Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൂക്കളും മരങ്ങളും പുഞ്ചിരിക്കുന്ന വീട്

green-home-manjeri പ്ലോട്ടിന്റെ സ്വാഭാവിക പ്രകൃതി നിലനിർത്തി കഴിവതും പരിസ്ഥിതിസൗഹൃദമായി നിർമിച്ചു എന്നതാണ് ഈ വീടിനെ വ്യത്യസ്തമാക്കുന്നത്.

വിശാലമായ മുറ്റം കടന്നാണ്  വീട്ടിലേക്ക് എത്തുന്നത്. റോഡിൽ നിന്നും അൽപം ഉയരത്തിലാണ് വീട്. മരങ്ങൾ തണൽ വിരിക്കുന്ന ലാൻഡ്സ്കേപ്പ്. മലപ്പുറം മഞ്ചേരിയിൽ വിശാലമായ അഞ്ചേക്കറിലാണ് ഈ വീട്. ട്രഡീഷണൽ കന്റെംപ്രറി ശൈലിയിലാണ് ഡിസൈൻ. 4200 ചതുരശ്രയടിയാണ് വിസ്തീർണം. വെള്ള നിറമാണ് പുറംഭിത്തികൾക്ക് നൽകിയത്. ഇതിനു വേർതിരിവ് നൽകുന്നതിനായി കറുത്ത നാച്വറൽ സ്‌റ്റോൺ ക്ലാഡിങ്ങും പതിപ്പിച്ചു. ട്രസ് റൂഫിങ് വീടിനു കൂടുതൽ ആഢ്യത്തം നൽകുന്നുണ്ട്. എലിവേഷനിലെ പ്രൊജക്ഷനുകൾ മാത്രമേ കോൺക്രീറ്റ് ഉപയോഗിച്ചുള്ളൂ. അതുകൊണ്ട് അത്തളങ്ങളിൽ ചൂട് താരതമ്യേന കുറവുമാണ്.

green-home-manjeri-landscape

വിശാലമായ വരാന്തയാണ് അതിഥികളെ സ്വാഗതം ചെയ്യുന്നത്. വിശാലമായ അകത്തളങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഇന്റീരിയർ മിനിമൽ ശൈലിയിലാണ് ഒരുക്കിയത്. കണ്ണിൽ കുത്തിക്കയറുന്ന നിറങ്ങളും ഫോൾസ് സീലിങ്ങും ഒന്നും കാണാനില്ല.

green-home-manjeri-living

അകത്തളത്തിലെ ശ്രദ്ധാകേന്ദ്രം ഇന്നർ കോർട്യാർഡാണ്‌. സ്വീകരണമുറിയുടെ വശത്തായാണ് ഡബിൾ ഹൈറ്റിൽ കോർട്യാർഡ് ഒരുക്കിയത്. ഇവിടെ നിലത്ത് പെബിളുകളും ചെടികളും നൽകി. ഇവിടേക്ക് കാഴ്ച ലഭിക്കുന്നതിന് ലിവിങ്ങിൽ നിന്നും ഗ്ലാസ് വിൻഡോകളും നൽകിയിട്ടുണ്ട്.  വീടിനകത്തേക്ക് ധാരാളം വെളിച്ചവും ശുദ്ധവായുവും എത്തിക്കുന്നതിൽ കോർട്യാർഡ് പ്രധാന പങ്കുവഹിക്കുന്നു.

green-home-manjeri-courtyard

നാലു കിടപ്പുമുറികളാണ് വീട്ടിൽ. വാഡ്രോബ്, ഡ്രസിങ് സ്‌പേസ്, അറ്റാച്ഡ് ബാത്റൂം എന്നിവ ഒരുക്കിയ വിശാലമായ കിടപ്പുമുറികളാണ് സജ്ജീകരിച്ചത്.

green-home-manjeri-bed

ആറുപേർക്കിരുന്നു ഭക്ഷണം കഴിക്കാൻ പാകത്തിൽ ഊണുമേശ. ഊണുമുറിയും വിശാലമായാണ് നിർമിച്ചത്. ഓപ്പൺ ശൈലിയിലുള്ള പാൻട്രി കിച്ചനാണ് ഒരുക്കിയത്. സമീപം വിശാലമായ വർക്ക് ഏരിയയും നൽകി. 

green-home-manjeri-kitchen

നാച്വറൽ സ്‌റ്റോണും ബഫലോ ഗ്രാസും ലാൻഡ്സ്കേപ്പിനു അഴക് പകരുന്നു. ചുരുക്കത്തിൽ പ്ലോട്ടിന്റെ സ്വാഭാവിക പ്രകൃതി നിലനിർത്തി കഴിവതും പരിസ്ഥിതിസൗഹൃദമായി നിർമിച്ചു എന്നതാണ് ഈ വീടിനെ വ്യത്യസ്തമാക്കുന്നത്.

ചിത്രങ്ങൾ- അജീബ് കൊമാച്ചി

Project Facts

Location- Manjeri, Malappuram

Area- 4200 SFT

Plot- 5 acre

Owner- Rasaq

Construction- Varun

Kaleid Architects

Mob- 9446487232