Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

15 ലക്ഷം മുടക്കാമോ? പണിയാം സൂപ്പർ വീട്!

15-lakh-home പരമാവധി 15 ലക്ഷം എന്ന വീട്ടുകാരുടെ ആവശ്യപ്രകാരം അതേ ബജറ്റിൽ സാലിം വീടൊരുക്കി.

ഒറ്റനിലയുള്ള വീടാണ് ഹാരിസും കുടുംബവും ആഗ്രഹിച്ചത്. അതും 13 ലക്ഷം ബജറ്റിൽ. അങ്ങേയറ്റം പോയാൽ 15 ലക്ഷമാവാം. ഈ നിബന്ധനയിലാണ് സാലിം വീടുപണി ഏറ്റെടുത്തത്. 

വടക്കോട്ട് തിരിഞ്ഞിരിക്കുന്ന വീടിന്റെ സിറ്റ്ഔട്ടിനും വർക്ഏരിയയ്ക്കും ഒരേ പ്രാധാന്യം വേണമെന്നതായിരുന്നു വീട്ടുകാർക്കുള്ള മറ്റൊരു ആവശ്യം. അടുക്കളഭാഗം തൊട്ടടുത്ത തറവാടിനോട് ചേർന്നാണ് എന്നതാണ് കാര്യം. അതുകൊണ്ടുതന്നെ വർക്ഏരിയയ്ക്കും കൊടുത്തു ബോക്സ്, പർഗോള ഡിസൈനുകൾ. ഒരുനില വീടിനോടായിരുന്നു വീട്ടുകാർക്ക് താൽപര്യം. വീതി കുറഞ്ഞ് നീളം കൂടിയ പ്ലോട്ടിൽ മറ്റൊരു വീടിനു കൂടിയുള്ള സ്ഥലം വിട്ടാണ് വീട് പണിതിരിക്കുന്നത്.

15-lakh-home-exterior

പോർച്ചിനും സൺഷേഡിനും സ്ലോപ് റൂഫ് കൊടുത്ത് ഓട് വിരിച്ചു. ക്ലാഡിങ് ചെയ്താണ് വീടിന്റെ പുറംഭാഗം മിനുക്കിയത്. സ്റ്റെയർ റൂമിന് ജിഐ സ്ക്വയർ പൈപ്പുകൊണ്ടുള്ള തിരശ്ചീനമായ അഴികളാണ്. ഇതിനോടു ചേരുന്ന രീതിയിലാണ് പാരപ്പറ്റിന്റെ അഴികളും.

രണ്ടു മീറ്റർ മാത്രം വീതിയുള്ള സ്വീകരണമുറിക്ക് ചേരുന്ന വിധത്തിൽ സോഫ ചെയ്യിച്ചെടുത്തു. കർട്ടൻ ഇട്ടാണ് പാർട്ടീഷൻ ചെയ്തത്. ഡൈനിങ് റൂമിൽ സ്ക്വയർ പൈപ്പ് കൊണ്ടുള്ള ജനൽ ആണ് ചെയ്തിരിക്കുന്നത്.

15-lakh-home-hall

ഫ്ലോറിങ്ങിന് ബെംഗളൂരുവിൽ നിന്ന് വാങ്ങിയ മാർബിൾ ആണ്. സ്ക്വയർഫീറ്റിന് 76 രൂപയ്ക്ക് ലഭിച്ചു. ഹെക്സാവുഡ് ആണ് കിച്ചന്‍ കാബിനറ്റുകൾക്ക്. റെയ്‌ലിങ്ങിന്റെ ബാക്കിവന്ന സ്റ്റീലും ഫ്ലോറിങ്ങിന്റെ ഗ്രാനൈറ്റും ഉപയോഗിച്ച് അടുക്കളയിൽ ഒരു മേശ തീർത്തു. ബെഡ്റൂമിൽ ഫെറോസിമന്റ് സ്ലാബുകൾ പണിത് പ്ലൈയും മൈക്കയും ഉപയോഗിച്ച് ഷട്ടറുകൾ തീർത്തു.

15-lakh-home-bed

ചെലവു കുറച്ച ടെക്നിക്കുകൾ

∙ പണികൾ കഴിയുന്നത്ര വേഗത്തില്‍ ചെയ്തു തീർത്തു. സമയക്ലിപ്തത പാലിക്കാൻ അങ്ങേയറ്റം പരിശ്രമിച്ചത് കാലതാമസം ഒഴിവാക്കാനും ചെലവു നിയന്ത്രിക്കാനും സഹായിച്ചു.

∙ നിര്‍മാണവസ്തുക്കൾ എല്ലാം വീട്ടുകാരൻ തന്നെ വാങ്ങുകയും ലേബർ കോൺട്രാക്റ്റ് എടുക്കുകയും ചെയ്തു.

∙ തടിപ്പണിക്ക് പല തടികൾ ഉപയോഗിച്ചു. തെക്കുപടിഞ്ഞാറ് ഭാഗത്ത് ചിതലു പിടിക്കാത്ത തടികൾ ഉപയോഗിച്ചപ്പോൾ ബാക്കിയുള്ളിടത്ത് വില കുറഞ്ഞ തടികൾ ഉപയോഗിച്ചു. മഹാഗണിയും പ്ലാവും തടിപ്പണിക്ക് ഉപയോഗപ്പെടുത്തി..

15-lakh-home-dine

∙ 1,800 രൂപ വരുന്ന റെഡിമെയ്ഡ് വാതിലുകളാണ് അകത്തെ മുറികൾക്ക്. ബാത്റൂമുകൾക്ക് ഫൈബർ വാതിലുകൾ ഉപയോഗിച്ചു.

15-lakh-home-kitchen

∙ അടുക്കളയിലെ കാബിനറ്റുകൾക്ക് ഒറ്റപ്പണിമാത്രം ആവശ്യമുള്ള ഹെക്സാബോർഡ് ഉപയോഗിച്ചു. അതിനു ഫിനിഷിങ്ങിനായി പൈസ ചെലവാക്കേണ്ടി വന്നില്ല.

Project Facts

Area: 1250 Sqft

Designer: പി.എം. സാലിം

എ എസ് ഡിസൈൻ ഹോം

കോട്ടയ്ക്കൽ

salimpm786@gmail.com

Location: പൂക്കിപ്പറമ്പ്, മലപ്പുറം

Year of completion: ഒക്ടോബർ, 2017