ജോർജ്ജ് ഓർവെൽ എഴുതി 1949-ൽ പ്രസിദ്ധീകരിച്ച 'നൈൻറ്റീൻ എയ്റ്റിഫോർ' എന്ന പുസ്തകം ഒരു ഡിസ്റ്റോപ്പിയൻ മാസ്റ്റർപീസാണ്. ഒരു ഏകാധിപത്യ സമൂഹത്തെ രസകരമായി ചിത്രീകരിക്കുന്ന നോവൽ, സ്വാതന്ത്ര്യത്തിന്റെ സ്വഭാവത്തെക്കുറിച്ചും സ്വേച്ഛാധിപത്യത്തെ നേരിടാനുള്ള മനുഷ്യന്റെ

ജോർജ്ജ് ഓർവെൽ എഴുതി 1949-ൽ പ്രസിദ്ധീകരിച്ച 'നൈൻറ്റീൻ എയ്റ്റിഫോർ' എന്ന പുസ്തകം ഒരു ഡിസ്റ്റോപ്പിയൻ മാസ്റ്റർപീസാണ്. ഒരു ഏകാധിപത്യ സമൂഹത്തെ രസകരമായി ചിത്രീകരിക്കുന്ന നോവൽ, സ്വാതന്ത്ര്യത്തിന്റെ സ്വഭാവത്തെക്കുറിച്ചും സ്വേച്ഛാധിപത്യത്തെ നേരിടാനുള്ള മനുഷ്യന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജോർജ്ജ് ഓർവെൽ എഴുതി 1949-ൽ പ്രസിദ്ധീകരിച്ച 'നൈൻറ്റീൻ എയ്റ്റിഫോർ' എന്ന പുസ്തകം ഒരു ഡിസ്റ്റോപ്പിയൻ മാസ്റ്റർപീസാണ്. ഒരു ഏകാധിപത്യ സമൂഹത്തെ രസകരമായി ചിത്രീകരിക്കുന്ന നോവൽ, സ്വാതന്ത്ര്യത്തിന്റെ സ്വഭാവത്തെക്കുറിച്ചും സ്വേച്ഛാധിപത്യത്തെ നേരിടാനുള്ള മനുഷ്യന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വർഷം 1984. ലോകം ഭരിക്കുന്ന മൂന്ന് ഏകാധിപത്യ സൂപ്പർ-സ്റ്റേറ്റുകളാണ്. അവയിലൊന്നായ ഓഷ്യാനിയയിലെ ഒരു പ്രവിശ്യയാണ് എയർസ്ട്രിപ്പ് വൺ. ഇംഗ്‌സോക്ക് (ഇംഗ്ലീഷ് സോഷ്യലിസം എന്നതിന്റെ ചുരുക്കൽ) പ്രത്യയശാസ്ത്രത്തിന് കീഴിലുള്ള പാർട്ടിയാണ് അവിടെ ഭരിക്കുന്നത്. തീവ്രാരാധന ഇഷ്ടപ്പെടുന്ന നേതാവായ ബിഗ് ബ്രദറിന്റെ നേതൃത്വത്തിലാണ് ഭരണം നടക്കുന്നത്. 

നിഗൂഢ സ്വഭാവമുള്ള ബിഗ് ബ്രദറും പാർട്ടിയും തങ്ങളുടെ ഭരണത്തോട് പൂർണമായി അനുരൂപപ്പെടാത്ത എല്ലാവരെയും ക്രൂരമായി വേട്ടയാടുന്നു. പൊലീസിനെ ഉപയോഗിച്ച് മറഞ്ഞിരിക്കുന്ന ക്യാമറകൾ, മൈക്രോഫോണുകൾ, ടെലിസ്‌ക്രീനുകൾ എന്നിവയിലൂടെ നിരന്തര നിരീക്ഷണം നടത്തുന്നു. പാർട്ടിയോടുള്ള പ്രീതി നഷ്ടപ്പെടുന്നവരുടെ അസ്തിത്വത്തിന്റെ എല്ലാ തെളിവുകളും നശിപ്പിക്കപ്പെടുന്നു.

ADVERTISEMENT

വിൻസ്റ്റൺ സ്മിത്ത് എന്നയാൾ ഈ പാർട്ടിയുടെ അംഗമാണ്. മന്ത്രാലയത്തിലിരുന്ന് ചരിത്രരേഖകൾ മാറ്റിയെഴുതുക എന്നതാണ് അയാളുടെ ജോലി. യഥാർഥ ചരിത്രരേഖകൾ മെമ്മറി ഹോൾസ് എന്നറിയപ്പെടുന്ന കുഴിയിലേക്ക് വലിച്ചെറിഞ്ഞ് നശിപ്പിക്കുകയും ചെയ്യും. എന്നാൽ വിൻസ്റ്റൺ പാർട്ടിയുടെ ഭരണത്തെ രഹസ്യമായി എതിർക്കുകയും കലാപം സ്വപ്നം കാണുകയും ചെയ്യുന്നുണ്ട്. വിമത ചിന്തകൾ ചിന്തിക്കുന്നത് പോലും നിയമവിരുദ്ധമായ അവിടെ, പിടിക്കപ്പെടാൻ സാധ്യതയുണ്ടെന്നറിഞ്ഞിട്ടും ഈ ചിന്ത തടയുവാൻ അയാൾക്കാകുന്നില്ല. 

ജോർജ്ജ് ഓർവെൽ എഴുതി 1949-ൽ പ്രസിദ്ധീകരിച്ച 'നൈൻറ്റീൻ എയ്റ്റിഫോർ' എന്ന പുസ്തകം ഒരു ഡിസ്റ്റോപ്പിയൻ മാസ്റ്റർപീസാണ്. ഒരു ഏകാധിപത്യ സമൂഹത്തെ രസകരമായി ചിത്രീകരിക്കുന്ന നോവൽ, സ്വാതന്ത്ര്യത്തിന്റെ സ്വഭാവത്തെക്കുറിച്ചും സ്വേച്ഛാധിപത്യത്തെ നേരിടാനുള്ള മനുഷ്യന്റെ കഴിവിനെക്കുറിച്ചും ആഴത്തിലുള്ള ചോദ്യങ്ങൾ ഉയർത്തുന്നു. പ്രസിദ്ധീകരണത്തിന്റെ 75–ാം വാർഷികം 2024ൽ ആഘോഷിക്കുന്ന ഈ നോവല്‍ ഇന്നേവരെ പുറത്തിറങ്ങിയ മികച്ച രാഷ്ട്രീയസാഹിത്യകൃതികളിൽ ഒന്നാണ്. 

Representative image. Photo Credit: durantelallera/Shutterstock.com
ADVERTISEMENT

ഓഷ്യാനിയയിലെ എല്ലാം, ജനങ്ങളുടെ ചരിത്രവും ഭാഷയും പോലും പാർട്ടിയാണ് നിയന്ത്രിക്കുന്നത്. എവിടെ നോക്കിയാലും പാർട്ടിയുടെ സർവ്വജ്ഞനായ ബിഗ് ബ്രദറിന്റെ മുഖമാണ് കാണുന്നത്. സ്വതന്ത്ര ചിന്തയെയും ലൈംഗികതയെയും വ്യക്തിത്വത്തിന്റെ എല്ലാത്തരം പ്രകടനത്തെയും നിരോധിക്കുന്ന പാർട്ടിയുടെ അടിച്ചമർത്തലിലും കർക്കശമായ നിയന്ത്രണത്തിലും വിൻസ്റ്റണിന് നിരാശ തോന്നുന്നു. പാർട്ടിയെ ഇഷ്ടപ്പെടാത്തതിനാൽ തന്റെ ക്രിമിനൽ ചിന്തകൾ എഴുതാൻ വിൻസ്റ്റൺ നിയമവിരുദ്ധമായി ഒരു ഡയറി വാങ്ങുന്നു. 

ഒരു ദിവസം, ജൂലിയ എന്ന പെൺകുട്ടിയിൽ നിന്ന് "ഞാൻ നിന്നെ സ്നേഹിക്കുന്നു" എന്ന് എഴുതിയ ഒരു കുറിപ്പ് വിൻസ്റ്റണിന് ലഭിക്കുകയും അവർ ഒരു രഹസ്യബന്ധം ആരംഭിക്കുകയും ചെയ്യുന്നു. താമസിയാതെ അവർ പിടിക്കപ്പെടുകയും ശിക്ഷിക്കപ്പെടുകയും ചെയ്യുമെന്ന് വിൻസ്റ്റണിന് ഉറപ്പുണ്ട്. അയാളുടെ മേലുദ്യോഗസ്ഥനായ ഒബ്രിയൻ, ബിഗ് ബ്രദറിന്റെ രാഷ്ട്രീയ എതിരാളിയായ ഇമ്മാനുവൽ ഗോൾഡ്‌സ്റ്റൈൻ രൂപീകരിച്ച ബ്രദർഹുഡ് എന്നറിയപ്പെടുന്ന ഒരു നിഗൂഢമായ പ്രതിരോധ പ്രസ്ഥാനത്തിന്റെ ഭാഗമാണോയെന്ന് വിൻസ്റ്റൺ സംശയിക്കുന്നു. 

ADVERTISEMENT

ആഴ്‌ചകൾക്കുശേഷം, ഒബ്രിയൻ വിൻസ്റ്റനെ തന്റെ ഫ്ലാറ്റിലേക്ക് ക്ഷണിക്കുകയും, അവിടെ വെച്ച് അദ്ദേഹം ബ്രദർഹുഡിന്റെ അംഗമായി സ്വയം പരിചയപ്പെടുത്തുകയും ബ്രദർഹുഡിന്റെ പ്രകടനപത്രികയായ ഇമ്മാനുവൽ ഗോൾഡ്‌സ്റ്റൈൻ എഴുതിയ 'ദി തിയറി ആൻഡ് പ്രാക്ടീസ് ഓഫ് ഒലിഗാർക്കിക്കൽ കളക്റ്റിവിസ'ത്തിന്റെ ഒരു കോപ്പി വിൻസ്റ്റണിന് അയച്ചുകൊടുക്കുകയും ചെയ്യുന്നു. അവരെപ്പോലെ, താനും പാർട്ടിയെ വെറുക്കുന്നുവെന്നും ബ്രദർഹുഡിന്റെ അംഗമെന്ന നിലയിൽ അതിനെതിരെ പ്രവർത്തിക്കുന്നുവെന്നും ഒബ്രിയൻ ഇവിടെ സ്ഥിരീകരിക്കുന്നുണ്ട്.

ജോർജ്ജ് ഓർവെൽ, Image Credit: Wikimedia Commons

വൈകാതെ വിൻസ്റ്റണും ജൂലിയയും പിടിയിലാകുകയും അവരുടെ വിശ്വാസങ്ങളെ പാർട്ടിയുമായി പൊരുത്തപ്പെടുത്താൻ നിരന്തരം പീഡിപ്പിക്കുകയും ചെയ്യുന്നു. ഒബ്രിയാനും ഒരു പാർട്ടി ചാരനാണെന്നും തന്നെ കുടുക്കാൻ വേണ്ടി ബ്രദർഹുഡിന്റെ അംഗമായി അഭിനയിക്കുകയായിരുന്നുവെന്നും വിൻസ്റ്റൺ കണ്ടെത്തുന്നു. എലികൾ നിറഞ്ഞ 101 എന്ന ഇരുട്ടുമുറിയിൽ കിടന്ന്, അവയുടെ ഉപദ്രവം സഹിക്കാനാവാതെ,  ഒടുവിൽ വിൻസ്റ്റൺ പാർട്ടിയോട് കൂറ് പ്രഖ്യാപിക്കുന്നു. പൊതുജീവിതത്തിലേക്ക് തിരികെ വന്ന വിൻസ്റ്റൺ, ചെസ്റ്റ്നട്ട് ട്രീ കഫേയിൽ വെച്ച്  ജൂലിയയെ കണ്ടുമുട്ടുകയും ഇരുവരും തങ്ങൾ മറ്റൊരാളെ ഒറ്റിക്കൊടുത്തുവെന്നും ഇപ്പോൾ പ്രണയത്തിലല്ലെന്നും വെളിപ്പെടുത്തുകയും ബിഗ് ബ്രദറിനെ സ്നേഹിക്കുന്നുവെന്ന് അംഗീകരിക്കുകയും ചെയ്യുന്നതോടെ നോവൽ അവസാനിക്കുന്നു.

Representative image. Photo Credit: Jorm-Sangsorn/Shutterstock.com

ലോകത്തിലെ 100 മികച്ച ഇംഗ്ലിഷ് ഭാഷാ നോവലുകളുടെ പട്ടികയിൽ ടൈമും ബിബിസിയും ഈ നോവൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 1989 ആയപ്പോഴേക്കും 65 ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടു കഴിഞ്ഞിരുന്ന ഈ കൃതി, ഇംഗ്ലിഷ് ഭാഷയില്‍ ചെലുത്തിയ സ്വാധീനം വളരെ വലുതാണ്. ബിഗ് ബ്രദർ, റൂം 101, മെമ്മറി ഹോൾ,  ന്യൂസ്‌പീക്ക് (പ്രത്യയശാസ്ത്ര ഭാഷ) എന്നീ ആശയങ്ങൾ ഏകാധിപത്യ അധികാരത്തെ സൂചിപ്പിക്കുന്നതിനുള്ള പൊതുവായ വാക്കുകളായി ഇംഗ്ലിഷിൽ ഇന്ന് മാറിയിരിക്കുന്നു.

അടിച്ചമർത്തലിനും നിയന്ത്രണത്തിനുമുള്ള ഒരു ഉപകരണമായി ഭാഷയെ ഉപയോഗിക്കാവുന്ന വഴികൾ ഓർവെൽ ഇവിടെ എടുത്തുകാണിക്കുന്നുണ്ട്. നോവലിൽ മുഴുവൻ വ്യാപിച്ചു കിടക്കുന്ന ഭയത്തിന്റെയും നിരാശയുടെയും നിഴൽ ഇന്നത്തെ മനുഷ്യനിന്റെ ഉള്ളിലും ചോദ്യങ്ങൾ ഉണർത്തുന്നു. സ്വാതന്ത്ര്യത്തിന്റെയും സ്വകാര്യതയുടെയും പ്രതിരോധത്തിന്റെയും പ്രാധാന്യത്തെക്കുറിച്ച് ഓർമ്മിപ്പിക്കുന്ന ഈ കൃതി എങ്ങനെ മികച്ചതും കൂടുതൽ പ്രബുദ്ധവുമായ ഒരു ഭാവി സൃഷ്ടിക്കാൻ ഒരുമിച്ച് പ്രവർത്തിക്കാമെന്ന് കാട്ടി തരുന്നു.

English Summary:

Celebrating 75 years George Orwell 1984

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT