പക്ഷിക്കൂട് പോലെയൊരു മരവീട്

പക്ഷിയെപ്പോലെ മരത്തിനുമുകളിൽ കൂടുകൂട്ടാം. 300 പൗണ്ടാണ് ഒരു രാത്രി ഇവിടെ തങ്ങാനുള്ള വാടക. ചിത്രത്തിന് കടപ്പാട്- ഫെയ്സ്ബുക്

100 വർഷം പഴക്കമുള്ള ഓക് മരത്തിനു മുകളിൽ പക്ഷിക്കൂട് പോലെയൊരു മരവീട്. 247 ചതുരശ്രയടിയുള്ള മരവീട്ടിലേക്ക് എത്താനുള്ള ഏകമാർഗം റോപ് വേയാണ്. ഫ്രാൻസിലെ ഷീറ്റോ ഡി ററേ എന്ന വനപ്രദേശത്താണ് ഈ നിർമാണവിസ്മയം. ഡബിൾ ബെഡ്‌റൂം, ലിവിങ്, സമീപ വനപ്രദേശങ്ങളുടെ മനോഹരമായ 360 ഡിഗ്രി കാഴ്ച സാധ്യമാക്കുന്ന ബാൽക്കണി എന്നിവയാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. 

ഒക്ടഗനൽ ഷേപ്പിലാണ് വീടിന്റെ പുറംഭാഗം. പൈൻ തടി കൊണ്ടാണ് പുറംഭിത്തികൾ കലാപരമായി ക്ലാഡിങ് ചെയ്തിരിക്കുന്നത്. പ്രകൃതിയുമായി ഒത്തിണങ്ങിയാണ് വീടിന്റെ അകത്തളങ്ങൾ. പൈൻ മരത്തിന്റെ ഇളംതടി കൊണ്ടാണ് പാനലിങ്. ഇതിലൂടെ സവിശേഷമായ സുഗന്ധം അകത്തളങ്ങളിൽ പരക്കുന്നു.

എല്ലാ സൗകര്യങ്ങളും സമ്മേളിക്കുന്ന കിടപ്പുമുറികൾ. ഇവിടേക്ക് സ്ലൈഡിങ് ഗ്ലാസ് ജനാലകളാണ് നൽകിയത്. കിടപ്പുമുറികളുടെ രണ്ടുവശത്തും ഗ്ലാസ് ജനാലകളാണ്. ചുറ്റിനുമുള്ള പച്ചപ്പും വന്യതയും അകത്തു നിന്നാസ്വദിക്കാം. ബാത്‌റൂമിൽ സ്പാ സൗകര്യവും ഒരുക്കിയിട്ടുണ്ട്!

ദൂരക്കാഴ്ചയിൽ കുത്തിനിർത്തിയ ഒരു തീപ്പെട്ടിക്കൊള്ളി പോലെ തോന്നും വീട് കണ്ടാൽ. 300 പൗണ്ടാണ് ഒരു രാത്രി ഇവിടെ തങ്ങാനുള്ള വാടക. നിരവധി സഞ്ചാരികളാണ് ഇപ്പോൾ ഇവിടേക്ക് എത്തുന്നതത്രെ.