Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

3 സെന്റ്, 20 ലക്ഷം; അവിശ്വസനീയം ഈ വീട്!

20-lakh-house-jyothish സ്ഥലപരിമിതിയും സാമ്പത്തിക പരിമിതിയും സ്വപ്നവീട് ഒരുക്കാൻ തടസമല്ല എന്നതിനുദാഹരണമാണ് ഈ വീട്...

എന്റെ പേര് ജ്യോതിഷ്. പെരിന്തൽമണ്ണയാണ് സ്വദേശം. സ്വന്തമായി ഒരു വീട് ആഗ്രഹിച്ചപ്പോൾ മുതൽ പ്രതിബന്ധങ്ങൾ ഒരുപാടുണ്ടായിരുന്നു. ആകെയുള്ളത് മൂന്നു സെന്റ് സ്ഥലമാണ്. പിന്നെ കൈവശമുള്ളത് ചെറിയ 'പോക്കറ്റും'. എന്നാൽ മോഹങ്ങൾ അതിവിശാലമായിരുന്നു. കോഴിക്കോട് ‘ഒവേര’യിലെ ഡിസൈനർ സന്ദീപ് കൊല്ലാർക്കണ്ടി സ്‌കൂൾകാലം മുതൽ എന്റെ സുഹൃത്താണ്. ഞാൻ സന്ദീപിനോട് ആവശ്യങ്ങൾ വിവരിച്ചു. എന്നെയും കുടുംബത്തെയും നന്നായി അറിയാവുന്ന സന്ദീപ് ചുരുങ്ങിയ സമയം കൊണ്ട് ഞങ്ങളുടെ സ്വപ്നഭവനം പണിതുതന്നു.

20-lakh-home

ലിവിങ്, ഡൈനിങ്, കിച്ചൻ, മൂന്ന് കിടപ്പുമുറികൾ എന്നിവയാണ് 1250 ചതുരശ്രയടിയുള്ള വീട്ടിൽ ഒരുക്കിയത്. പരമാവധി സ്ഥല ഉപയുക്തത ലഭിക്കുന്നതിന് ഫ്ലാറ്റ് റൂഫാണ് നൽകിയത്. മുറ്റത്ത് ബേബി മെറ്റൽ വിരിച്ചു. അകത്തേക്ക് കയറിയാൽ ചെറിയ പ്ലോട്ടിൽ പണിത വീടാണെന്ന് പറയുകയേയില്ല. ബ്രൗൺ–ഐവറി നിറങ്ങളാണ് പുറംഭിത്തികളിൽ നൽകിയത്. 

20-lakh-house-living

ഇടച്ചുവരുകൾ ഇല്ലാതെ ഓപ്പൺ ശൈലിയിലാണ് ഇടങ്ങൾ ക്രമീകരിച്ചത്. ഇത് കൂടുതൽ വിശാലത നൽകുന്നു. കാറ്റും വെളിച്ചവും കടക്കുന്ന അകത്തളങ്ങൾ വേണം എന്നത് ഞങ്ങളുടെ ആഗ്രഹമായിരുന്നു. അതിനാൽ ധാരാളം ജാലകങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഊണുമുറിയിൽ ഫ്രഞ്ച് ജനാലകൾ നൽകി. അപ്പര്‍ ലിവിങ്ങിൽ നിന്ന് ഓപ്പണ്‍ ടെറസിലേക്ക് പ്രവേശിക്കുന്നിടത്തും ഫ്രഞ്ച് ജനാലകൾ നൽകി.  പോളി കാർബണേറ്റ് ഷീറ്റ് ഉപയോഗിച്ച് ഓപ്പൺ ടെറസിന് റൂഫിങ് നൽകി. 

20-lakh-house-dining
20-lakh-stair

വൈറ്റ് വിട്രിഫൈഡ് ടൈലുകളാണ് ഫ്ലോറിങ്ങിന് ഉപയോഗിച്ചത്. റോമൻ കർട്ടനുകളാണ് എല്ലായിടത്തും ഉപയോഗിച്ചത്. സ്റ്റീൽ+ വുഡ് കോംബിനേഷനിലാണ് ഗോവണി നിർമിച്ചത്.

20-lakh-house-upper

ഓപ്പൺ കിച്ചനാണ് ഒരുക്കിയത്. ബ്ലാക്ക് ആൻഡ് വൈറ്റ് കളർ കോംബിനേഷൻ നൽകി. ഗ്രാനൈറ്റാണ് കൗണ്ടർടോപ്പ്. ഇവിടെ ഒരു പാൻട്രി ടേബിളും നൽകിയിട്ടുണ്ട്. 

20-lakh-house-kitchen

ലളിതമായാണ് ബെഡ്റൂമുകൾ ഒരുക്കിയത്. എന്നാൽ സൗകര്യങ്ങൾക്ക് ഒരു കുറവുമില്ല. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് എന്നിവ ഒരുക്കി. സ്ട്രക്ച്ചറും ഫർണിഷിങ്ങും അടക്കം 20 ലക്ഷത്തിനു ഞങ്ങളുടെ സ്വപ്നഭവനം സാധ്യമായി. വീടിന്റെ ഫുൾ ക്രെഡിറ്റും ഞങ്ങൾ നൽകുന്നത് സുഹൃത്തായ സന്ദീപിനാണ്.

20-lakh-house-bed

ചെലവ് കുറച്ച വഴികൾ...

വാതിലുകൾക്കും ജനലുകൾക്കും സിമന്റ് കട്ടിളകൾ ഉപയോഗിച്ചു.

ജനൽ പാളികൾ അലുമിനിയത്തിലും ഗ്ലാസിലുമൊരുക്കി. 

ലാമിനേറ്റ് ഡോറുകളാണ് കൂടുതലും ഉപയോഗിച്ചിരിക്കുന്നത്.

കബോർഡുകളും വാഡ്രോബുകളും അലുമിനിയം ഫാബ്രിക്കേഷൻ ചെയ്തു.

Project Facts

Location- Perinthalmanna, Malappuram

Plot- 3 cents

Area- 1250 SFT

Owner- Jyothish

Designer- Sandeep Kollarkandi

Overaa Architects, Calicut

Mob- 9447740622

Budget- 20 Lakhs