ന്യൂയോര്‍ക്കിലെ ബ്രൂക്ലിനിലാണ് ഡോണട്ടിന്റെ ആകൃതിയിലുള്ള ഈ കെട്ടിടം സ്ഥിതി ചെയ്യുന്നത്. 325 കെന്റ് എന്നാണ് ഷോപ് ആര്‍ക്കിടെക്ട് നിര്‍മ്മിച്ച ഈ വാട്ടര്‍ഫ്രണ്ട് പാര്‍പ്പിടത്തിന് പേരിട്ടിരിക്കുന്നത്. 16 നിലയുള്ള കെട്ടിടത്തില്‍ 522 അപ്പാര്‍ട്‌മെന്റുകളാണ് ഉള്ളത്. ന്യൂയോര്‍ക്ക് നഗരത്തിന്റെയും നദിയുടെയും മനോഹര കാഴ്ചയാണ് ഈ കെട്ടിടത്തില്‍ നിന്നും ദൃശ്യമാകുന്നത്.
ഒരു പടിയുടെ രൂപത്തിലാണ് ഇത് പണിതിരിക്കുന്നത്. ഇതില്‍ ഏറ്റവും ഉയരം കൂടിയ ഭാഗത്തിന്റെ നടുക്ക് ഒരു വലിയ ദ്വാരമുണ്ട്. ഇതിന്റെ മുകളില്‍ മൂന്ന് നിലയിലായി പാലം നിര്‍മ്മിച്ചിട്ടുണ്ട്. തുരുമ്പ് നിറത്തിലുള്ള ചെമ്പു പാനൽ കൊണ്ടാണ് താഴത്തെ നിലകള്‍ ഒരുക്കിയിരിക്കുന്നത്. മനോഹരമായ റൂഫ് ഡെക്കും ഇതിന്റെ ഭാഗമാണ്. ഹെല്‍ത്ത് ക്ലബ്ബ്, ബൈക്ക് സ്റ്റോറേജ്, ലൗഞ്ച് എന്നിവയും താമസക്കാര്‍ക്ക് ഒരുക്കിയിട്ടുണ്ട്.
![kent-interior kent-interior](https://img-mm.manoramaonline.com/content/dam/mm/ml/homestyle/first-shot/images/2018/2/15/kent-interior.jpg.image.784.410.jpg)
ഒരു സ്റ്റുഡിയോ, ഒരു ബെഡ്റൂം, ഒരു ബെഡ്‌റൂം ഹോം ഓഫീസ്, രണ്ട് ബെഡ്റൂം അപ്പാര്‍ട്‌മെന്റ് എന്നിവയും കെട്ടിടത്തില്‍ ഉണ്ട്. ഗ്രൗണ്ട് ഫ്ളോറിൽ ഒരു റസ്റ്ററന്റും, യോഗ സ്റ്റുഡിയോയും ഒരുങ്ങുന്നുണ്ട്.
![kent-new-images kent-new-images](https://img-mm.manoramaonline.com/content/dam/mm/ml/homestyle/first-shot/images/2018/2/15/kent-new-images.jpg.image.784.410.jpg)
പഴയ ഡോമിനോ ഷുഗര്‍ ഫാക്ടറി നിന്നിരുന്ന സ്ഥലത്താണ് ഇപ്പോള്‍ ഈ കെട്ടിടം പ്രവർത്തിക്കുന്നത്. 150 വര്‍ഷമായി പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന ഡോമിനോ ഫാക്ടറി 2004ലാണ് പൂട്ടിയത്.