A lot can happen over a cup of coffee... എന്ന് കേട്ടിട്ടില്ലേ. ഒരു കപ്പ് കാപ്പിയിൽ അലിഞ്ഞില്ലാതാകാത്ത പ്രശ്നങ്ങൾ ചുരുക്കം. കാപ്പിയോടുള്ള ഈ പ്രണയത്തിൽ നിന്നാണ് ബ്രൗൺ ബീൻസ് എന്ന കോഫി ഷോപ്പിന്റെ ആരംഭം. മലപ്പുറം മഞ്ചേരിയിൽ IGBT ബൈപ്പാസിന് സമീപമാണ് കോഫി ഷോപ്.
ചെലവ് വളരെ കുറച്ച് പരമാവധി രസകരമായി ഒരു ഡിസൈനാണ് ഉടമസ്ഥർ ആവശ്യപ്പെട്ടത്. 1600 ചതുരശ്രയടിയാണ് വിസ്തീർണം. കാപ്പിയുടെ നിറത്തെ പ്രതിഫലിപ്പിക്കുന്ന ബ്ലാക് തീം ആണ് ഷോപ്പിനു ആകമാനമായി നൽകിയത്. പുറത്തുള്ള സ്ട്രക്ച്ചറിലും കറുപ്പിന്റെ ഉത്സവമാണ്. പുറത്തെ കാഴ്ചകളിലേക്ക് തുറക്കുന്ന ജനാലകളും ചുറ്റിനും നൽകിയിട്ടുണ്ട്. ഓരോ ജനാലകളിലും കോഫിയുടെ അപദാനങ്ങൾ പ്രകീർത്തിച്ചു കൊണ്ടുള്ള ഉദ്ധരണികൾ കാണാം.
റസ്റ്റിക് ഫിനിഷുള്ള ഇന്റീരിയറാണ് അകത്തളത്തിൽ നൽകിയത്. ഇതും ചെലവ് കുറയ്ക്കാൻ സഹായകമായി. ബ്രൗണിഷ് ടൈലുകളാണ് നിലത്തു വിരിച്ചത്. ഫർണിച്ചറുകൾ ഇന്റീരിയർ തീം അനുസരിച്ച് കസ്റ്റമൈസ് ചെയ്ത് എടുത്തതാണ്.
ഫോൾസ് സീലിങ് നൽകിയിട്ടില്ല. പകരം നേരിട്ട് വാർണിഷ് കോട്ടിങ് അടിച്ചു തൂക്കുവിളക്കുകൾ നൽകി. I Section സ്‌റ്റീലാണ് ഗോവണിയിൽ നൽകിയിരിക്കുന്നത്.
ഇന്റീരിയറിൽ വിനൈൽ പ്രിന്റ് ചെയ്തത് ശ്രദ്ധേയമാണ്. ഒരു വശത്തു എക്സ്പോസ്ഡ് ബ്രിക് ക്ലാഡിങ് വോളും നൽകി. ടങ്സ്റ്റൻ ബൾബുകളുടെ ഫീൽ ലഭിക്കുന്ന എൽഇഡി ലൈറ്റുകളാണ് ഉപയോഗിച്ചിരിക്കുന്നത്. ഇത് പ്രസന്നമായ വാം ടോൺ തീം അകത്തളങ്ങളിൽ നിറയ്ക്കുന്നു. ഊർജം കുറച്ചു മാത്രം ഉപയോഗിക്കുന്നു എന്ന ഗുണവുമുണ്ട്.
15 ലക്ഷം രൂപയ്ക്കാണ് സ്ട്രക്ച്ചറും ഇന്റീരിയറും പണിതീർത്തത്.
ചിത്രങ്ങൾ- അജീബ് കൊമാച്ചി
Project Facts
Location- Manjeri, Malappuram
Area- 1600 SFT
Designer- Geethesh Nath, Hafsal, Shabeeb
Dwuthi Visualisers, Manjeri
Completion year- 2017
Mob- 9746612013
Budget- 15 L