Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുതിയ വീട്ടിലേക്ക് താമസം മാറുമ്പോൾ പാലിക്കേണ്ട 5 കാര്യങ്ങൾ 

x-default പുതിയ വീട്ടിലെ സുരക്ഷിതമായ ജീവിതത്തിന് ഈ 5 കാര്യങ്ങൾ പാലിക്കുന്നതാണ് ഉചിതം..

ജോലിയുടെയും മറ്റു ആവശ്യങ്ങളുടെയും ഭാഗമായി സ്വന്തം വീട് വിട്ട് അന്യദേശങ്ങളിൽ പോയി ജോലി ചെയ്യേണ്ടിവരുന്നത് നമ്മുടെ നാട്ടിൽ സർവസാധാരണമായ ഒരു കാര്യമാണ്. എന്നാൽ വാടകയ്ക്ക് ഒരു വീട് കണ്ടെത്തി അങ്ങോട്ടേക്ക് കണ്ണുമടച്ച് താമസം മാറുന്നതിനു മുൻപായി നമ്മൾ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്. പുതിയ വീട്ടിലെ സുരക്ഷിതമായ ജീവിതത്തിന് ഈ 5 കാര്യങ്ങൾ പാലിക്കുന്നതാണ് ഉചിതം

1. ലോക്ക് മാറ്റാം 

x-default

താമസം തുടങ്ങുന്ന പുതിയ വീട്ടിലെ പ്രധാന വാതിലിന്റെ താക്കോൽ മാറ്റുന്നതാണ് ഉചിതം. അൽപം കാശ് ചെലവായാലും സുരക്ഷയ്ക്ക് ഉചിതമായ കാര്യം ഇത് തന്നെയാണ്. നമ്മൾ താമസം തുടങ്ങിയ ശേഷം വേറെ ഒരാൾ താക്കോലുമായി വന്നു നമ്മുടെ വീട് തുറക്കുന്നതിനുള്ള സാഹചര്യം തുടക്കത്തിലേ ഒഴിവാക്കുക 

2. അഡ്രസ് അപ്‌ഡേറ്റ് ചെയ്യാം 

നിങ്ങളുടെ പുതിയ വാസസ്ഥലത്തിന്റെ അഡ്രസ് ആവശ്യമുള്ളവർക്കെല്ലാം എത്തിക്കുക എന്നതാണ് അടുത്ത പാടി. ഔദ്യോഗികമായി തന്നെ ഈ അഡ്രസ് മാറ്റം സ്ഥിരീകരിക്കണം. സമൂഹ മാധ്യങ്ങളുടെയും പുത്തൻ വിവര സാങ്കേതികവിദ്യയുടെയും സഹായത്താൽ അടുത്ത സുഹൃത്തുക്കളിലേക്കും ബന്ധുക്കളിലേക്കും പുതിയ അഡ്രസ് എത്തിക്കുക. ഒഫിഷ്യൽ ആയ ആവശ്യങ്ങൾക്കും പുതിയ അഡ്രസ് നൽകുക. ഗ്യാസ് ഡെലിവറിയിൽ പുതിയ അഡ്രസ് അപ്‌ഡേറ്റ് ചെയ്യുക 

3. ലീക്ക് പരിശോധിക്കുക 

പുതിയ വീട് വാങ്ങുകയോ താമസം മാറുകയോ ചെയുമ്പോൾ ഒരു വ്യക്തി വരുത്തുന്ന ഏറ്റവും വലിയ വീഴ്ചയാണ് ലീക്കുണ്ടോ എന്ന് നോക്കാത്തത്. അതുകൊണ്ടാണ് മഴക്കാലത്ത് വീട് മാറണം എന്ന് പറയുന്നത്. ലീക്കുള്ള വീടാണ് എങ്കിൽ മഴക്കാലത്തു ചോർന്നു ജീവിതം ദുസ്സഹമാക്കുന്നു.

4 .ടോയ്‌ലെറ്റ് സീറ്റുകൾ മാറുക 

മറ്റുള്ളവർ ഉപയോഗിച്ചതും കാലപ്പഴക്കം ഉള്ളതുമായ ടോയ്‌ലറ്റ് സീറ്റുകൾ മാറേണ്ടത് ആവശ്യമാണ്. നിസ്സാര പണം മുടക്ക് മാത്രമേ ഇതിനു വരികയുള്ളൂ. അല്ലാത്ത പക്ഷം ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത അനവധിയാണ് 

5. ഡ്രൈനേജ് പരിശോധിക്കുക 

x-default

ഡ്രൈനേജ് സൗകര്യം കൃത്യമായി പരിശോധിച്ചു ഉറപ്പ് വരുത്തുന്നതിൽ അലംഭാവം കാണിക്കരുത്. പലപ്പോഴും വീടുകളിൽ താമസം തുടങ്ങിയ ശേഷമായിരിക്കും ഈ പ്രശ്നം ശ്രദ്ധയിൽ പെടുന്നത്. അതിനാൽ ഡ്രൈനേജ് സംവിധാനം നേരത്തെ പരിശോധിക്കുക. ഒപ്പം വെള്ളക്കെട്ടുള്ള പ്രദേശമാണോ അല്ലയോ എന്നുകൂടി ചിന്തിക്കുക.