കാഴ്ചയുടെ പുതുമ നഷ്ടമായപ്പോഴാണ് വീട് ഒന്നു പുതുക്കിപ്പണിയാം എന്നു ഉടമസ്ഥ തീരുമാനിക്കുന്നത്. ഒപ്പം അകത്തളങ്ങളിലെ സ്ഥലപരിമിതിയും ബുദ്ധിമുട്ടിക്കാൻ തുടങ്ങിയിരുന്നു.സ്ട്രക്ച്ചറിൽ മാറ്റം വരുത്താതെ ഇടങ്ങളുടെ ഫലപ്രദമായ വിന്യാസത്തിലൂടെയാണ് സ്ഥലപരിമിതി മറികടന്നത്.
കോഴിക്കോട് ജില്ലയിലെ പുറക്കാട്ടിരി എന്ന സ്ഥലത്തു 12 സെന്റിൽ 2600 ചതുരശ്രയടിയിലാണ് വീട് പണിതിരിക്കുന്നത്. ലിവിങ്, ഡൈനിങ്, കിച്ചൻ, നാലു കിടപ്പുമുറികൾ എന്നിവയാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. പ്ലൈവുഡ്, വെനീർ ഫിനിഷിലാണ് ഇന്റീരിയർ ഫർണിഷ് ചെയ്തത്. വുഡ്, ടഫൻഡ് ഗ്ലാസ് എന്നിവയാണ് ഗോവണിയുടെ കൈവരികളിൽ നിറയുന്നത്.
മാറ്റങ്ങൾ
അനാവശ്യ ഇടച്ചുമരുകൾ ഒഴിവാക്കി. ഇതോടെ അകത്തളത്തിൽ കൂടുതൽ സ്ഥലലഭ്യത ലഭിച്ചു.
പഴയ മൊസൈക് മാറ്റി ഇറ്റാലിയൻ മാർബിൾ വിരിച്ചു.
പുറംഭിത്തികളിൽ ക്ലാഡിങ് പാനലുകളും പ്ലാന്റർ ബോക്‌സും നൽകി.
പോർച്ച് മുന്നിലേക്ക് കൂട്ടിയെടുത്തു.
പഴയ വാതിലുകളും ജനാലകളും മാറ്റി.
അക്രിലിക് ഫിനിഷിലാണ് കിച്ചൻ. കൊറിയൻ സ്റ്റോൺ ആണ് കൗണ്ടറിൽ വിരിച്ചത്. ക്രോസ് വെന്റിലേഷൻ ലഭിച്ചതോടെ വീടിനുള്ളിൽ സുഖകരമായ കാലാവസ്ഥ നിലനിൽക്കുന്നു. പൊളിച്ചുപണികളും ഫർണിഷിങ്ങും അടക്കം 20 ലക്ഷം രൂപയ്ക്ക് പുതുപുത്തൻ വീട് സാധ്യമാക്കാനായി.
ചുരുക്കത്തിൽ അധിക ചെലവുകൾ ഇല്ലാതെ വീട് പുതുക്കിയെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ വീട് മാതൃകയാക്കാം.
ചിത്രങ്ങൾ- അജീബ് കൊമാച്ചി
Project Facts
Location- Purakatiry, Calicut
Area- 2600 SFT
Plot- 12 cents
Owner- Mariyath
Designer- Faseel, Rameez
Ample Space, Calicut
Mob- 9846222628