Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇത് പഴമയുടെ ഗന്ധം നിറയുന്ന എന്റെ വീട്!

renovated-home-view

എന്റെ പേര് മഹമൂദ്. കണ്ണൂർ കൂത്തുപറമ്പയാണ് സ്വദേശം. അറുപതു വർഷം പഴക്കമുളള തറവാട് വീടിനെ തനിമ നിലനിർത്തിക്കൊണ്ടു പുതിയ കാലത്തേക്ക് മാറ്റിയെടുത്ത കഥയാണ് എനിക്ക് പറയാനുള്ളത്. അതിവിശാലമായ അഞ്ചേക്കർ പറമ്പിന്റെ നടുവിലായാണ് വീട് സ്ഥിതി ചെയ്യുന്നത്. 

renovated-home-landscape

പുറത്തുള്ള പ്രകൃതിയിലേക്ക് തുറക്കുന്ന വിധമായിരുന്നു വീട് നിർമിച്ചിരിക്കുന്നത്. അതുകൊണ്ട് സ്ട്രക്ച്ചറിൽ മാറ്റം വരുത്തേണ്ട ആവശ്യമുണ്ടായില്ല.

renovated-home-kannur-sitout

പഴയ ഫർണിച്ചറുകൾ, ക്യൂരിയോസ്, ആന്റിക് ഷോ പീസുകൾ എന്നിവയോട് താൽപര്യമുള്ളയാളാണ് ഞാൻ. അതുകൊണ്ടുതന്നെ മാറ്റങ്ങളെക്കാൾ കൂടുതൽ നിലനിർത്തലുകളാണ് ഞങ്ങളുടെ വീട്ടിൽ ഉള്ളത്.  ലിവിങ്, ഡൈനിങ്, കിച്ചൻ, നാലു കിടപ്പുമുറികൾ എന്നിവയാണ് 5432 ചതുരശ്രയടിയുള്ള വീട്ടിൽ പ്രധാനമായും ഒരുക്കിയിരിക്കുന്നത്.പ്രധാന ഹാളിലായാണ് ഫാമിലി ലിവിങ്, ഡൈനിങ് എന്നിവ ഒരുക്കിയത്.

renovated-home-kannur-hall

നിലനിർത്തലുകൾ

ഓടിട്ട മേൽക്കൂരയും മുഖപ്പും അതേപടി നിലനിർത്തി.

തടി ഉപയോഗിച്ചുള്ള മച്ച് അതേപടി നിലനിർത്തി. 

ആന്റിക് ഫർണിച്ചറുകൾ അതേപടി നിലനിർത്തി.

renovated-home-kannur-dine

റസ്റ്റിക് ഫിനിഷ് നിലനിർത്താൻ ഫർണിഷിങ്ങിന് പഴയ തടിയാണ് ഉപയോഗിച്ചത്.

ചുറ്റുമതിലും മുറ്റത്തെ പടിക്കെട്ടുകൾക്കും നിലനിർത്തി.

മാറ്റങ്ങൾ 

പൊതുവിടങ്ങളിലെ പഴയ ആത്തംകുടി ടൈലുകൾ മാറ്റി പുതിയവ വിരിച്ചു. 

അടുക്കള പരിഷ്കരിച്ചു മോഡുലാർ ശൈലിയിലേക്ക് മാറ്റിയെടുത്തു.

renovated-home-kannur-kitchen

പഴയ വർക്കേറിയ പരിഷ്കരിച്ചു കിച്ചൻ കം ലിവിങ് ഏരിയ ആക്കിമാറ്റി.

കിടപ്പുമുറികളിൽ പഴയ ടൈലുകൾ മാറ്റി വുഡൻ ടൈലുകൾ വിരിച്ചു.

കിടപ്പുമുറികളിൽ ഡ്രസിങ് ഏരിയ, അറ്റാച്ച്ഡ് ബാത്റൂം തുടങ്ങിയ സൗകര്യങ്ങൾ കൂട്ടിച്ചേർത്തു. 

renovated-home-kannur-bed

ലാൻഡ്സ്കേപ് പരിഷ്കരിച്ചു. ബഫല്ലോ ഗ്രാസ് നട്ടുപിടിപ്പിച്ചു ആകർഷകമാക്കി.

പാഴ്മരങ്ങൾ മുറിച്ചു കള‍ഞ്ഞു. പകരം ഫലവൃക്ഷങ്ങൾ വച്ചുപിടിപ്പിച്ചു. 

renovated-home-kannur

സുഹൃത്തും ആർക്കിടെക്ടുമായ അബ്ദുല്ലക്കുട്ടിയുമായുള്ള ചർച്ചകളും വീടിന്റെ നവീകരണത്തിൽ ഏറെ സഹായകരമായി. അദ്ദേഹമാണ് ഞങ്ങളുടെ ആഗ്രഹം പോലെ വീടിന്റെ പരമ്പരാഗതഭംഗി നിലനിർത്തിക്കൊണ്ടു വീടിനെ പുതിയ കാലത്തേക്ക് കൂട്ടികൊണ്ടു വന്നത്.

Project Facts

Location- Koothuparamba, Kannur

Area- 5432 SFT

Plot- 5 acre

Owner- Mahamood

Architect- Abdulla Kutty

Kaleido Architects, Malappuram

Mob- 9995294853

Completion year- 2018