Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സന്തോഷത്തിലേക്കുള്ള ഏകവഴി; റഫീഖ് അഹമ്മദ് പറയുന്നു

rafeeq ahammed

ആഗ്രഹങ്ങളിൽ മിതത്വം പാലിക്കുകയാണ് സന്തോഷത്തിലേക്കുള്ള ഏകവഴിയെന്നാണ് ഗാനരചയിതാവ് റഫീഖ് അഹമ്മദിന്റെ അഭിപ്രായം. സുഖസൗകര്യങ്ങളും ജീവിതനിലവാരവും വർധിക്കുന്നുണ്ടെങ്കിലും മലയാളികൾ മുൻകാലങ്ങളിലെ അത്രയും സന്തുഷ്ടരല്ലെന്നും അദേഹം വിലയിരുത്തുന്നു. സന്തോഷത്തിന്റെ അളവ് അറിയാനുള്ള മനോരമ ന്യൂസ് കോൺക്ളേവിന് ആശംസകളറിയിക്കുകയായിരുന്നു അദേഹം.  

വെട്ടിപ്പിടിക്കാനും കീഴടക്കാനുമുള്ള ആഗ്രഹങ്ങളെ ഉപേക്ഷിക്കലാണ്, സന്തോഷം കണ്ടെത്താനുള്ള പ്രധാന വഴിയായി റഫീഖ് അഹമ്മദ് കാണുന്നത്. ജീവിതനിലവാരം ഉയർന്നതനുസരിച്ച് മലയാളികളുടെ ജീവിതസുഖം കൂടിയിട്ടുണ്ട്. എന്നാൽ അത്തരം സുഖങ്ങൾ പിന്നീട് സങ്കടത്തിന് കാരണമാകുന്നൂവെന്നും റഫീഖ് വിലയിരുത്തുന്നു. ജനങ്ങളോട് പ്രതിബദ്ധതയില്ലാത്ത ഭരണകൂടങ്ങളും അസന്തുഷ്ടിക്ക് കാരണമാകുന്നൂവെന്നും അദേഹം അഭിപ്രായപ്പെടുന്നു.