Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആകെയുള്ളത് 4 സെന്റ്, ബജറ്റ് വച്ചത് 30 ലക്ഷം, ഇനിയാണ് ട്വിസ്റ്റ്!

4-cent-house-pothecode

എന്റെ പേര് നീരജ്. തൃശൂർ സ്വദേശിയാണ്. ജോലിസംബന്ധമായി തിരുവനന്തപുരത്താണ് വർഷങ്ങളായി താമസം. അങ്ങനെയാണ് വാടക കൊടുക്കാതെ കുടുംബമായി താമസിക്കാൻ സ്വന്തമായി ഒരു വീട് വയ്ക്കാൻ തീരുമാനിക്കുന്നത്. പോത്തൻകോട് നാലു സെന്റ് സ്ഥലമാണ് ഇതിനായി വാങ്ങിയത്. മുപ്പതു ലക്ഷമാണ് വീടിന്റെ ബജറ്റ് നിശ്ചയിച്ചത്. വയൽ ആയിരുന്നതിനാൽ നിയമപ്രകാരമുള്ള എല്ലാ നിർദേശങ്ങളും കൃത്യമായി പാലിച്ചുകൊണ്ടാണ് കൊണ്ടാണ് വീട് നിർമിച്ചത്. പില്ലറുകളിലാണ് വീടിന്റെ അടിത്തറ നിർമിച്ചിരിക്കുന്നത്. പരമാവധി സ്ഥലലഭ്യതയ്ക്കായി ഫ്ലാറ്റ് റൂഫിൽ ബോക്സ് ആകൃതിയിലാണ് എലിവേഷൻ ചിട്ടപ്പെടുത്തിയത്. 

1592 ചതുരശ്രയടി വിസ്‌തീർണമുള്ള ഇരുനില വീട്ടിൽ ലിവിങ്, ഡൈനിങ്, കിച്ചൻ, മൂന്ന് കിടപ്പുമുറികൾ എന്നിവ ഒരുക്കിയിരിക്കുന്നു. ഒരിഞ്ചു സ്ഥലം പോലും വെറുതെ കളയാതെ ചെയ്ത അകത്തളക്രമീകരണമാണ് എടുത്തുപറയേണ്ടത്. 

4-cent-home-living

L ഷേപ്പിലുള്ള സോഫയാണ് സ്വീകരണമുറിയിൽ നൽകിയത്. ചുവരുകളിലെ കലാവിരുത് ഇവിടെ നിന്നും തുടങ്ങുന്നു. സ്ക്രാപ്പ് മെറ്റീരിയലുകൾ ഉപയോഗിച്ചാണ് ക്യൂരിയോസ്, ലാംപ് ഷെയ്ഡ് എന്നിവയെല്ലാം ഒരുക്കിയിരിക്കുന്നത്.  

4-cent-home-curio

ഊണുമേശയുടെ ഒതുക്കമുള്ള ഡിസൈൻ വീട്ടിലെത്തുന്ന അതിഥികളെ ആകർഷിച്ചിട്ടുണ്ട്. എട്ടുപേർക്കെങ്കിലും ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കാം. സമീപം ഭിത്തിയിൽ ക്രോക്കറി ഷെൽഫ് നൽകി. ഗോവണിയുടെ താഴെയായി വാഷ് ഏരിയ ക്രമീകരിച്ചു.

4-cent-home-dine

ധാരാളം കബോർഡുകൾ നൽകിയാണ് കിച്ചൻ ഒരുക്കിയത്. മറൈൻ പ്ലൈവുഡ് കൊണ്ടാണ് കബോർഡുകൾ. ഗ്രാനൈറ്റാണ് കൗണ്ടറിൽ വിരിച്ചത്.

4-cent-home-kitchen

അത്യാവശ്യസൗകര്യങ്ങൾ നാലു കിടപ്പുമുറികളിലും നൽകിയിട്ടുണ്ട്. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് എന്നിവ ക്രമീകരിച്ചു. കിടപ്പുമുറികളിൽ ഹൈലൈറ്റർ നിറങ്ങൾ നൽകി. ഇതിനു അനുയോജ്യമായ കർട്ടനുകളാണ് ജനാലകളിൽ നൽകിയിരിക്കുന്നത്.

4-cent-home-bed

സ്ട്രക്ച്ചറും ഫർണിഷിങ്ങും സഹിതം 27 ലക്ഷത്തിനു വീട് പൂർത്തിയാക്കാനായി. ഞങ്ങളുടെ ബജറ്റിലും താഴെ നിന്നുകൊണ്ട് ആഗ്രഹിച്ചതിലും ഭംഗിയായി വീട് പണിയാൻ സാധിച്ചതിൽ ഞങ്ങൾ സന്തുഷ്ടരാണ്. ഡിസൈനർ സമീർ തിരുമലയാണ് രൂപകൽപനയിലും അകത്തളക്രമീകരണങ്ങളിലുമൊക്കെ മേൽനോട്ടം വഹിച്ചത്.

4-cent-home-dining

ചെലവ് കുറച്ചത്...

ഹോളോ ബ്രിക്കുകളാണ് സ്ട്രക്ചറിന് ഉപയോഗിച്ചത്.

ഫോൾസ് സീലിങ് നൽകാതെ ലൈറ്റ് പോയിന്റുകൾ നേരിട്ടുനൽകി.

4-cent-home-upper

സ്ക്രാപ്പ് മെറ്റീരിയലുകൾ ഉപയോഗിച്ച് ഫർണിഷിങ് ചെയ്തു. 

ഇളംനിറങ്ങളാണ് ചുവരുകൾക്ക് തിരഞ്ഞെടുത്തത്.

Project Facts

Location – Pothencode, Trivandrum

Plot – 4 Cent

Area – 1592 Sqft

Owner   – Neeraj

Designer – Sabeer Thirumala

Thiruvananthapuram

Mob- 98475 11303