Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പക്ഷിക്കൂട് പോലെയൊരു മരവീട്

tree-house-france പക്ഷിയെപ്പോലെ മരത്തിനുമുകളിൽ കൂടുകൂട്ടാം. 300 പൗണ്ടാണ് ഒരു രാത്രി ഇവിടെ തങ്ങാനുള്ള വാടക. ചിത്രത്തിന് കടപ്പാട്- ഫെയ്സ്ബുക്

100 വർഷം പഴക്കമുള്ള ഓക് മരത്തിനു മുകളിൽ പക്ഷിക്കൂട് പോലെയൊരു മരവീട്. 247 ചതുരശ്രയടിയുള്ള മരവീട്ടിലേക്ക് എത്താനുള്ള ഏകമാർഗം റോപ് വേയാണ്. ഫ്രാൻസിലെ ഷീറ്റോ ഡി ററേ എന്ന വനപ്രദേശത്താണ് ഈ നിർമാണവിസ്മയം. ഡബിൾ ബെഡ്‌റൂം, ലിവിങ്, സമീപ വനപ്രദേശങ്ങളുടെ മനോഹരമായ 360 ഡിഗ്രി കാഴ്ച സാധ്യമാക്കുന്ന ബാൽക്കണി എന്നിവയാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. 

tree-house-balcony

ഒക്ടഗനൽ ഷേപ്പിലാണ് വീടിന്റെ പുറംഭാഗം. പൈൻ തടി കൊണ്ടാണ് പുറംഭിത്തികൾ കലാപരമായി ക്ലാഡിങ് ചെയ്തിരിക്കുന്നത്. പ്രകൃതിയുമായി ഒത്തിണങ്ങിയാണ് വീടിന്റെ അകത്തളങ്ങൾ. പൈൻ മരത്തിന്റെ ഇളംതടി കൊണ്ടാണ് പാനലിങ്. ഇതിലൂടെ സവിശേഷമായ സുഗന്ധം അകത്തളങ്ങളിൽ പരക്കുന്നു.

tree-house-interior

എല്ലാ സൗകര്യങ്ങളും സമ്മേളിക്കുന്ന കിടപ്പുമുറികൾ. ഇവിടേക്ക് സ്ലൈഡിങ് ഗ്ലാസ് ജനാലകളാണ് നൽകിയത്. കിടപ്പുമുറികളുടെ രണ്ടുവശത്തും ഗ്ലാസ് ജനാലകളാണ്. ചുറ്റിനുമുള്ള പച്ചപ്പും വന്യതയും അകത്തു നിന്നാസ്വദിക്കാം. ബാത്‌റൂമിൽ സ്പാ സൗകര്യവും ഒരുക്കിയിട്ടുണ്ട്!

tree-house-bed

ദൂരക്കാഴ്ചയിൽ കുത്തിനിർത്തിയ ഒരു തീപ്പെട്ടിക്കൊള്ളി പോലെ തോന്നും വീട് കണ്ടാൽ. 300 പൗണ്ടാണ് ഒരു രാത്രി ഇവിടെ തങ്ങാനുള്ള വാടക. നിരവധി സഞ്ചാരികളാണ് ഇപ്പോൾ ഇവിടേക്ക് എത്തുന്നതത്രെ.

tree-house-walkway