കോഴിക്കോട് കൊയിലാണ്ടിയിൽ 16 സെന്റിൽ 1650 ചതുരശ്രയടിയിലാണ് ഈ വീട് നിർമിച്ചിരിക്കുന്നത്. സമകാലിക ശൈലിയിലാണ് പുറംകാഴ്ച. സ്ലോപ്പ് – ഫ്ലാറ്റ് റൂഫുകളുടെ സങ്കലനമാണ് എലിവേഷന് ഭംഗി പകരുന്നത്. സ്ലോപ്പ് റൂഫുകൾക്ക് മുകളിലായി ഗ്രേ കളറിലുള്ള ഷിംഗിൾസ് പാകിയിരിക്കുന്നു. മുറ്റം കടപ്പ സ്റ്റോൺ വിരിച്ചു ഭംഗിയാക്കി.
ചെലവ് ചുരുക്കി മിനിമൽ ശൈലിയിലാണ് വീടൊരുക്കിയത്. താഴത്തെ നിലയിലെ പ്രധാന ഇടങ്ങളിലെല്ലാം മാർബിളാണ് ഉപയോഗിച്ചിരിക്കുന്നത്. മുകൾനിലയിൽ വിട്രിഫൈഡ് ടൈൽ വിരിച്ചു. L ഷേപ്പിലുള്ള ലെതർ സോഫയാണ് ലിവിങ്ങിലെ പ്രധാന ഫര്‍ണിച്ചർ. ഓപ്പൺ ശൈലിയിൽ അകത്തളങ്ങൾ ഒരുക്കിയത് കൂടുതൽ വിശാലത നൽകുന്നു.
ലിവിങ്ങിന്റെ എതിർവശത്തായാണ് കോർട്യാർഡിന്റെ സ്ഥാനം. ഇവിടെ ഇൻഡോർ പ്ലാന്റുകളും പെബിളുകളും നൽകിയിരിക്കുന്നു.
ആറുപേർക്കിരുന്നു ഭക്ഷണം കഴിക്കാൻ പാകത്തിൽ ഊണുമേശ. ഇതിനു സമീപം ക്ലാഡിങ് വോൾ നൽകി ടിവി യൂണിറ്റ് പ്രതിഷ്ഠിച്ചു. കർവ്ഡ് ശൈലിയിലാണ് ഗോവണി. സ്‌റ്റെയിൻലെസ് സ്റ്റീലാണ് കൈവരികൾക്ക് നൽകിയിരിക്കുന്നത്. ഇരൂൾ തടി കൊണ്ടാണ് പടികൾ പൊതിഞ്ഞത്.
മൂന്ന് കിടപ്പുമുറികളാണ് വീട്ടിൽ. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് എന്നിവ ഇവിടെ നൽകിയിരിക്കുന്നു.
ഓറഞ്ച് – വൈറ്റ് തീമിലാണ് കിച്ചൻ. മൾട്ടിവുഡ്+ പെയിന്റ് ഫിനിഷിലാണ് കബോർഡുകൾ. നാനോ വൈറ്റാണ് കിച്ചൻ കൗണ്ടർടോപ്പിന് നൽകിയിരിക്കുന്നത്.
അനാവശ്യ ആർഭാടങ്ങൾ ഒന്നും അകത്തളത്തിലില്ല. സ്ട്രക്ചറും ഇന്റീരിയറും ഫർണിഷിങ്ങും ലാൻഡ്സ്കേപ്പിങ്ങും ഉൾപ്പെടെ 38 ലക്ഷം രൂപയാണ് വീടിനു ചെലവായത്.
Project Facts
Location- Koyilandi, Calicut
Area- 1650 SFT
Plot- 16 cent
Owner- Shamsudheen
Designer- Irshad
Basmala Builders, Koyilandi
Mob- 9747116997
Budget- 38 Lakhs