Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലോകത്തിലെ മികച്ച എയർപോർട്ടുകൾ ഇതാണ്

x-default സ്‌കൈട്രാക്‌സ് ആഗോള എയര്‍പോര്‍ട്ട് അവാര്‍ഡ് പട്ടികയില്‍ തുടര്‍ച്ചയായി അഞ്ചാം വര്‍ഷമാണ് ഷാംഗി വിമാനത്താവളം ഒന്നാമതെത്തിയിരിക്കുന്നത്.

ലോകത്തെ ഏറ്റവും മികച്ച വിമാനത്താവളങ്ങളില്‍ ഒന്നാമത് ഇക്കുറിയും സിംഗപ്പൂരിലെ ഷാംഗി തന്നെ. സ്‌കൈട്രാക്‌സ് ആഗോള എയര്‍പോര്‍ട്ട് അവാര്‍ഡ് പട്ടികയില്‍ തുടര്‍ച്ചയായി അഞ്ചാം വര്‍ഷമാണ് ഷാംഗി വിമാനത്താവളം ഒന്നാമതെത്തിയിരിക്കുന്നത്. ലക്ഷക്കണക്കിനു യാത്രക്കാര്‍ക്കിടയില്‍ നടത്തിയ സര്‍വേകള്‍ക്കൊടുവില്‍ ഈ മാസം 14-ന് ആംസ്റ്റര്‍ഡാമിലാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. ടോക്കിയോ രാജ്യാന്തര വിമാനത്താവളമാണ് രണ്ടാം സ്ഥാനത്ത്.

tokyo-airport

ഏറ്റവും മികച്ച പരിസ്ഥി സൗഹൃദ വിമാനത്താവളങ്ങളിൽ ഒന്നാണ് സിംഗപ്പുരിലെ ഷാംഗി. എങ്ങും പച്ചപ്പും ഹരിതാഭയും. സിംഗപ്പൂരിലെ ഏറ്റവും വലിയ ഇൻഡോർ ഗാർഡനും ഇവിടെയാണ്. ഗോളാകൃതിയിലാണ് പ്രധാന ടെർമിനലിൽ കെട്ടിടം. ഇതിനകത്ത് വിശാലമായ മാളുകളും, വിവിധ രാജ്യങ്ങളിലെ രുചിയേറിയ ഭക്ഷണം വിളമ്പുന്ന റസ്റ്ററന്റുകളും പ്രവർത്തിക്കുന്നു.  വിമാനത്താവളത്തിലെ പ്രധാന ആകർഷണം മധ്യത്തിൽ സ്ഥിതി ചെയ്യുന്ന  40 മീറ്റർ ഉയരമുള്ള നീർച്ചുഴിയാണ്. രാത്രികളിൽ ഇവിടെ നടക്കുന്ന മ്യൂസിക്കൽ ഫൗണ്ടൻ, ലൈറ്റ് & സൗണ്ട് ഷോ  കണ്ണിനു വിരുന്നാണ്.

aerial-view

മൂന്നു ടെര്‍മിനലുകളിലായി അത്യാധുനിക സൗകര്യങ്ങളാണ് യാത്രക്കാര്‍ക്കായി ഒരുക്കിയിരിക്കുന്നത്. 24 മണിക്കൂറും സൗജന്യമായി ബ്ലോക്ക്ബസ്റ്റര്‍ സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്ന രണ്ടു തീയറ്ററുകളും റൂഫ് ടോപ്പില്‍ അടിപൊളി സ്വിമ്മിങ്പൂളും ബട്ടര്‍ഫ്‌ളൈ ഗാര്‍ഡനും ടെര്‍മിനലുകളില്‍ ഒരുക്കിയിട്ടുണ്ട്.

നാലാം ടെര്‍മിനല്‍ ഈ വര്‍ഷം പകുതിയോടെ പ്രവര്‍ത്തനം ആരംഭിക്കും. മെയിൻ ഹാളിലെ നൃത്തം ചെയ്യുന്ന മഴത്തുള്ളികളുടെ ഇൻസ്റ്റലേഷൻ മനോഹരമാണ്. കുട്ടികൾക്കായി വിശാലമായ ഒരു പാർക്കും ഇതിനകത്ത് ഒരുക്കിയിരിക്കുന്നു. യാത്രക്കാരെ എത്തിക്കാനായി മെട്രോ സ്റ്റേഷനും അകത്ത് പ്രവർത്തന സജ്ജം.

hamad-airport-qatar

ലോകത്തെ ഏറ്റവും മികച്ച പത്തു വിമാനത്താവളങ്ങള്‍
1. സിംഗപ്പുര്‍ ഷാംഗി വിമാനത്താവളം 2. ടോക്കിയോ രാജ്യാന്തര വിമാനത്താവളം 3. ഇഞ്ചിയോണ്‍ രാജ്യാന്തര വിമാനത്താവളം, ദക്ഷിണകൊറിയ 4. മ്യൂണിക്ക് വിമാനത്താവളം, ജര്‍മനി 5. ഹോങ് കോങ് രാജ്യാന്തര വിമാനത്താവളം 6. ഹമദ് രാജ്യാന്തര വിമാനത്താവളം, ദോഹ, ഖത്തര്‍ 7. ചുബു സെന്റ്‌റായിര്‍ നഗോയ വിമാനത്താവളം, ജപ്പാന്‍ 8. സൂറിച്ച് വിമാനത്താവളം, സ്വിറ്റ്‌സര്‍ലന്‍ഡ് 9. ലണ്ടന്‍ ഹീത്രൂ വിമാനത്താവളം 10. ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളം, ജര്‍മനി.

frankfurt-airport

ഗള്‍ഫില്‍നിന്ന് ഖത്തറിലെ ഹമദ് വിമാനത്താവളം മാത്രമാണ് ആദ്യ പത്തില്‍ ഇടംപിടിച്ചിരിക്കുന്നത്. ദക്ഷിണകൊറിയയിലെ ഇഞ്ചിയോണ്‍ വിമാനത്താവളം കഴിഞ്ഞ വര്‍ഷം രണ്ടാം സ്ഥാനത്തായിരുന്നു. എന്നാല്‍ ഈ വര്‍ഷം രണ്ടു പടി കയറി ടോക്കിയോ രാജ്യാന്തര വിമാനത്താവളം രണ്ടാമതെത്തി.

കഴിഞ്ഞ വര്‍ഷം പത്താമതായിരുന്ന ഖത്തര്‍ ഹമദ് വിമാനത്താവളം ഇത്തവണ നാലു പടി കയറി ആറാം സ്ഥാനം കരസ്ഥമാക്കി. 2015-ല്‍ 22-ാം സ്ഥാനത്തായിരുന്നു ഹമദ് വിമാനത്താവളം. ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളം ആദ്യമായാണ് ആദ്യ പത്തില്‍ ഇടംപിടിക്കുന്നത്.