‘സിനിമയിലെ ലൊക്കേഷൻ പോലെ തന്നെ എഴുത്തിലെ അന്തരീക്ഷങ്ങളും’
കാഞ്ഞങ്ങാട്∙ എൽസമ്മ എന്ന ആൺകുട്ടി എന്ന സിനിമയുടെ പേര് സ്ത്രീ വിരുദ്ധമല്ലേ...? ചോദ്യം സദസ്സിൽ നിന്ന് ഗംഗാധരൻ വക്കീലിന്റെത്. സംവിധായകൻ ലാൽ ജോസിന്റെ ഉത്തരം വളരെപ്പെട്ടെന്നായിരുന്നു. ‘ഞാൻ അതിൽ മാപ്പ് ചോദിക്കുന്നു’. മലയാള മനോരമയുടെ ഹോർത്തൂസ് വായന സംഗമത്തിൽ പങ്കെടുത്ത ലാൽ ജോസിനോട് അപ്രതീക്ഷിതമായാണ്,
കാഞ്ഞങ്ങാട്∙ എൽസമ്മ എന്ന ആൺകുട്ടി എന്ന സിനിമയുടെ പേര് സ്ത്രീ വിരുദ്ധമല്ലേ...? ചോദ്യം സദസ്സിൽ നിന്ന് ഗംഗാധരൻ വക്കീലിന്റെത്. സംവിധായകൻ ലാൽ ജോസിന്റെ ഉത്തരം വളരെപ്പെട്ടെന്നായിരുന്നു. ‘ഞാൻ അതിൽ മാപ്പ് ചോദിക്കുന്നു’. മലയാള മനോരമയുടെ ഹോർത്തൂസ് വായന സംഗമത്തിൽ പങ്കെടുത്ത ലാൽ ജോസിനോട് അപ്രതീക്ഷിതമായാണ്,
കാഞ്ഞങ്ങാട്∙ എൽസമ്മ എന്ന ആൺകുട്ടി എന്ന സിനിമയുടെ പേര് സ്ത്രീ വിരുദ്ധമല്ലേ...? ചോദ്യം സദസ്സിൽ നിന്ന് ഗംഗാധരൻ വക്കീലിന്റെത്. സംവിധായകൻ ലാൽ ജോസിന്റെ ഉത്തരം വളരെപ്പെട്ടെന്നായിരുന്നു. ‘ഞാൻ അതിൽ മാപ്പ് ചോദിക്കുന്നു’. മലയാള മനോരമയുടെ ഹോർത്തൂസ് വായന സംഗമത്തിൽ പങ്കെടുത്ത ലാൽ ജോസിനോട് അപ്രതീക്ഷിതമായാണ്,
കാഞ്ഞങ്ങാട്∙ എൽസമ്മ എന്ന ആൺകുട്ടി എന്ന സിനിമയുടെ പേര് സ്ത്രീ വിരുദ്ധമല്ലേ...?
ചോദ്യം സദസ്സിൽ നിന്ന് ഗംഗാധരൻ വക്കീലിന്റെത്. സംവിധായകൻ ലാൽ ജോസിന്റെ ഉത്തരം വളരെപ്പെട്ടെന്നായിരുന്നു.
‘ഞാൻ അതിൽ മാപ്പ് ചോദിക്കുന്നു’.
മലയാള മനോരമയുടെ ഹോർത്തൂസ് വായന സംഗമത്തിൽ പങ്കെടുത്ത ലാൽ ജോസിനോട് അപ്രതീക്ഷിതമായാണ്, എന്നാൽ താൻ കേസ് കൊട് എന്ന സിനിമയിൽ സ്വന്തം പേരിൽ വക്കീലായിത്തന്നെ വേഷമിട്ട ഗംഗാധരൻ കുട്ടമത്തിന്റെ ചോദ്യമെത്തിയത്. മാപ്പു ചോദിച്ചു തുടങ്ങിയ ലാൽ ജോസ് അതെന്റെ നാട്ടിലെ നാടൻ പ്രയോഗമായിരുന്നുവെന്നും നാടൻ പ്രയോഗങ്ങൾ സിനിമയിൽ അതേപോലെ ഉപയോഗിക്കാൻ കഴിയുമായിരുന്ന സുന്ദരമായ കാലത്താണ് താൻ ആ സിനിമ ചെയ്തതെന്നും ചൂണ്ടിക്കാട്ടി.
‘ഇപ്പോൾ സിനിമ ചെയ്യുമ്പോൾ ഞാൻ നല്ലപോലെ ആലോചിക്കും, ആരെയെങ്കിലും വേദനിപ്പിക്കുന്ന, സ്ത്രീ വിരുദ്ധ പരാമർശമെന്ന് വിലയിരുത്തപ്പെടാവുന്ന കാര്യങ്ങൾ ഉണ്ടോയെന്ന് പ്രത്യേകം ശ്രദ്ധിക്കും. അന്ന് ആളുകൾ തമാശയെ തമാശയായി കണ്ടിരുന്നു. അന്ന് ഒരു പെൺകുട്ടിക്കും പരാതി ഉണ്ടായിരുന്നില്ല.
എന്നാൽ ഇപ്പോഴത്തെ പെൺകുട്ടികൾക്ക് പരാതിയുണ്ട്. അതുകൊണ്ട് അവരോട് ഞാൻ ഇക്കാലത്ത് ക്ഷമ ചോദിക്കുന്നു. ഇനി ചെയ്യുന്ന സിനിമകളിൽ അത് ശ്രദ്ധിക്കും. പക്ഷേ സ്വാതന്ത്ര്യം ഇല്ലാതാകുന്നത് ഇപ്പോഴത്തെ സിനിമയുടെ നിഷ്കളങ്കതയെ ബാധിക്കുന്നുണ്ട്.– ലാൽ ജോസ് തുടർന്നു.
‘മനോഹരമായ ഒരു സിനിമയായിരുന്നു അത്. വിപരീത സാഹചര്യങ്ങളെ ഒരു പെൺകുട്ടി തന്റേടത്തോടെ നേരിടുന്നു എന്നതാണ് ആ കഥാപാത്രത്തിന്റെ പ്രത്യേകത. ‘ഓലൊരു ആൺകുട്ടിയാണ്’ എന്ന് നാട്ടിലൊക്കെ പറയുന്നപോലെ..’ – ലാൽ ജോസിന്റെ വാക്കുകളെ സി.വി.ബാലകൃഷ്ണനും പിന്താങ്ങി.
സിനിമാവഴികളിലൂടെ സഞ്ചരിച്ച സി.വിയും എഴുത്തിലേക്ക് യാത്ര ചെയ്തെത്തിയ ലാൽ ജോസും. അവധി ദിവസത്തിന്റെ തിരക്കുകൾ മാറ്റിയെത്തിയ കാസർകോട്ടെ സാഹിത്യപ്രേമികളും നെഹ്റു കോളജ് വിദ്യാർഥികളും അധ്യാപകരും ഹോർത്തൂസ് വായനാ സംഗമം മികവുറ്റതാക്കി. വേദിയിലേക്ക് ഇരുവരുമെത്തുന്നതിന് മുൻപുതന്നെ സദസ്സ് നിറഞ്ഞിരുന്നു. എൻഎസ്എസ്, എൻസിസി, സാഹിത്യവേദി അംഗങ്ങളും യൂണിയൻ പ്രതിനിധികളും സംഗമത്തിൽ പങ്കുചേർന്നു.
എഴുത്തിന്റെ ലോകത്തിലെ ‘അരുൾ’ വിശേഷങ്ങളിലേക്ക് ആദ്യം കടന്നത് സി.വി.ബാലകൃഷ്ണനായിരുന്നു. പതിവ് ആഖ്യാനശൈലി വിട്ടു പുതിയതിനെ തേടിപ്പോകുന്നതാണ് തന്റെ രീതിയെന്ന് അദ്ദേഹം വ്യക്തമാക്കി. തന്റെ പുതിയ നോവലായ ‘അരുൾ’ ഗോഥിക് രീതിയെ അവലംബിച്ചാണ് എഴുതിയെന്നും അദ്ദേഹം പറഞ്ഞു. ഗോഥിക് എഴുത്തിനെ അദ്ദേഹം പരിചയപ്പെടുത്തിയപ്പോൾ സദസ്സ് ചെവിയോർത്തു.
ഫ്രാങ്കസ്റ്റൈനും ഡ്രാക്കുളയുമെല്ലാം അദ്ദേഹത്തിലൂടെ സദസ്സിലേക്കെത്തി. സിനിമയിൽ ലൊക്കേഷൻ സൃഷ്ടിക്കുന്നതുപോലെ തന്നെയാണ് എഴുത്തിൽ അന്തരീക്ഷങ്ങൾ രൂപപ്പെടുത്തുന്നത്.
യാത്രകൾക്ക് അതിൽ വലിയ പങ്കാണുള്ളതെന്നും സി.വി പറഞ്ഞു. യാത്രകളെ കുറിച്ച് പറഞ്ഞായിരുന്ന ലാൽ ജോസിന്റെ തുടക്കം. അമ്മയുടെ ഗർഭപാത്രത്തിലിരുന്ന് ചെയ്ത യാത്രയിൽ നിന്നു തുടങ്ങി ലൊക്കേഷൻ തേടിയുള്ള യാത്രാനുഭവം വരെ അദ്ദേഹം പങ്കു വച്ചു. വായനയാണ് തന്റെ സിനിമയ്ക്ക് കരുത്തും കാതലുമായത്. വായനയിലൂടെയാണ് കാഴ്ചയുടെ വിശാലമായ ലോകം മുൻപിൽ തുറന്നതെന്നും അദ്ദേഹം പറഞ്ഞു.
മീശമാധവനും മറവത്തൂർ കനവും പോലുള്ള സിനിമകൾ ഇനി ഉണ്ടാകുമോ എന്ന ചോദ്യത്തിന് ‘ദൈവത്തിനറിയാം..’ എന്ന അദ്ദേഹത്തിന്റെ മറുപടി സദസ്സിൽ ചിരി പൊട്ടിച്ചു. ഓരോ കാലഘട്ടങ്ങൾക്കു വേണ്ടിയാണ് സിനിമ ഉണ്ടാകുന്നത്.
സാമ്പത്തിക വിജയം മാത്രമല്ല, വർഷങ്ങൾക്ക് ശേഷവും ആ സിനിമ കാണപ്പെടുന്നു എന്നതും ഓരോ സിനിമയുടെയും വിജയമാണ്. – ലാൽ ജോസ് പറഞ്ഞു.
വേട്ടപ്പട്ടികൾക്കൊപ്പം സഹവസിക്കുന്ന, പെരുമ്പാമ്പിനെ തലയണയാക്കിയ ഒരാൾ.. ഞാൻ ഇന്നുവരെ എഴുതിയിരിക്കുന്ന മറ്റുനോവലുകളിൽ നിന്ന് ‘അരുൾ’ ഏറെ വ്യത്യസ്തമാണ്. ആയുസ്സിന്റെ പുസ്തകം, കാമമോഹിതം തുടങ്ങിയ എന്റെ പുസ്തകങ്ങളൊന്നിലും ഒരേ ആഖ്യാനശൈലി പിന്തുടർന്നിട്ടില്ല. യാത്രകളും കാഴ്ചകളുമാണ് കഥയെയും കഥാപാത്രങ്ങളെയും സൃഷ്ടിക്കുന്നത്. ലൊക്കേഷനുകൾ തീരുമാനിച്ചാണ് സിനിമയും എഴുത്തും തുടങ്ങുന്നത് - സി.വി.ബാലകൃഷ്ണൻ
അമ്മയുടെ വയറ്റിലിരുന്ന് ഒറ്റപ്പാലത്തുനിന്ന് വലപ്പാട്ടേക്ക് നടത്തിയിട്ടുള്ള ബസ് യാത്രകൾ മുതൽ ലൊക്കേഷൻ തേടിയുള്ള എന്റെ യാത്രകളാണ് ലാൽ ജോസിന്റെ ഭൂപടങ്ങൾ എന്ന പുസ്തകം. സിനിമാക്കാരനായത് തന്നെ യാത്രകൾ ചെയ്യാം എന്നതിനാലാണ്. സി.വി.ബാലകൃഷ്ണന്റെ മറ്റുപുസ്തകങ്ങളും വായിച്ചിട്ടുള്ളയാളാണ് ഞാൻ. എന്നാൽ അരുൾ വായിച്ചപ്പോൾ ഒരു കാര്യം മനസിലായി. ഇത് സാധാരണ കളിയല്ല..!. ഞാനൊരു സാധാരണ വായനക്കാരനാണ്. ഇതിൽ മാജിക്കലായിട്ടുള്ള ഒട്ടേറെ കാര്യങ്ങളുണ്ട്. വിഷ്വലുള്ള, ഭാവനയുള്ള എഴുത്താണ്. വായനയുടെ ഉയരങ്ങളിൽ നിന്ന് തള്ളി ഭാവനയിലേക്കിടുന്ന ചെറുകഥയുടെ സ്വഭാവമാണ് അരുളിന് - ലാൽ ജോസ്