ചില്ലുമേശയ്ക്കരികിൽ, ചില്ലുകസേരയിലിരുന്നു ഭക്ഷണം കഴിക്കാം; ചില്ലുതറയിലൂടെ താഴേക്കു നോക്കാം. അഞ്ഞൂറടി താഴെ സിയാറ്റിൽ നഗരത്തിന്റെ 360 ഡിഗ്രി കാഴ്ച. വിനോദസഞ്ചാരികളുൾപ്പെടെ പതിനായിരക്കണക്കിനാളുകൾ കയറിച്ചെല്ലുന്ന സ്പേസ് നീഡിൽ ഗോപുര റസ്റ്ററന്റാണു വീണ്ടും മുഖം മിനുക്കുന്നത്.
നൂറ്റാണ്ടിന്റെ പുതുക്കലെന്നു വിശേഷിപ്പിച്ച, പത്തു കോടി ഡോളറിന്റെ പദ്ധതിയാണിത്. 176 ടൺ ചില്ലാണ് ഉപയോഗിക്കുക. പുതുമകളോടെ റസ്റ്ററന്റ് ഭാഗവും ഓബ്സർവേഷൻ ഡെക്കും അടുത്ത വർഷം തുറന്നുകൊടുക്കും.
സ്പേസ് നീഡിൽ
വാഷിങ്ടനിലെ സിയാറ്റിലിലുള്ള നിരീക്ഷണ ഗോപുരം. മെല്ലെ കറങ്ങുന്ന ഈ ഗോപുരം റസ്റ്ററന്റാണ്. 605 അടി ഉയരം. ഓബ്സർവേഷൻ ഡെക്ക് 520 അടി ഉയരത്തിലാണ്. സിയാറ്റിലിന്റെ മുഖമുദ്രയായി ലോകപ്രസിദ്ധമായ ഗോപുരം 1962 ലാണു പണിതത്. കൊടുങ്കാറ്റിനെയും വൻഭൂകമ്പത്തെയും ഇടിമിന്നലിനെയും ചെറുക്കുംവിധമുള്ള രൂപകൽപന.
Read more on Architectural Wonders Firstshot