Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ദൈവത്തിന്റെ കിരീടം’

mahkota-dewa-fruit-gods-crown മകോട്ടദേവ

അടുത്ത നാളുകളിൽ കേരളത്തിലെത്തിയ ഇന്തൊനേഷ്യൻ ഔഷധ സസ്യമാണ് ‘മകോട്ടദേവ’. ഈ ചെറു സസ്യത്തിന്റെ പഴങ്ങൾ അരിഞ്ഞ് ഉണങ്ങിയതു ചേർത്തു തിളപ്പിച്ചാറിയ വെള്ളം ഔഷധ ഗുണമുള്ളതാണെന്നു കരുതുന്നു. ഉയരത്തിൽ ശാഖകളായാണ് ‘മകോട്ടദേവ’ വളരുന്നത്. ചെറിയ ഇലകൾ. ശാഖകളിലെ ഇലക്കവിളുകളിലാണു കായ്കൾ ഉണ്ടാകുന്നത്. മൂന്നുമാസം കൊണ്ട് ഇവ വിളഞ്ഞു പാകമാകുമ്പോൾ ചുവപ്പു നിറമാകും. പഴങ്ങളുടെ കാമ്പ് നാരുകൾ നിറഞ്ഞതാണ്.

മകോട്ട ദേവ എന്ന ഇന്തൊനേഷ്യൻ വാക്കിന്റെ അർഥം ‘ദൈവത്തിന്റെ കിരീടം’ എന്നാണ്. സസ്യനാമം ‘ഫലേറിയ മാക്ട്രോ കാർപ്പ’ (Phaleria macrocarpa). പഴങ്ങളിൽനിന്നു ശേഖരിക്കുന്ന ചെറുവിത്തുകൾ കൂടകളിൽ കിളിർപ്പിച്ചെടുക്കുന്ന തൈകളാണു നടീൽ വസ്തു. നീർവാർച്ചയുള്ള മണ്ണാണു കൃഷിക്ക് അനുയോജ്യം. തൈകൾക്കു ജലസേചനവും ജൈവ വളങ്ങളും നൽകി പരിചരിച്ചാൽ രണ്ടു വർഷം കൊണ്ടു ഫലമണിയും.

രാജേഷ് കാരാപ്പള്ളിൽ
ഫോൺ: 9495234232