വായ്പാദാതാവിന്റെ ഓഫിസിനു പുറത്ത് മണിക്കൂറുകൾ നീണ്ട ക്യൂ നിൽക്കാതെ ഭവന വായ്പ അനായാസം സ്വന്തമാക്കുന്നതിനുള്ള അവസരങ്ങളാണു നൂതന സാങ്കേതികവിദ്യകൾ വഴി സാധ്യമാകുന്നത്. ഒരു ക്ലിക്കിലൂടെ ഉപയോക്താവിന് അനായാസം ഭവന വായ്പയ്ക്ക് അപേക്ഷിക്കാം. നമ്മുടെ സമൂഹത്തിൽ ഇന്റർനെറ്റ് വളരെ ആഴത്തിലേക്ക് ഇറങ്ങിച്ചെന്നുകൊണ്ടിരിക്കുന്നതിനാൽ ജനസമൂഹത്തിന്റെ ഏറ്റവും അടിത്തട്ടിലുള്ളവരും ഡിജിറ്റൽ വിപ്ലവത്തിന്റെ നേട്ടങ്ങൾ സ്വന്തമാക്കിക്കൊണ്ടിരിക്കുകയാണ്. അനുയോജ്യമായ ഭവന വായ്പ സുഗമമായും വേഗത്തിലും സ്വന്തമാക്കുന്നതിനു ഡിജിറ്റൈസേഷൻ ലഭ്യമാക്കുന്ന ചില മാർഗങ്ങൾ:
അതിവേഗ ഉപഭോക്തൃ ഇടപെടൽ
കാര്യക്ഷമത വർധിപ്പിക്കാനും ഉപഭോക്താവിനു മികച്ച അനുഭവം ലഭ്യമാക്കാനുമായി അപേക്ഷാ ഫോം, വിവിധ ഫ്രന്റ് എൻഡ്, ബാക്ക് എൻഡ് പ്രവർത്തനങ്ങൾ, വായ്പാവിതരണ ശേഷമുള്ള കാര്യങ്ങൾ, ഉപഭോക്താവിന്റെ ജീവിത ചക്രത്തിന്റെ മാനേജ്‌മെന്റ് തുടങ്ങിയ വ്യത്യസ്ത നടപടിക്രമങ്ങൾ ഡിജിറ്റൈസ് ചെയ്തുവരികയാണ്. കമ്പനിയുടെ ഓൺലൈൻ പോർട്ടൽ വഴിയോ ടെക്സ്റ്റ് മെസേജുകൾ വഴിയോ പ്രധാന വിവരങ്ങളും മറ്റു വിശദാംശങ്ങളും ഉപഭോക്താവിനു വളരെ പെട്ടെന്ന് അറിയാനാകും. ലോഗിൻ ചെയ്യുന്നതു മുതൽ വിതരണം വരെയുള്ള
നടപടിക്രമങ്ങൾക്കിടെ അപേക്ഷയുടെ നിലവിലെ സ്ഥിതിയെക്കുറിച്ചു നിരന്തരം കമ്പനി ഉപഭോക്താവിനെ അറിയിച്ചുകൊണ്ടിരിക്കും.
വർധിച്ച പ്രചാരവും വ്യാപനവും
രാജ്യത്തെ ഗ്രാമീണ മേഖലയിലെയും ഉൾപ്രദേശങ്ങളിലെയും പ്രത്യേക ഉപഭോക്താക്കളിലേക്ക് ഒരു യഥാർഥ ശാഖ ഇല്ലാതെതന്നെ പോലും എത്തിപ്പെടാൻ ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ കമ്പനികൾക്കു കഴിയുന്നു. നടപടിക്രമങ്ങൾ സുഗമമായും വേഗത്തിലും പൂർത്തിയാക്കാൻ കഴിയുന്ന സ്‌കാനറുകൾ, ടാബ്‌ലെറ്റുകൾ തുടങ്ങിയ ഏറ്റവും പുതിയ സാങ്കേതികവിദ്യകളിൽ സെയിൽസ് പഴ്‌സണലുകൾക്കു പരിശീലനം നൽകിയാണ് ഇതു സാധ്യമാക്കിയത്. ഇതുവഴി നടപടിക്രമങ്ങൾ പൂർത്തീകരിക്കാനുള്ള സമയം കുറയ്ക്കാനും ഉപഭോക്താക്കളുടെ അനാവശ്യ കാത്തിരിപ്പ് ഒഴിവാക്കാനും സാധിക്കുന്നതോടൊപ്പം, ഒരുപാടു രേഖകൾ സമർപ്പിക്കേണ്ട ആവശ്യവുമുണ്ടാകുന്നില്ല.
(ഓട്ടോമേറ്റഡ് പേയ്‌മെന്റ് സേവനം ലഭ്യമാക്കി ബാങ്കുകൾ, ധനകാര്യ സ്ഥാപനങ്ങൾ, മറ്റു സർക്കാർ സ്ഥാപനങ്ങൾ എന്നിവയെ സഹായിക്കുന്ന ഇലക്‌ട്രോണിക് സംവിധാനം) വഴിയുള്ള പണം തിരിച്ചടവിലെ ഡിജിറ്റൈസേഷൻ കൃത്യസമയത്ത് ഉപഭോക്താവിന്റെ അക്കൗണ്ടിൽ നിന്ന് ഇഎംഐ ഈടാക്കുന്നത് ഉറപ്പാക്കാൻ സഹായിക്കുന്നു. ഓൺലൈൻ കലക്‌ഷൻ മൊഡ്യൂൾ എൻഡ് ഉപഭോക്താവിലെത്താനും സഹായിക്കുന്നു.
കസ്റ്റമൈസ്ഡ് ഉൽപന്നങ്ങൾ
ഉപഭോക്താവിന്റെ അവശ്യത്തിനനുസരിച്ച് വ്യക്തിഗതമായ രീതിയിൽ വായ്പകളും പദ്ധതികളും ലഭ്യമാക്കുന്നുവെന്നതാണു സാങ്കേതികവിദ്യയുടെ പ്രധാന നേട്ടങ്ങളിലൊന്ന്. ഇതുവഴി വ്യക്തികൾക്ക് ഉൽപന്നം കസ്റ്റമൈസ് ചെയ്യാനും തങ്ങളുടെ സാമ്പത്തിക കാര്യങ്ങൾ കൂടുതൽ മെച്ചപ്പെട്ട രീതിയിലും ചിട്ടയോടെയും കൈകാര്യം ചെയ്യാനും കഴിയുന്നു. ആഗ്രഹിക്കുന്ന സമയത്ത് ഇടപാടുകൾ നടത്താനും വായ്പാദാതാവിന്റെ ഓരോ പ്രവൃത്തിയുടെയും കൃത്യമായ സ്ഥിതി മനസ്സിലാക്കാനും സാധിക്കുന്നു.
പേപ്പർ രഹിത നടപടിക്രമങ്ങൾ
പ്രധാന നടപടിക്രമങ്ങളുടെ ഓട്ടോമേഷനാണു സാങ്കേതികവിദ്യയുടെ ലക്ഷ്യം. ഇകെവൈസി സംവിധാനം, ആധാർ കാർഡ് അപ്‌ലോഡിംഗ് സംവിധാനം, ഉപഭോക്താവിന്റെ സമയം നഷ്ടപ്പെടുത്താതെ ക്രെഡിറ്റ് ബ്യൂറോ വഴി ഓൺലൈനായി വിവിധ വെരിഫിക്കേഷൻ ഏജൻസികളുമായി ബന്ധപ്പെടുന്നതിനുള്ള ഇന്റർഫേസ് തുടങ്ങിയവയടക്കമുള്ള കാര്യങ്ങളാണ് ഈ ഓട്ടോമാറ്റിക് നടപടികളിൽ ഉൾപ്പെടുന്നത്.
സാങ്കേതികവിദ്യയുടെ തടസ്സരഹിതമായ സംയോജനത്തിലൂടെ ബിസിനസ്, ഓപറേഷൻസ്, അനലിറ്റിക്‌സ്, മൊബൈൽ സൊല്യൂഷൻസ് എന്നിവയിൽ യോജിച്ച പ്രവർത്തനം സാധ്യമാക്കുകയാണു ഡിജിറ്റൈസേഷൻ സമീപനം. കാര്യക്ഷമമായും കുറഞ്ഞ ചെലവിലും വായ്പാലഭ്യത കണ്ടെത്താനും സ്വന്തമാക്കാനും ഇത് ഉപഭോക്താക്കളെ സഹായിക്കുന്നു. അതിനാൽ, ഇപ്പോൾ ഇടപാടുകൾക്കു മാത്രമല്ല മറിച്ച് എല്ലാക്കാര്യങ്ങളിലേക്കും സാങ്കേതികവിദ്യയുടെ പ്രയോഗം വ്യാപിപ്പിക്കുകയാണ്. അതുകൊണ്ട്, വരും വർഷങ്ങളിൽ ഓൺലൈൻ ഷോപ്പിങ് പോലെ അനായാസമായി ഭവന വായ്പയ്ക്ക് അപേക്ഷിക്കാനും കഴിയുമെന്ന് പ്രതീക്ഷിക്കാം.