നാളികേരോൽപ്പന്ന വിപണിയിൽ ആശങ്ക തല ഉയർത്തുന്നു. അയൽ സംസ്ഥാനങ്ങളിൽ വിളവെടുപ്പ്‌ ഊർജിതമായതിനൊപ്പം പച്ചത്തേങ്ങയുടെ ലഭ്യത ഉയർന്നത്‌ കൊപ്രയാട്ട്‌ വ്യവസായികളെ ചരക്കു സംഭരണത്തിൽനിന്നും പിന്നോട്ടു വലിക്കുകയാണ്‌. വിദേശ പാചകയെണ്ണ ഇറക്കുമതി ജനുവരി‐മാർച്ചിൽ കുറഞ്ഞത്‌ ഒരു പരിധി വരെ ഇന്ത്യൻ ഭക്ഷ്യയെണ്ണ

നാളികേരോൽപ്പന്ന വിപണിയിൽ ആശങ്ക തല ഉയർത്തുന്നു. അയൽ സംസ്ഥാനങ്ങളിൽ വിളവെടുപ്പ്‌ ഊർജിതമായതിനൊപ്പം പച്ചത്തേങ്ങയുടെ ലഭ്യത ഉയർന്നത്‌ കൊപ്രയാട്ട്‌ വ്യവസായികളെ ചരക്കു സംഭരണത്തിൽനിന്നും പിന്നോട്ടു വലിക്കുകയാണ്‌. വിദേശ പാചകയെണ്ണ ഇറക്കുമതി ജനുവരി‐മാർച്ചിൽ കുറഞ്ഞത്‌ ഒരു പരിധി വരെ ഇന്ത്യൻ ഭക്ഷ്യയെണ്ണ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നാളികേരോൽപ്പന്ന വിപണിയിൽ ആശങ്ക തല ഉയർത്തുന്നു. അയൽ സംസ്ഥാനങ്ങളിൽ വിളവെടുപ്പ്‌ ഊർജിതമായതിനൊപ്പം പച്ചത്തേങ്ങയുടെ ലഭ്യത ഉയർന്നത്‌ കൊപ്രയാട്ട്‌ വ്യവസായികളെ ചരക്കു സംഭരണത്തിൽനിന്നും പിന്നോട്ടു വലിക്കുകയാണ്‌. വിദേശ പാചകയെണ്ണ ഇറക്കുമതി ജനുവരി‐മാർച്ചിൽ കുറഞ്ഞത്‌ ഒരു പരിധി വരെ ഇന്ത്യൻ ഭക്ഷ്യയെണ്ണ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നാളികേരോൽപ്പന്ന വിപണിയിൽ ആശങ്ക തല ഉയർത്തുന്നു. അയൽ സംസ്ഥാനങ്ങളിൽ വിളവെടുപ്പ്‌ ഊർജിതമായതിനൊപ്പം പച്ചത്തേങ്ങയുടെ ലഭ്യത ഉയർന്നത്‌ കൊപ്രയാട്ട്‌ വ്യവസായികളെ ചരക്കു സംഭരണത്തിൽനിന്നും പിന്നോട്ടു വലിക്കുകയാണ്‌. വിദേശ പാചകയെണ്ണ ഇറക്കുമതി ജനുവരി‐മാർച്ചിൽ കുറഞ്ഞത്‌ ഒരു പരിധി വരെ ഇന്ത്യൻ ഭക്ഷ്യയെണ്ണ വിപണികൾക്ക്‌ അതിശക്തമായ താങ്ങാണ്‌ സമ്മാനിച്ചത്‌.

എന്നാൽ ഏപ്രിലിൽ സ്ഥിതി മാറി, രൂപയുടെ മൂല്യത്തകർച്ചയ്‌ക്ക്‌ ഇടയിലും ഉയർന്ന അളവിൽ പാം ഓയിൽ, സൂര്യകാന്തി, സോയാ എണ്ണകൾ ഇന്ത്യൻ തുറമുഖങ്ങളിൽ എത്തിക്കാൻ അവർ വൻ കരാറുകൾ തന്നെ ഒപ്പുവച്ചു. ഇന്തോനേഷ്യയിൽ നിന്നും മലേഷ്യയിൽ നിന്നുമുള്ള പാം ഓയിൽ പ്രവാഹത്തിന്‌ ഇതോടെ തുടക്കം കുറിച്ചു. ഏപ്രിലിൽ ഇറക്കുമതി നടത്തിയതിലും കൂടുതൽ വിദേശ പാചകയെണ്ണകളുടെ വരവ്‌ മേയിൽ ഉയരുമെന്നാണ്‌ സൂചന. അടുത്ത മാസവും ഭക്ഷ്യയെണ്ണ ഇറക്കുമതി വർധിക്കുമെന്ന വിലയിരുത്തലാണ്‌ വ്യവസായ മേഖലയിൽ നിന്നും പുറത്തുവരുന്നത്‌.

ADVERTISEMENT

ദക്ഷിണേന്ത്യയിലേക്ക്‌ തിരിഞ്ഞാൽ കേരളത്തിൽ നാളികേര സീസൺ അവസാനിച്ചതോടെ കാർഷിക മേഖലയിൽ തേങ്ങയുടെ നീക്കിയിരിപ്പ്‌ ചുരുങ്ങി. അടുത്ത വാരത്തോടെ തെക്കുപടിഞ്ഞാറൻ കാലവർഷം എത്തുന്നതിനിടയിൽ ചെറുകിട കർഷകർ വിളവെടുപ്പിൽ നിന്നും പൂർണമായി പിന്മാറാൻ നിർബന്ധിതരാവും.

നേരത്തെ സീസൺ കാലയളവിൽ കേരളത്തിൽ ഉൽപാദിപ്പിച്ച കൊപ്രയിൽ വലിയ പങ്ക്‌ ഉയർന്ന വില പ്രതീക്ഷിച്ച്‌ പലരുടെയും കരുതൽ ശേഖരത്തിലുണ്ട്‌. എന്നാൽ പ്രദേശിക വിപണികളിൽ വെളിച്ചെണ്ണയ്‌ക്ക്‌ വിഷുവിനു ശേഷം ആവശ്യം ഉയരാത്തത്‌ വൻകിട–ചെറുകിട മില്ലുകാരെ ഒരു പോലെ പ്രതിസന്ധിലാക്കി. എത്രയും വേഗം സ്റ്റോക്കുള്ള വെളിച്ചെണ്ണ വിപണിയിൽ ഇറക്കാൻ കേരളത്തിലെയും തമിഴ്‌നാട്ടിലെയും വ്യവസായികൾ പഠിച്ച പണി പതിനെട്ടും പയറ്റുന്നുണ്ടെങ്കിലും പ്രദേശിക ആവശ്യം ഉയരുന്നില്ല.

ADVERTISEMENT

തമിഴ്‌നാട്ടിൽ ഇക്കുറി ഉൽപാദനം ഉയർന്നതായാണ്‌ കർഷകരുടെ ഇപ്പോഴത്തെ വിലയിരുത്തൽ. നേരത്തെ പ്രതികൂല കാലാവസ്ഥയിൽ വിളവ്‌ ചുരുങ്ങുമെന്ന നിലപാടിലായിരുന്നു ഒരു വിഭാഗം തോട്ടം ഉടമകൾ. കോയമ്പത്തൂർ, തിരുപ്പൂർ, തഞ്ചാവൂർ, ഡിണ്ടിഗൽ, കന്യാകുമാരി, സേലം, തെങ്കാശി, പുതുക്കോട്ടൈ, തിരുപ്പത്തൂർ, മധുര മേഖലയിലെ തോട്ടങ്ങളിൽ വിളവ്‌ ഉയർന്നതും ശ്രദ്ധേയം.

നാളിതുവരെ തമിഴ്‌നാട്‌ വിപണിയെ താങ്ങിനിർത്തിയത്‌ സർക്കാർ ഏജൻസിയുടെ കൊപ്ര സംഭരണമായിരുന്നു. ഏകദേശം 75 അംഗീകൃത വിൽപ്പന കേന്ദ്രങ്ങൾ മുഖാന്തരമാണ്‌ അവർ കൊപ്ര സംഭരിച്ചത്‌. കർഷകരുടെ ഉന്നമനം ലക്ഷ്യമാക്കി നടത്തിയ സംഭരണത്തിലേക്ക്‌ 48,364 കർഷകർ അവരുടെ ഉൽപന്നം എത്തിച്ച്‌ താങ്ങുവിലയുടെ മാധുര്യം ഇതിനകം നുകർന്നു.

ADVERTISEMENT

താങ്ങുവില പ്രഖ്യാപന വേളയിൽ കേന്ദ്രം അനുവദിച്ചതിലും കൂടുതൽ കൊപ്ര സംഭരിക്കാമെന്ന തമിഴ്‌നാട്‌ കൃഷിമന്ത്രിയുടെ അഭ്യർഥനയിൽനിന്നുതന്നെ വ്യക്തമായിരുന്നു അവർ കർഷകരോടു കാണിക്കുന്ന ആത്മാർഥതയുടെ ആഴം. അരലക്ഷം ടൺ കൊപ്ര സംഭരണത്തിന്‌ ഇറങ്ങിയ അവർക്ക്‌ 90,000 ടൺ ചരക്ക്‌ സംഭരിക്കാൻ അനുമതി നൽകണമെന്ന ആവശ്യവുമായി കേന്ദ്ര കൃഷിമന്ത്രാലയത്തെ സമീപിച്ചിരുന്നു. സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രം അഗീകരിച്ചത്‌ സംഭരണ ഏജൻസികൾ പ്രയോജനപ്പെടുത്തി. ഇതിനകം 80,000 ടണ്ണിൽ അധികം കൊപ്ര അവർ കർഷകരിൽ നിന്നും വാങ്ങി. ഈ ഇനത്തിൽ 859 കോടി രൂപയിൽ അധികം സർക്കാർ ഉൽപാദകർക്ക്‌ കൈമാറി. കഴിഞ്ഞ സീസണിനെ അപേക്ഷിച്ച്‌ ക്വിന്റലിന്‌ 300 രൂപ ഉയർത്തി 11,160 രൂപ പ്രകാരമാണ്‌ കൊപ്ര സംഭരണം പുരോഗമിക്കുന്നത്‌.

കേരളത്തിൽ 35 ലക്ഷം നാളികേര കർഷകരുണ്ട്‌. സീസൺ കാലയളവിലെ വിലത്തകർച്ചയിൽ നിന്നും കാർഷിക മേഖലയ്‌ക്ക്‌ താങ്ങ്‌ പകരുകയെന്ന ലക്ഷ്യത്തോടെയാണ്‌ കേന്ദ്രം ഓരോ ഉൽപ്പന്നങ്ങൾക്കും താങ്ങുവില പ്രഖ്യാപിക്കുന്നത്‌. എന്നാൽ അതിന്റെ പ്രയോജനം കേരളത്തിലെ കർഷകർക്കു നിഷേധിക്കുമ്പോൾ മറുവശത്ത്‌ സംസ്ഥാനത്തിന്റെ സമ്പദ്ഘടനയെയും അതു സാരമായി ബാധിക്കുന്നത്‌ സർക്കാർ കാണാതെ പോകുന്നു.

തമിഴ്‌നാട്ടിൽ മാർച്ച്‌ മധ്യത്തിൽ തുടക്കംകുറിച്ച കൊപ്ര സംഭരണം അവസാന റൗണ്ടിലേക്ക് അടുക്കുകയാണ്‌. ജൂൺ പത്തിനു താങ്ങുവില നൽകിയുള്ള കൊപ്ര സംഭരണം അവസാനിക്കുമെന്ന്‌ ജില്ലാ ഭരണകൂടങ്ങൾ കർഷകരെ അറിയിച്ചുതുടങ്ങി. കർഷകർ ഉൽപാദിപ്പിച്ച കൊപ്ര അംഗീകൃത വിൽപന ശാലകൾക്ക് കൈമാറി ഈ അവസരം പൂർണമായി പ്രയോജനപ്പെടുത്തണമെന്ന് കഴിഞ്ഞ ദിവസം അവർ കർഷകരോട്‌ അഭ്യർഥിച്ചു. കേരളം എന്തിനും നമ്പർ വൺ തന്നെ, എന്നാൽ കർഷകരോടുള്ള സർക്കാർ സമീപനം മാത്രം നമ്പർ ടൂ.

അടുത്ത രണ്ടാഴ്‌ചകളിൽ സംഭരണ രംഗത്തുനിന്ന്‌ സർക്കാർ ഏജൻസി പിന്മാറുന്നതോടെ ദക്ഷിണേന്ത്യൻ നാളികേര വിപണി പരുങ്ങലിലാവും. ആന്ധ്രയും കർണാടകവും പച്ചത്തേങ്ങ തമിഴ്‌നാട്ടിൽ വിൽപനയ്‌ക്ക്‌ എത്തിക്കുന്നുണ്ട്‌. ഈ വരവ്‌ തുടർന്നാൽ വിപണിയെ താങ്ങാൻ സംഭരണ ഏജൻസിയുടെ സാന്നിധ്യം ഇനി ഉണ്ടാവില്ല.

കാങ്കയം ആസ്ഥാനമായി പ്രവർത്തിക്കുന്ന വൻകിട കൊപ്രയാട്ട്‌ വ്യവസായികളും ബഹുരാഷ്‌ട്ര കമ്പനികളും അവരുടെ പ്രവർത്തനത്തിന്‌ ആവശ്യമായ കൊപ്രയും പച്ചത്തേങ്ങയും കുറഞ്ഞ വിലയ്‌ക്കു ശേഖരിക്കാൻ നീക്കം നടത്തുമെന്നു തന്നെയാണ്‌ വ്യാപാര രംഗത്തുള്ളവരുടെ വിലയിരുത്തൽ. തമിഴ്‌നാട്ടിൽ കൊപ്ര 9450 ലേക്ക്‌ ഇടിഞ്ഞു, കൊച്ചി വിപണി വില 10,100 രൂപയിലാണ്‌.

രണ്ടു സംസ്ഥാനങ്ങളിലെയും കൊപ്രവിലയിലെ അന്തരം വർധിക്കുമെന്ന സൂചനയാണ്‌ വിപണിയുടെ ചലനങ്ങൾ നൽകുന്നത്‌. പതിനായിരത്തിനു മുകളിൽ പിടിച്ചുനിൽക്കാൻ കൊപ്ര എല്ലാ ശക്തിയും പ്രയോഗിക്കും. അതേസമയം സംഭരണ രംഗം നിശ്ചലമാകുന്നതോടെ തമിഴ്‌നാട്‌ വിപണി ആടിയുലയുമോയെന്ന ഭീതിയിലാണ്‌ വൻകിട തോട്ടങ്ങൾ.

English Summary:

Green Coconut Glut and Edible Oil Imports Challenge India's Coconut Industry