റിൽ 3500 ചതുരശ്രയടിയിലാണ് വീട്. പരമാവധി സ്ഥല ഉപയുക്തത നൽകുന്നതിനായി ബോക്സ് ശൈലിയിൽ രണ്ടു യൂണിറ്റുകളായാണ് വീടിന്റെ എലിവേഷൻ. താഴത്തെ നില വാടകയ്ക്ക് നൽകാനാണ് പ്ലാൻ.
കാർ പോർച്ച്, രണ്ടു കിടപ്പുമുറി, ഡൈനിങ്, കിച്ചൻ, ഫോയർ, സ്‌റ്റെയർ എന്നിവയാണ് താഴത്തെ നിലയിൽ. മുകൾനിലയിൽ മൂന്നു കിടപ്പുമുറികൾ, ലിവിങ്, ഡൈനിങ്, കിച്ചൻ, വർക് ഏരിയ എന്നിവ ഒരുക്കിയിരിക്കുന്നു. ബ്ലാക്+റെഡ്+ വൈറ്റ് തീമിലാണ് അകത്തളങ്ങൾ.
വലിയ വൈറ്റ് വിട്രിഫൈഡ് ടൈലുകളാണ് ഫ്ളോറിങ്ങിനു നൽകിയത്. ഫർണിച്ചറുകൾ പ്ലൈ+ വെനീർ ഫിനിഷിൽ കസ്റ്റമൈസ് ചെയ്തവയാണ്. ജിപ്സം ഫോൾസ് സീലിങ്ങും ലൈറ്റിങ്ങും ഇന്റീരിയറിനു മാറ്റ് കൂട്ടുന്നുണ്ട്.
ബ്ലാക് ലെതർ സോഫകളാണ് സ്വീകരണമുറി അലങ്കരിക്കുന്നത്. ബ്ലാക് പിയു പെയിന്റാണ് ടിവി യൂണിറ്റ് നൽകിയ ഭിത്തിയിൽ അടിച്ചത്.
എട്ടുപേർക്കിരുന്നു ഭക്ഷണം കഴിക്കാൻ പാകത്തിൽ ഊണുമേശ. വുഡും ഗ്ലാസും കൊണ്ടാണ് ഇതിന്റെ ഡിസൈൻ. ഡൈനിങ്ങിനു സമീപം യെലോ ഫിനിഷിൽ ക്രോക്കറി ഷെൽഫും ഒരുക്കി. ഇതിനു സമീപം പാൻട്രി ടേബിളോട് കൂടിയ ഓപ്പൺ കിച്ചൻ. നാനോവൈറ്റ് കൊണ്ടാണ് കൗണ്ടർ. പ്ലൈവുഡ് കൊണ്ട് കബോർഡുകൾ നിർമിച്ചു. ഇതിൽ റെഡ് പിയു പെയിന്റ് ഫിനിഷ് നൽകി.
സ്‌റ്റോറേജിന് പ്രാധാന്യം നൽകുന്ന വാഡ്രോബുകളാണ് കിടപ്പുമുറിയിൽ നൽകിയത്. കിടപ്പുമുറിയുടെ ഹെഡ്ബോർഡിൽ മ്യൂറൽ പെയിന്റിങ് നൽകിയത് ശ്രദ്ധേയമാണ്. ഓരോ ബാത്റൂമുകൾക്ക് വ്യത്യസ്ത കളർതീമുകൾ നൽകിയിട്ടുണ്ട്.
ചുരുക്കത്തിൽ പരിപാലനം എളുപ്പമാക്കുന്ന ഫങ്ഷനലായ അകത്തളങ്ങളാണ് ഈ വീടിന്റെ ഹൈലൈറ്റ്.
ചിത്രങ്ങൾ- അജീബ് കൊമാച്ചി
Project Facts
Location- Kottooli, Calicut
Area- 3500 SFT
Plot- 7 cent
Owner- Jayadeesh
Design- Varun
Kaleid Architects, Manjeri
Mob- 9446487232
നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.