കമ്മ്യൂണിസത്തിന്റെ ഇരുണ്ട നാളുകളിൽ നിന്ന് പുട്ടിന്റെ നേതൃത്വത്തിലുള്ള സ്വേഛാധിപത്യത്തിലേക്കു പതിച്ച രാജ്യത്തിന്റെ ദുരന്തമാണ് സാറ എഴുതുന്നത്. റഷ്യയിൽ നിന്നു നാടു കടത്തപ്പെട്ട ഏക മാധ്യമ പ്രവർത്തകയല്ല സാറ. ഇഷ്ടമില്ലാത്തത് എഴുതുന്നവരെയും വായിക്കുന്നവരെയും ഒന്നൊന്നായി പുറത്താക്കിക്കൊണ്ടിരിക്കുകയാണ് ആ രാജ്യം.

കമ്മ്യൂണിസത്തിന്റെ ഇരുണ്ട നാളുകളിൽ നിന്ന് പുട്ടിന്റെ നേതൃത്വത്തിലുള്ള സ്വേഛാധിപത്യത്തിലേക്കു പതിച്ച രാജ്യത്തിന്റെ ദുരന്തമാണ് സാറ എഴുതുന്നത്. റഷ്യയിൽ നിന്നു നാടു കടത്തപ്പെട്ട ഏക മാധ്യമ പ്രവർത്തകയല്ല സാറ. ഇഷ്ടമില്ലാത്തത് എഴുതുന്നവരെയും വായിക്കുന്നവരെയും ഒന്നൊന്നായി പുറത്താക്കിക്കൊണ്ടിരിക്കുകയാണ് ആ രാജ്യം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കമ്മ്യൂണിസത്തിന്റെ ഇരുണ്ട നാളുകളിൽ നിന്ന് പുട്ടിന്റെ നേതൃത്വത്തിലുള്ള സ്വേഛാധിപത്യത്തിലേക്കു പതിച്ച രാജ്യത്തിന്റെ ദുരന്തമാണ് സാറ എഴുതുന്നത്. റഷ്യയിൽ നിന്നു നാടു കടത്തപ്പെട്ട ഏക മാധ്യമ പ്രവർത്തകയല്ല സാറ. ഇഷ്ടമില്ലാത്തത് എഴുതുന്നവരെയും വായിക്കുന്നവരെയും ഒന്നൊന്നായി പുറത്താക്കിക്കൊണ്ടിരിക്കുകയാണ് ആ രാജ്യം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാജ്യസുരക്ഷയ്ക്കു ഭീഷണിയായതിനാൽ റഷ്യയിൽ പ്രവേശിക്കുന്നതിൽ നിന്നു നിങ്ങളെ വിലക്കിയിരിക്കുന്നു. ഉത്തരവ് സുരക്ഷാ ഭടൻ വായിച്ചതുകേട്ട് സാറ റെയിൻസ്ഫോർഡിന് എന്തു പറയണമെന്നോ ചെയ്യണമെന്നോ അറിയില്ലായിരുന്നു. രണ്ടു പതിറ്റാണ്ടായി അവർ മോസ്കോയിൽ ജോലി ചെയ്യുകയാണ്. ബിബിസിയുടെ മോസ്കോ റിപ്പോർട്ടറായി. ബെലാറസിലെ റിപ്പോർട്ടിങ്ങിനു ശേഷം 2021 ൽ മോസ്കോയിൽ തിരിച്ചെത്തിയപ്പോൾ വിമാനത്താവളത്തിൽ തടഞ്ഞുവച്ച സുരക്ഷാ ഉദ്യോഗസ്ഥരാണ് സർക്കാർ ഉത്തരവ് വായിച്ചുകേൾപ്പിച്ചത്. 

ഏതാനും മണിക്കൂറിന്റെ കാത്തുനിൽപ്പിനു ശേഷം സാറയ്ക്ക് റഷ്യയിൽ പ്രവേശിക്കാൻ അനുമതി ലഭിച്ചു; താമസിക്കുന്ന ഫ്ലാറ്റിൽ പോകാൻ. ഏതാനും മണിക്കൂറിലേക്കു മാത്രം. വിലക്കിൽ ശിക്ഷ ഒതുങ്ങിയത് ഭാഗ്യമായെന്ന് ഉദ്യോഗസ്ഥർ പറയുന്നുണ്ടായിരുന്നു. ലണ്ടനിലുള്ള റഷ്യൻ ചാരന്റെ മാധ്യമപ്രവർത്തകൻ എന്ന നിലയിലുള്ള വീസ ബ്രിട്ടൻ പുതുക്കാത്തതിന്റെ പ്രതികാര നടപടിക്ക് ഇരയാകുകയായിരുന്നു സാറ. റഷ്യയ്ക്ക് വിട: സാറ എഴുതുന്നു. വീടും നാടും ജോലി ചെയ്ത രാജ്യവുമായ റഷ്യയ്ക്ക് വേദനയോടെ വിട. മൂന്നു വർഷത്തിനു ശേഷം എഴുതിയ ഓർമക്കുറിപ്പിൽ (Goodbye to Russia: A Personal Reckoning from the ruins of War) കമ്മ്യൂണിസത്തിന്റെ ഇരുണ്ട നാളുകളിൽ നിന്ന് പുട്ടിന്റെ നേതൃത്വത്തിലുള്ള സ്വേഛാധിപത്യത്തിലേക്കു പതിച്ച രാജ്യത്തിന്റെ ദുരന്തമാണ് സാറ എഴുതുന്നത്. റഷ്യയിൽ നിന്നു നാടു കടത്തപ്പെട്ട ഏക മാധ്യമ പ്രവർത്തകയല്ല സാറ. ഇഷ്ടമില്ലാത്തത് എഴുതുന്നവരെയും വായിക്കുന്നവരെയും ഒന്നൊന്നായി പുറത്താക്കിക്കൊണ്ടിരിക്കുകയാണ് ആ രാജ്യം. പുറമേക്കു ശാന്തമെന്നു തോന്നുമ്പോഴും പൂർണ ഏകാധിപത്യം. ഇരുട്ട്. ജനാധിപത്യം, പൗര സ്വാതന്ത്ര്യം എന്നീ ആശയങ്ങൾ തന്നെ കാലാഹരണപ്പെട്ടു. 

ADVERTISEMENT

പുറത്താക്കൽ ഉത്തരവ് വായിച്ചുകേട്ട് ഫ്ലാറ്റിൽ എത്തിയ സാറ കണ്ടത് താമസയോഗ്യമല്ലാത്ത സ്വന്തം ഫ്ലാറ്റാണ്. ശുചിമുറികൾ ഉൾപ്പെടെ നശിപ്പിച്ചിരുന്നു. സമാന രീതിയിൽ പുറത്താക്കപ്പെട്ട മറ്റൊരു മാധ്യമ പ്രവർത്തകൻ വീട്ടിൽ മടങ്ങിയെത്തിയപ്പോൾ കണ്ടത് മുറികളിൽ വാരിവലിച്ചിട്ടിരിക്കുന്ന അശ്ലീല പുസ്തകങ്ങളാണ്. ഓരോരുത്തർക്കും വേണ്ടി പുട്ടിന്റെ പട്ടാളം കാത്തുവയ്ക്കുന്നത് വ്യത്യസ്ത പ്രതികാരങ്ങളാണ്. ലക്ഷ്യം ഒന്നുതന്നെ. എത്രയും പെട്ടെന്നു രാജ്യം വിടാൻ പ്രേരിപ്പിക്കുക. താമസിക്കുന്ന ഓരോ നിമിഷത്തിനും വലിയ വില കൊടുക്കേണ്ടി വരുമെന്ന് ഓർമിപ്പിക്കുക. 

1992 ലാണ് സാറയും റഷ്യയും തമ്മിലുള്ള രണ്ടു പതിറ്റാണ്ടിന്റെ ബന്ധം തുടങ്ങുന്നത്. റഷ്യൻ ഭാഷ പഠിച്ച ശേഷം 18 വയസ്സുള്ളപ്പോൾ മോസ്കോയിൽ ഇംഗ്ലിഷ് അധ്യാപികയായി ജോലി തുടങ്ങി. പുറത്തേക്കു നോക്കിയപ്പോൾ ശൂന്യമായ കടകൾക്കു മുന്നിൽ നീണ്ട ക്യൂവിൽ കാത്തുനില്‍ക്കുന്ന ജനങ്ങളെ കാണാമായിരുന്നു. ബോറിസ് യെൽസിന്റെ ഭരണകാലമായിരുന്നു അത്. കമ്മ്യൂണിസ്റ്റുകളെ ഒന്നൊന്നായി കീഴടക്കി പുതിയ നൂറ്റാണ്ടിലേക്കു കുതിക്കാൻ വെമ്പുന്ന രാജ്യം. ദാരിദ്ര്യം നിത്യയാഥാർഥ്യമായ നാളുകൾ. ഒരു കഷണം ബ്രെഡ് പോലും ആർത്തിയോടെ ഭക്ഷിച്ച മനുഷ്യർ. കുറ്റകൃത്യങ്ങളും കൂടുതലായിരുന്നു. കൊള്ളക്കാരുടെ സ്വർഗമായിരുന്നു സെന്റ് പീറ്റേഴ്സ്ബർഗ്. അന്നു പ്രശസ്തിയിലേക്ക് ഉയരുന്ന ഒരു ഉദ്യോഗസ്ഥനുണ്ടായിരുന്നു. റഷ്യയുടെ രഹസ്യപ്പൊലീസിലെ മുൻ ഉദ്യോഗസ്ഥൻ. പേര്: വ്ളാദിമിർ പുട്ടിൻ. ഒരു ഐറിഷ് പബിലും സാറ കുറച്ചുനാൾ ജോലി നോക്കിയിരുന്നു. അന്ന് പബിലെത്തുന്ന ഉദ്യോഗസ്ഥരുടെ കൂട്ടത്തിൽ ഒരു പക്ഷേ പുട്ടിനും ഉണ്ടായിരിക്കും. അന്ന് അദ്ദേഹത്തിന് വോഡ്ക പകർന്നുകൊടുത്തിരുന്നോ എന്ന് സാറയ്ക്കിന്ന് ഓർത്തെടുക്കാൻ കഴിയുന്നില്ല. 2000 ൽ സാറ ബിബിസിയിൽ ചേർന്നു; റിപ്പോർട്ടറായി. പു‌ട്ടിൻ പ്രസിഡന്റുമായി. പുതിയ രാജവാഴ്ചക്കാലത്തിനും തുടക്കമായി. ചൈനയിലെത്തി സ്വതന്ത്ര മാധ്യമപ്രവർത്തക അന്ന പൊളിറ്റ്കോവ്സ്ക്യയുമായി അഭിമുഖം നടത്തി. 334 പേർ മരിച്ച ബെസ്ലാൻ സ്കൂൾ കൂട്ടക്കൊലയും റിപ്പോർട്ട് ചെയ്തു. 

സാറ, Image Credit: x.com/sarahrainsford
ADVERTISEMENT

പുട്ടിൻ അപ്പോഴേക്കും പൂർണമായി റഷ്യയെ നിയന്ത്രിക്കാൻ തുടങ്ങിയിരുന്നു. വിമർശകരെ കീഴ്പ്പെടുത്തിക്കൊണ്ടിരുന്നു. സ്തുതിപാഠകരുടെ സ്വർഗം നിർമിച്ചുതുടങ്ങിയിരുന്നു. മുൻ ഉപപ്രധാനമന്ത്രി ബോറിസ് നെംസ്റ്റോവ് ക്രെംലിനു സമീപം വെടിയേറ്റു കൊല്ലപ്പെട്ടു. അന്ന ഉൾപ്പെടെയുള്ള മാധ്യമ പ്രവർത്തകരും ദുരൂഹ സാഹചര്യത്തിൽ ഇല്ലാതാക്കപ്പെട്ടു. പുട്ടിൻ വിമർശകനും സാറയുടെ സുഹൃത്തുമായ മാധ്യമപ്രവർത്തകന് ലഭിച്ചത് 25 വർഷം തടവ്. 2019 ൽ അല‌ക്സി നവൽനിയുടെ നേതൃത്വത്തിൽ നടന്ന പ്രക്ഷോഭങ്ങളും ലോകത്തെ അറിയിച്ചതു സാറയാണ്. അവസാനം അനിവാര്യമായ ഉത്തരവ് സാറയെയും തേടിയെത്തി. മിക്ക രാജ്യാന്തര മാധ്യമ പ്രവർത്തകരെയും പുറത്തിറക്കിക്കഴിഞ്ഞിരുന്നു. ഇനി സാറയും പുറത്ത്. പുട്ടിന്റെ സാമ്രാജ്യത്തിൽ നിന്ന് ഇനി അദ്ദേഹം ആഗ്രഹിക്കുന്ന വാർത്തകൾ മാത്രം പുറത്തെത്തും. ഭൂമിയിലെ സ്വർഗത്തിന്റെ വിശേഷങ്ങളുമായി. എന്നാൽ കൊല്ലപ്പെട്ടവരുടെ ചോരയും കണ്ണീരും ആ വാർത്തകൾക്കുള്ളിൽ കാണും. ആരൊക്കെ തടഞ്ഞാലും വിലക്കിയാലും.

English Summary:

Goodbye to Russia: Sarah Rainsford's Memoir Exposes a Nation Silenced