Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇടത്തരക്കാർക്ക് അനുകരിക്കാൻ ഒരു മാതൃക! വിഡിയോ

ഭൂമിക്ക് ഭാരമാകാത്ത, പ്രകൃതിക്ഷോഭങ്ങളെ പ്രതിരോധിക്കുന്ന പ്രീഫാബ് വീടുകൾ നിർമിച്ച് ശ്രദ്ധനേടിയ ഡിസൈനറാണ് വാജിദ് റഹ്‌മാൻ. വാജിദിന്റെ സ്വന്തം വീട് മുതൽ നിരവധി പ്രൊജക്ടുകൾ ഹോംസ്‌റ്റൈൽ ചാനലിൽ പങ്കുവച്ചിട്ടുണ്ട്. ചെറിയ പ്ലോട്ടിന്റെയും ബജറ്റിന്റെയും പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് വാജിദ് പൂർത്തിയാക്കിയ മറ്റൊരു പ്രൊജക്ടാണ് മലപ്പുറം മഞ്ചേരിയിലുള്ള സുപ്രഭയുടെ വീട്. കാലപ്പഴക്കം ചെന്ന പഴയ വീട് പൊളിച്ചുകളഞ്ഞാണ് പുതിയ വീട് പണിതത്. ഒരു ഇടത്തരം കുടുംബത്തിന്റെ ആവശ്യങ്ങളെ തൃപ്തിപ്പെടുത്തുന്ന സൗകര്യങ്ങളുള്ള ചെലവ് കുറഞ്ഞ വീട് എന്നതായിരുന്നു ആശയം. 

26-lakh-home-manjeri

അഞ്ചു സെന്റിൽ 1900 ചതുരശ്രയടിയാണ് വിസ്തീർണം. ലിവിങ്, ഡൈനിങ്, കിച്ചൻ, മൂന്നു കിടപ്പുമുറികൾ എന്നിവയാണ് ഇവിടെ പ്രധാനമായും ഒരുക്കിയിരിക്കുന്നത്. സമകാലിക ശൈലിയിൽ ഒരുക്കിയ വീടിന്റെ പുറംകാഴ്ചയ്ക്ക് ഭംഗി പകരാൻ ക്ലാഡിങ് സ്റ്റോണുകളും ബ്രിക്ക് ക്ലാഡിങ്ങും നൽകിയിട്ടുണ്ട്. ട്രസ്സ് റൂഫ് നൽകി ടെറാക്കോട്ട റൂഫ് ടൈലുകൾ വിരിച്ചു.

26-lakh-home-view

ഒരു ഫോയർ കടന്നാണ് സ്വീകരണമുറിയിലേക്കെത്തുന്നത്. ഡബിള്‍ ഹൈറ്റിലാണ് ഇവിടെ സീലിങ് വരുന്നത്. ഇത് അകത്തളങ്ങൾക്ക് കൂടുതൽ വിശാലത നൽകുന്നുണ്ട്. പഴയ വീട്ടിൽ ഉണ്ടായിരുന്ന ഫർണിച്ചറുകൾ മിനുക്കി പുനരുപയോഗിച്ചിരിക്കുന്നു. വിട്രിഫൈഡ് ടൈലുകളാണ് നിലത്തുവിരിച്ചിരിക്കുന്നത്. ഇളം നിറങ്ങളാണ് അകത്തളത്തിൽ കൂടുതലും നൽകിയിരിക്കുന്നത്. വേർതിരിവ് നൽകാനായി പിങ്ക്, റെഡ് നിറങ്ങളും നൽകിയിട്ടുണ്ട്

26-lakh-home-hall

ഡൈനിങ്- സ്‌റ്റെയർ ഏരിയയും ഡബിൾ ഹൈറ്റിലാണ് ഒരുക്കിയത്. ആറുപേർക്കിരുന്നു ഭക്ഷണം കഴിക്കാൻ പാകത്തിൽ ഊണുമേശ. ക്യാന്റിലിവർ ശൈലിയിലാണ് ഗോവണിയുടെ ഡിസൈൻ. ഡെഡ് സ്‌പേസുകൾ ഒഴിവാക്കിയാണ് ഗോവണി ക്രമീകരിച്ചത്. എം എസ് സ്ക്വയർ പൈപ്പും വുഡും ഉപയോഗിച്ചാണ് പടികൾ. കൈവരികൾക്ക് സ്‌റ്റീലും ഗ്ലാസും നൽകി. 

26-lakh-home-living

വൈറ്റ് തീമിൽ ലളിതമായ അടുക്കള. കബോർഡും ഷട്ടറുകളും അലുമിനിയം ഫാബ്രിക്കേഷൻ ചെയ്തെടുത്തു. സമീപം വർക്ക് ഏരിയയും നൽകി.

26-lakh-home-kitchen

ലളിതമാണ് മൂന്ന് കിടപ്പുമുറികളും. വാഡ്രോബ് സൗകര്യം നൽകിയിട്ടുണ്ട്. മുറികളിലെ ഒരു ഭിത്തി ഹൈലൈറ്റ് ചെയ്തിട്ടുമുണ്ട്.

26-lakh-home-bed

ക്രോസ് വെന്റിലേഷൻ ലഭിക്കുംവിധം ജാലകങ്ങൾ ക്രമീകരിച്ചു. അതിനാൽ വീടിനുള്ളിൽ സുഖകരമായ കാലാവസ്ഥ നിലനിൽക്കുന്നു. ഇന്റീരിയറും ഫർണിഷിങ്ങുമടക്കം 26 ലക്ഷം രൂപയിൽ ചെലവ് ഒതുക്കാൻ സാധിച്ചു. 

ചെലവ് കുറച്ച ഘടകങ്ങൾ

  • പ്രാദേശികമായി ലഭ്യമായ നിർമാണവസ്തുക്കൾ ഉപയോഗിച്ചു. കോൺക്രീറ്റ് ഉപയോഗം കുറച്ചു. ഓപ്പൺ ടെറസിൽ മാത്രമാണ് കോൺക്രീറ്റ് സീലിങ് വരുന്നത്.
  • ചതുരശ്രയടി കുറച്ച് പരമാവധി സ്ഥലഉപയുക്തത നൽകാൻ ശ്രദ്ധിച്ചു.
  • തടിയുടെ ഉപയോഗം നിയന്ത്രിച്ചു. ഫർണിഷിങ്ങിന് കൂടുതലും അലുമിനിയം ഫാബ്രിക്കേഷൻ ഉപയോഗിച്ചു. ഗോവണിയിലും ജനാലകളിലും എംഎസ് ഉപയോഗിച്ചു.
  • പഴയ ഫർണിച്ചറുകൾ പുനരുപയോഗിച്ചു.  

ചിത്രങ്ങൾ- അജീബ് കൊമാച്ചി

Project Facts

Location- Manjeri, Malappuram

Plot- 5 cents

Area- 1900 SFT

Owner- Suprabha

Designer- Vajid Rahman

Hierarchytects, Mankada

email- hierarchytects@gmail.com

Budget- 26 Lakhs