കുട്ടികളുടെ താല്പര്യങ്ങളും ഹോബികളും എപ്പോഴും മാറിമറിഞ്ഞിരിക്കുമെന്നതിനാൽ, അവർക്കുള്ള മുറികളും ഇവ ഉൾക്കൊള്ളാൻ പാകത്തിലായിരിക്കണം. അവരുടെ മുറികൾ പെയിന്റടിക്കുന്നതിനു മുമ്പ്, അവർക്കിഷ്ടപ്പെട്ട നിറങ്ങൾ ഏതാണെന്ന് മനസ്സിലാക്കുന്നത് നന്നായിരിക്കും. അത് അവരുടെ ആത്മവിശ്വാസം വർധിപ്പിക്കാൻ സഹായിക്കും.
- ലെമൺ യെല്ലോ, ലൈം ഗ്രീൻ, ഓറഞ്ച് തുടങ്ങിയവ ഉന്മേഷദായകമായ നിറങ്ങളാണ്. കുട്ടികൾക്കും കൗമാരക്കാർക്കും ഇണങ്ങുകയും ചെയ്യും. പ്രായത്തിനനുസരിച്ച് ആക്സസറികൾ മാത്രം മാറ്റി കുട്ടികളുടെ മൃതികൾക്കും പ്രായഭേദങ്ങൾ വരുത്താം.
- ഒരു ചുവരിൽ വോൾപേപ്പർ ഒട്ടിക്കുന്നതു കുട്ടികൾക്കും മുറിക്കും പ്രസരിപ്പ് നൽകും. ചോക് ബോർഡ് ഭിത്തികൾ ചെയ്യുന്നതും കുട്ടികളുടെ ഭാവനയെ സഹായിക്കും.
- പല ഡിസൈനിലുള്ള ലാമിനേറ്റുകൾ വിപണിയിൽ ലഭ്യമാണ്. കുട്ടികൾക്കിഷ്ടപ്പെടുന്ന ഡിസൈനുകൾ ചുവരിൽ ഒട്ടിക്കാം. അത് അവർക്ക് ബോറടിക്കുമ്പോൾ മാറ്റാനും സാധിക്കും.
- കുട്ടികൾ ഉപയോഗിക്കുന്ന ആക്സസറികൾ കടുംനിറത്തിലാവുന്നത് നല്ലത്.
- കുട്ടികൾക്ക് ഇഷ്ടപ്പെടുന്ന വിധത്തിലായിരിക്കണം ഫർണിഷിങ്ങും കർട്ടനുകളുമെല്ലാം.
- കളിക്കാൻ മാത്രമല്ല, നന്നായി പഠിക്കാനും ഉറങ്ങാനും സഹായിക്കുന്ന വിധത്തിലായിരിക്കണം മുറി.
- തുറന്നതും അല്ലാത്തതുമായ സ്‌റ്റോറേജ് സൗകര്യവും അത്യാവശ്യത്തിനുണ്ടായിരിക്കണം മുറികളിൽ.
Read more on Interior Design Kids Room Design