ഉറ്റവരെ നഷ്ടപ്പെട്ടു വിലപിക്കുന്ന പിതാവിനെ സമാധാനിപ്പിച്ച് ഇന്ദ്രജിത്തിന്റെ പുറപ്പാട്. അയാളുടെ ബ്രഹ്മാസ്ത്രസഞ്ചയമേറ്റ് വാനരപ്പട മാത്രമല്ല, രാഘവന്മാരും വീണുപോകുന്നു.
വീണവർ ആരെല്ലാമെന്നും ആർക്കൊക്കെ ജീവൻ അവശേഷിക്കുന്നുണ്ടെന്നും ഏകാകികളായി തിരഞ്ഞുനടക്കുമ്പോൾ കണ്ടുമുട്ടുന്ന ഹനുമാനും വിഭീഷണനും മോഹാലസ്യത്തിൽ നിന്നുണർന്ന ജാംബവാനരികിലാണെത്തുന്നത്.
രക്തമൊഴുകി കണ്ണുതുറക്കാനാവില്ലെങ്കിലും ശബ്ദംകൊണ്ടു വിഭീഷണനെ തിരിച്ചറിഞ്ഞ് ജാംബവാൻ ചോദിക്കുന്നത് ഹനുമാൻ ജീവനോടെയുണ്ടോ എന്നാണ്. എങ്കിൽ ഒന്നും പേടിക്കാനില്ല. ആ വിശ്വാസം സത്യമാണെന്ന് ഔഷധാഹരണത്തിലൂടെ ഹനുമാൻ തെളിയിക്കുന്നു. ലക്ഷ്മണൻ ഇന്ദ്രാസ്ത്രത്താൽ തകർക്കുന്നത് ഇന്ദ്രജിത്തിനെയല്ല, രാവണന്റെ അഹന്തയെത്തന്നെയാണ്.
അധ്യാത്മവിചാരം:
‘നല്ലതും തിയ്യതും താനറിയാതവൻ
നല്ലതറിഞ്ഞു ചൊല്ലുന്നവർ ചൊല്ലുകൾ
നല്ലവണ്ണം കേട്ടുകൊള്ളുകിലും നന്ന–
തല്ലാതവർക്കുണ്ടോ നല്ലതുണ്ടാകുന്നു?’
ഹനുമാൻ ഉണ്ടെങ്കിൽ ആശങ്ക വേണ്ട
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.