Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കീടങ്ങളെ നിയന്ത്രിക്കാൻ

insect-pests2 Representative image

ഇലപ്പേൻ, ഇലച്ചാടി, വെള്ളീച്ച, മണ്ഡരികൾ എന്നിവ മുളകിനെ ആക്രമിക്കുന്ന കീടങ്ങളാണ്. ഇവയിലേതിന്റെ ആക്രമണം ഉണ്ടായാലും ഇലകൾ ചുരുണ്ടു മുരടിക്കുന്നു. ഇലകളുടെ അടിയിലാണ് ഇവയുടെ വാസം. ഇവിടെയിരുന്ന് നീരൂറ്റിക്കുടിക്കുന്നതിനാൽ ഇലകൾ കുരുടിക്കുന്നു. മാത്രമല്ല, വൈറസുരോഗം പകര്‍ത്തുന്നതിൽ ഇവ പങ്കാളിയാകുകയും ചെയ്യും. ഇവയെ നിയന്ത്രിക്കുന്നതിനുള്ള മാർഗ്ഗങ്ങൾ:

കിരിയാത്ത്–സോപ്പ്–വെളുത്തുള്ളി മിശ്രിതം ഇലയുടെ അടിയിൽ പതിക്കുന്ന വിധം തളിക്കുക.

ഈ മിശ്രിതം തയാറാക്കുന്ന വിധം – കിരിയാത്തിന്റെ ഇളം തണ്ടുകളും ഇലകളും ചതച്ചു നീരെടുക്കുക. ഒരു ലീറ്റർ വെള്ളത്തിൽ ലയിപ്പിച്ച ലായനി ഒഴിച്ചു നന്നായി ഇളക്കി ചേർക്കുക. ഇതിലേക്ക് പത്തിരട്ടി വെള്ളം (15 ലീറ്റർ) ചേർത്ത് നേർപ്പിക്കുക. ഇതിൽ 330 ഗ്രാം വെളുത്തുള്ളി നന്നായി അരച്ചു ചേർക്കണം. ഈ മിശ്രിതം അരിച്ചെടുത്ത് മുളകിന്റെ ഇലകളുടെ അടിഭാഗത്ത് വീഴത്തക്കവിധം തളിക്കണം. കൂടാതെ മണ്ഡരി നിയന്ത്രണം ഉറപ്പാക്കാൻ പത്തു ദിവസം ഇടവിട്ട് തണുത്ത കഞ്ഞിവെള്ളം, വെള്ളം ചേർത്ത് നേർപ്പിച്ചു തളിക്കുന്നതും ഫലപ്രദം.

Your Rating: