Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇങ്ങനെയൊക്കെ മുഖം മാറാമോ? അഡാർ മെയ്ക്ക്ഓവർ!

before-after-feroke പുതിയ കാലത്തിന്റെ കാഴ്ചകളിലേക്കും സൗകര്യങ്ങളിലേക്കും മെയ്ക് ഓവർ നടത്തിയ വീട്...

കോഴിക്കോട് ഫറോക്കിലാണ് പുതുക്കിപ്പണിത ഈ വീട്. 18 സെന്റിൽ 2800 ചതുരശ്രയടിയാണ് വിസ്തീർണം. പഴയകാല ശൈലിയിലുള്ള ഒറ്റനില ടെറസ് വീട്ടിൽ അസൗകര്യങ്ങളും സ്ഥലപരിമിതിയും വർധിച്ചപ്പോഴാണ് ഉടമസ്ഥൻ പുതുക്കിപ്പണിയെ കുറിച്ചു ചിന്തിച്ചത്.

old-house-feroke പഴയ വീട്

പുറംകാഴ്ചയിൽ അധികം ഗിമ്മിക്കുകൾ ഒന്നും കാണിച്ചിട്ടില്ല. വൈറ്റ്+ ബെയ്ജ്+ റെഡ് നിറങ്ങളാണ് എലിവേഷനിൽ. നോർമൽ ഹൈറ്റുള്ള സ്ലോപ് റൂഫിങ്ങാണ് നൽകിയത്. പുറംഭിത്തിയിലെ എക്സ്പോസ്ഡ് ബ്രിക് വർക്ക് കാഴ്ചയുടെ ഭംഗി കൂട്ടുന്നു.

renovated-house-feroke പുതിയ മുഖം

മാറ്റങ്ങൾ 

  • ഭിത്തികളുടെ പുനർക്രമീകരണം വഴിയാണ് അകത്തളത്തിൽ സ്ഥലലഭ്യത ഉറപ്പുവരുത്തിയത്.
  • ലിവിങ്, ഡൈനിങ്, സ്‌റ്റെയർ എന്നിവ ഓപ്പൺ ഹാളിന്റെ ഭാഗമായി ക്രമീകരിച്ചു.
  • രണ്ടു കിടപ്പുമുറികൾ അതേപടി ഫർണിഷ് ചെയ്തു. മൂന്നാമത്തെ മുറിയുടെ വലുപ്പം കൂട്ടി ഫർണിഷ് ചെയ്തു.
  • അടുക്കള വിപുലീകരിച്ചു.
  • മുകൾനിലയിൽ രണ്ടു കിടപ്പുമുറികൾ പുതുതായി പണിതു.
  • സിറ്റ് ഔട്ട് നിലനിർത്തി, മുകളിൽ ബാൽക്കണി സ്‌പേസ് കൂട്ടിച്ചേർത്തു.
renovated-house-stair

ബജറ്റ് അധികരിക്കാതെ അവധാനതയോടെയാണ് ഫർണിഷിങ് ചെയ്തിരിക്കുന്നത്. അകത്ത് നിറങ്ങളുടെ ആഘോഷമൊന്നുമില്ല അകത്തളങ്ങളിൽ. വാം ടോൺ ലൈറ്റിങ് അകത്തളങ്ങളിൽ പ്രസന്നത നിറയ്ക്കുന്നു. കട്നി മാർബിളാണ് ഫ്ലോറിങ്ങിന് ഉപയോഗിച്ചത്. 

renovated-house-interior

ഓരോ ഇടങ്ങളും സൂക്ഷ്‌മമായി വിന്യസിച്ചിരുന്നു. L സീറ്റർ സോഫയുള്ള ലിവിങ് തന്നെ ഉദാഹരണം. ലിവിങ്, ഡൈനിങ് എന്നിവിടങ്ങളിൽ തടിയാണ് ഫർണിച്ചറുകൾക്ക് ഉപയോഗിച്ചത്. കിടപ്പുമുറികളിലെ വാഡ്രോബുകൾ പാർട്ടിക്കിൾ ബോർഡിലാണ് നിർമിച്ചത്. 

renovated-house-hall

എട്ടുപേർക്കിരുന്നു ഭക്ഷണം കഴിക്കാൻ പാകത്തിൽ ഊണുമേശ. സമീപം വാഷ് ഏരിയ. ഗോവണിയുടെ ഡിസൈൻ ശ്രദ്ധേയമാണ്. സ്ക്വയർ ട്യൂബിൽ തടി പാനലുകൾ ഉറപ്പിച്ചാണ് ഇത് നിർമിച്ചത്.     

renovated-house-dining

അഞ്ചു കിടപ്പുമുറികളിലും അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് സൗകര്യങ്ങൾ ഒരുക്കി. റോമൻ ബ്ലൈൻഡുകൾ മുറികളുടെ ഭംഗി വർധിപ്പിക്കുന്നു.

renovated-house-bed

അടുക്കളയുടെ വീതി കൂട്ടി. പുതുതായി വർക്ക് ഏരിയയും നൽകി. ACP ബോർഡ്‌ കൊണ്ടാണ് അടുക്കള ഫർണിഷ് ചെയ്തത്. ഗ്രാനൈറ്റാണ് കൗണ്ടറിനു നൽകിയത്. ചെറിയൊരു ബ്രേക്ഫാസ്റ്റ് കൗണ്ടറും ഇവിടെ നൽകിയിരിക്കുന്നു.

renovated-house-kitchen

വീതി കുറഞ്ഞ പ്ലോട്ട് ആയതിനാൽ കാർ പോർച്ച് നൽകിയിട്ടില്ല. മുറ്റത്തു തന്നെ പാർക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. കാറ്റും വെളിച്ചവും സമൃദ്ധമായി ലഭിക്കാൻ ധാരാളം ജനാലകളും പുതിയ വീട്ടിൽ ഒരുക്കി. ഇതിലൂടെ അകത്തളങ്ങളിൽ സുഖകരമായ കാലാവസ്ഥയും നിലനിൽക്കുന്നു. ചുരുക്കത്തിൽ അടിമുടി  മെയ്ക്ക് ഓവറിലുള്ള ഈ വീടിനെ ആരുമൊന്നും നോക്കിപ്പോകും.

renovated-house-feroke-exterior

ചിത്രങ്ങൾ- അജീബ് കൊമാച്ചി

Project Facts

Location- Feroke, Calicut

Area- 2800 SFT

Plot- 18 cent

Owner- Jafar

Designer- Shafi 

Fine Spum Architecture+ Interiors

Mob- 9567718132

Completion year- 2018 Feb

Cost- 43 Lakh

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.