Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോവൽകൃഷി ലളിതം, ലാഭം

ivy-gourd-kovakka-vegetable കോവൽ

വെള്ളരിവർഗത്തിൽപെട്ട ഒരു ദീർഘകാല വിളയാണു കോവൽ. തണൽ വീഴാത്ത തുറസ്സായ സ്ഥലം തിരഞ്ഞെടുത്ത് കൃഷിയിറക്കാം. പന്തലിട്ടു വളർത്തണം. വേലിയിലോ ചെറിയ മരങ്ങളിലോ പടർത്തിയും വളർത്താം.

കോവലിൽ ആണും പെണ്ണുമുണ്ട്. പെൺചെടികളാണ് വിളവു തരിക. തണ്ടാണ് നടീൽവസ്തു. മൂപ്പുള്ള വള്ളികളിൽനിന്ന് 25–30 സെ.മീ നീളത്തിൽ മുറിച്ചെടുത്ത കഷണങ്ങൾ മഴക്കാലാരംഭത്തിൽതന്നെ നടാം. നടുന്നതിനുള്ള കുഴികൾ 35–45 സെ.മീ. വലുപ്പത്തിൽ രണ്ടു മീറ്റർ അകലത്തിലെടുത്തതിൽ മേല്‍മണ്ണും ജൈവവളങ്ങളും ചേർത്ത് നിറയ്ക്കണം. ഓരോ കുഴിയിലും രണ്ടോ മൂന്നോ തണ്ടുകൾ നട്ട് മഴയില്ലെങ്കിൽ നനയ്ക്കണം. തടത്തിൽ വെള്ളം കെട്ടിനിൽക്കാനിടയാകരുത്. വള്ളി പടരാൻ തുടങ്ങുന്നതോടെ അതിനുള്ള സൗകര്യം ചെയ്യണം. മൂന്നാഴ്ച ഇടവിട്ട് 7:10:5 അനുപാതത്തിലുള്ള രാസവളക്കൂട്ട് തടമൊന്നിന് 50 ഗ്രാം എന്ന തോതിൽ ചുവടു വിട്ട് ഒരു ചാൺ അകലത്തിൽ വിതറി മണ്ണിൽ ഇളക്കിച്ചേർക്കണം. വളർന്ന ചെടിയുടെ മൂത്തതും മുരടിച്ചതുമായ ഭാഗങ്ങൾ യഥാകാലം മുറിച്ചു മാറ്റണം. എന്നിട്ടു മേൽപറഞ്ഞ വിധം വളങ്ങൾ ചേർക്കണം. ഒരിക്കൽ നട്ടാൽ മൂന്നുനാലു വർഷംവരെ വിളവെടുക്കാം.