ബഹുനില കെട്ടിടങ്ങളുടെ മുകളിൽ നിന്നുള്ള സെൽഫികൾ, വിഡിയോകൾ എന്നിവയിലൂടെ പ്രശസ്തനായ ചൈനീസ് സാഹസികൻ വൂ യോങ്നിങ് (26) ഹുനാനിലുള്ള 62 നില കെട്ടിടത്തിന്റെ മേൽക്കൂരയിൽ പിടിച്ച് പുൾ അപ്പ് ചെയ്യാനുള്ള ശ്രമത്തിനിടെ കൈവഴുതി വീണു മരിച്ചു.
നവംബർ എട്ടിനായിരുന്നു വൂയുടെ അവസാന വിഡിയോ പുറത്തുവന്നത്. അതിനു ശേഷം ഇദ്ദേഹത്തിന് എന്തു സംഭവിച്ചെന്ന് ആർക്കുമറിയില്ലായിരുന്നു. കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ വനിതാ സുഹൃത്ത് ചൈനീസ് സമൂഹ മാധ്യമമായ വെയ്ബോയിലൂടെ മരണവിവരം അറിയിക്കുകയായിരുന്നു.
മുന്നൂറിലധികം സാഹസിക വിഡിയോകൾ ചിത്രീകരിച്ചിട്ടുള്ള വൂയ്ക്കു വെയ്ബോയിൽ പത്തുലക്ഷത്തിലധികം ഫോളോവേഴ്സുണ്ട്.
Read more on building climbing