മിഠായി കൊണ്ടൊരു സ്മാരകം, പ്രിയപ്പെട്ടവനെ ലോകം ഓർക്കേണ്ടത് വ്യത്യസ്തമായി!
ക്യൂബയിൽ ജനിച്ച ഒരു അമേരിക്കൻ വിഷ്വൽ ആർട്ടിസ്റ്റായിരുന്നു ഫെലിക്സ് ഗോൺസാലസ്-ടോറസ്. പ്യൂർട്ടോ റിക്കോയിലെ യൂണിവേഴ്സിറ്റിയിൽ പഠിച്ച അദ്ദേഹം 1979 മുതൽ 1995 വരെ ന്യൂയോർക്ക് സിറ്റിയിൽ താമസിക്കുകയും ജോലി ചെയ്യുകയും ചെയ്തു. 1991-ൽ തന്റെ പങ്കാളിയായ റോസ് ലെയ്‌കോക്ക് മരണപ്പെട്ടപ്പോൾ കലാപരമായ രീതിയിലാണ്

ക്യൂബയിൽ ജനിച്ച ഒരു അമേരിക്കൻ വിഷ്വൽ ആർട്ടിസ്റ്റായിരുന്നു ഫെലിക്സ് ഗോൺസാലസ്-ടോറസ്. പ്യൂർട്ടോ റിക്കോയിലെ യൂണിവേഴ്സിറ്റിയിൽ പഠിച്ച അദ്ദേഹം 1979 മുതൽ 1995 വരെ ന്യൂയോർക്ക് സിറ്റിയിൽ താമസിക്കുകയും ജോലി ചെയ്യുകയും ചെയ്തു. 1991-ൽ തന്റെ പങ്കാളിയായ റോസ് ലെയ്‌കോക്ക് മരണപ്പെട്ടപ്പോൾ കലാപരമായ രീതിയിലാണ് ഫെലിക്‌സ് ആദരാഞ്ജലികൾ അർപ്പിച്ചത്. തന്റെ പ്രിയപ്പെട്ടവനെ ലോകം ഓർക്കാനായി മിഠായികളുടെ കൂമ്പാരമാണ് ഫെലിക്സ് സൃഷ്ടിച്ചത്.
നിലവിൽ യുണൈറ്റഡ് സ്റ്റേറ്റ്സിലെ ചിക്കാഗോയിലെ ആർട്ട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചിക്കാഗോയുടെ ശേഖരത്തിലുള്ള ഈ മിഠായികൂമ്പാരം വലിയ അർത്ഥമാണ് പകർന്നു നൽകുന്നത്. എയ്ഡ്‌സുമായി ബന്ധപ്പെട്ട സങ്കീർണതകളാലാണ് 1991-ൽ റോസ് ലെയ്‌കോക്ക് മരണമടഞ്ഞത്. 1996-ൽ ഫെലിക്സും അതേ സങ്കീർണതകളോട് പോരാടി മരണപ്പെട്ടു. പക്ഷേ അതിനു മുമ്പ് തന്നെ ലോകത്തിന് ഒരു സന്ദേശമായി തന്റെ കലാവൈഭവം ഉപയോഗിച്ചു.
കടുംനിറത്തിലെ പൊതികളുള്ള മിഠായികൾ കാണാൻ വരുന്നവർക്ക് എടുക്കാം. ഓരോ ദിവസം കഴിയുന്തോറും കുറഞ്ഞു വരുന്ന ആ കുമ്പാരം ഒരു സന്ദേശമാണ്. ഇഞ്ചിഞ്ചായി നശിക്കുന്ന ശരീരത്തെയാണ് ആ ഇല്ലാതായിക്കൊണ്ടിരിക്കുന്ന മിഠായികൂമ്പാരം കാട്ടിത്തരുന്നത്. എയ്‌ഡ്‌സ് രോഗം എങ്ങനെ ശരീരത്തെ ആക്രമിച്ച് കീഴടക്കുന്നു എന്ന് കാട്ടുന്ന ആ കലാസൃഷ്ടിയുടെ ഭാരം 175 പൗണ്ട് അഥവാ 79 കിലോ ആണ്. തന്റെ പങ്കാളിയായ റോസ് ലെയ്‌കോക്കിന്റെ ശരീരഭാരമാണ് ഫെലിക്സ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. ഓരോ ദിവസവും ഭാരം കുറഞ്ഞു വന്നു എന്നത് ആ മിഠായിയുടെ ഭാരം കുറഞ്ഞു വരുന്നതിൽ പ്രതിഫലിക്കണം എന്നാണ് ഫെലിക്സ് ആഗ്രഹിച്ചത്.
അൺറ്റൈറ്റിൽഡ് എന്ന് പേരിട്ടിരിക്കുന്ന ആ കലാസൃഷ്ടി വെറുമൊരു മിഠായികൂമ്പാരമല്ല, അത് നഷ്ടം, സ്നേഹം, ജീവിതത്തിന്റെ ദുർബലത എന്നിവയുടെ പ്രതീകമാണ്. നിരന്തരം കുറഞ്ഞുകൊണ്ടിരിക്കുന്ന മിഠായികളുടെ എയ്ഡ്‌സിന്റെ വിനാശകരമായ ആഘാതത്തിന്റെയും ഉഗ്രമായ ഓർമ്മപ്പെടുത്തലായി മാറുന്നു. കൃത്യമായ ചികിത്സരീതികളോ പ്രതിരോധമാർഗങ്ങളോ ഇല്ലാതിരുന്ന കാലഘട്ടത്തിൽ രോഗത്തിനടിമപ്പെട്ട് ജീവനും ജീവിതവും നഷ്ടപ്പെട്ടവർ ഭാവിക്കായി നൽകിയ മുന്നറിയിപ്പാണ് അൺറ്റൈറ്റിൽഡ്.
ആ സൃഷ്ടിയ്ക്കുശേഷം വ്യത്യസ്തമായ 19 മിഠായി കലാസൃഷ്ടികൾ കൂടി ചെയ്തിട്ടാണ് ഫെലിക്സ് മരണത്തിന് കീഴടങ്ങിയത്. നിരവധി സന്ദര്‍ശകർ വരുന്ന ആർട്ട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചിക്കാഗോയിൽ ഏകദേശം കഴിയാറായ മിഠായിയുടെ അളവ് കാണുമ്പോൾ, അത്രതന്നെ തിരികെ വെച്ചു കൊണ്ടാണ് കാഴ്ചക്കാർക്കായി പ്രദർശനം ഒരുക്കുന്നത്. ഇത് ക്വീർ ആർട്ട് ചരിത്രത്തിന്റെ ഒരു പ്രധാന ഭാഗം കൂടിയാണ്. കലാകാരന്റെ സ്പർശമില്ലാതെ ഏതൊരു കാഴ്ചക്കാരന് പുനർനിർമ്മിക്കാവുന്നതും എപ്പോഴും മാറിക്കൊണ്ടിരിക്കുന്നതുമായ ഒരു സൃഷ്ടിയാണ് ഫെലിക്സ് നിർമ്മിച്ചിരിക്കുന്നത്.