Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പെണ്ണ്, ഇതാവണം പെണ്ണ്!!

x-default

"അതിനെ നോക്കണ്ട ഓളൊരു പോക്ക് കേസാ "

ആ സംസാരം കേട്ടാണ് തിരിഞ്ഞു നോക്കിയത് നമ്മുടെ നാട്ടിലെ ആസ്ഥാന വായിനോക്കിയുടെ കമന്റ് ആണ്. 

എന്നെ പറ്റി കേട്ടിട്ടും കേട്ടില്ലെന്ന മട്ടിൽ നിന്നു

"അത് നിനക്കെങ്ങനെ അറിയാം" 

ഞാൻ കേട്ടു എന്ന് മനസിലായിട്ടാകണം ആരോ ചോദിച്ചു.

"അതൊക്കെ അറിയാനുണ്ടോ പോക്ക് കണ്ടാൽ അറിയൂലെ ഹോസ്പിറ്റലിൽ ആണു പണി എന്ന് പറയുന്നു ഇവൾ നഴ്സ് ഒന്നുമല്ലല്ലോ പിന്നെന്താ ഈ നൈറ്റ് ഡ്യൂട്ടി എന്നും പറഞ്ഞ് പോകുന്നത് ഹോസ്പിറ്റലിൽ ചെന്നു നോക്കിയാൽ മതി ഏതു നേരവും ആൺ പിള്ളേരുണ്ടാകും കൂടെ. ഇവക്കെന്താ പെൺപിള്ളേരെ പോലെ അടങ്ങി ഒതുങ്ങി നടന്നൂടെ അവളുടെ ഒരു ബഹളവും ആണാന്നാ അതിന്റെ വിചാരം"

സംസാരിച്ചു കാടു കയറി പോകുകയാണ് അവർ

"പിന്നെ 24 മണിക്കൂറും ഫേസ് ബുക്കിലും ഇവളിടുന്ന പോസ്റ്റ് ഒക്കെ കാണണം എന്തോ സംഭവാന്നാ വിചാരം. പിന്നിവൾ പുറത്ത് പോകുന്നത് കണ്ടിട്ടുണ്ടോ നിങ്ങള് ജീൻസൊക്കെയിട്ട് ആൺ പിള്ളേരെ പോലെ"

"മിണ്ടാണ്ട് നിൽക്കെടാ അവൾ കേൾക്കുന്നു"

ആരോ പറയുന്നുണ്ട്

''ഓ പിന്നെ കേട്ടാൽ പേടിയാകും അവൾ എന്നെ മൂക്കിൽ വലിച്ചു കേറ്റുമോ പോകാൻ പറ. ഈ പല സമയത്ത് ജോലിക്ക് പോയി വരുന്ന ജോലി എന്താണാവോ ഇവള് ചെയ്യുന്നെ. അതും രാത്രി ഒറ്റയ്ക്കുള്ള യാത്ര.

ഈ നാട്ടിലും പയ്യൻമാരുണ്ടെന്ന് ഇവൾക്കറിയില്ലേ ഒരു വാക്കു പറഞ്ഞാൽ പോരേ ഇവളെപ്പോലെയുള്ള ചരക്കിന് നമ്മളെന്തു വേണോ ചെയ്യില്ലേ " 

അവൻ കൂട്ടുകാരുടെ മുഖത്ത് നോക്കി പൊട്ടിച്ചിരിച്ചു കൊണ്ട് പറഞ്ഞു.

"അതേ ചേട്ടാ "

ഞാൻ അവന്റെ അടുത്തു നിന്ന് വിളിച്ചു 

അവൻ എന്റെ മുഖത്തേക്ക് നോക്കി

"ചേട്ടൻ ഞാനൊരു വാക്ക് പറഞ്ഞാൽ എനിക്ക് എന്തൊക്കെയോ ചെയ്ത് തരാന്ന് പറഞ്ഞ് എന്താ അത് '' 

ചിരിയിൽ അൽപം കൊഞ്ചൽ കലർത്തിയാണ് ഞാൻ ചോദിച്ചത്

" അതൊക്കെ ഇപ്പോ തന്നെ പറയണോ മോളേ "

ഒരു വഷളൻ നോട്ടത്തോടെ ചോദിച്ചു

'' അതേ ടാ നീ പറഞ്ഞിട്ടു പോയാൽ മതി" 

സ്വരം കടുപ്പിച്ചാണ് ഞാനത് ചോദിച്ചത്

"എന്തു പറയാൻ "

"ടാ നീ ഉരുളണ്ട എന്തർഥത്തിലാടാ ഞാൻ നിനക്ക് പോക്കു കേസായത് പറയെടാ " 

ഞാൻ ഉച്ചത്തില്ലായിരുന്നു സംസാരിച്ചത്.

" അത് '......... നിന്റെ ജോലി......... " 

അവന്റെ സ്വരത്തിൽ പതർച്ച ഉണ്ടായിരുന്നു

" എന്താടാ എന്റെ ജോലിക്ക് കുഴപ്പം പറയെടാ നിനക്കൊക്കെ ഒരു വിചാരം ഉണ്ട് ഒരു ആശുപത്രിയിൽ ഡോക്ടറും നഴ്സും അല്ലാണ്ട് വേറാരും ഉണ്ടാകില്ലെന്ന് അവർക്ക് മാത്രേ ഈ നൈറ്റ് ഷിഫ്റ്റും എല്ലാം ഉള്ളൂ എന്ന് ബാക്കിയെല്ലാരും പോക്കാന്ന്. ഈ പറയുന്ന നീയൊക്കെ ഒരു ഹോസ്പിറ്റലിൽ ചെന്ന് ഏതേലും ഡിപ്പാർട്ട്മെന്റിൽ സ്റ്റാഫ് ഇല്ലെങ്കിൽ തകർക്കില്ലേ? 

അവിടെ പിന്നെ ആണും പെണ്ണുമായി ഒരുപാട് സുഹൃത്തുക്കൾ ഉണ്ട് നിന്നെപ്പോലെയല്ല ഏതു പാതിരാത്രിയും സുരക്ഷിതമായി നോക്കും എന്നുറപ്പുള്ളവർ. അല്ല അന്ന് നീ ആക്സിഡന്റായി വന്നപ്പോൾ നീ ഈ പറയുന്ന എന്റെ ആൺസുഹൃത്തുക്കളേ ഉണ്ടായിരുന്നുള്ളൂ പിന്നെ ഞാൻ നല്ല മാന്യമായി തന്നെയാണ് വസ്ത്രം ധരിക്കുന്നതെന്ന് എനിക്ക് നല്ല ഉറപ്പുണ്ട് സാരിയുടെ വിടവിൽ കൂടി പോലും കാണുന്ന ശരീരത്തിൽ കണ്ണാഴ്ത്തുന്ന നിനക്ക് എന്തു ഡ്രസ്സും മോശാണ് "

" പെങ്ങളേ ബസ് വന്നു " 

അവന്റെ കൂടെയുള്ള ഒരുവനാണ്

" ബസ് ഇനിയും വരും ഇവൻ കുറേ കാലമായി തുടങ്ങിയതാ ഫെയ്സ്ബുക്കിൽ എന്റെ അഭിപ്രായങ്ങൾ പറയും നിനക്ക് അത് സഹിക്കാനാകില്ല എങ്കിൽ block ചെയ്യുക പിന്നെ ഒരു കാര്യം ഞാൻ രാത്രി യാത്ര ചെയ്യുന്നുണ്ടെങ്കിൽ നിന്നെ പോലെയല്ലാത്ത പെണ്ണിനെ പെങ്ങളായി കാണാൻ പറ്റുന്ന കുറേ നട്ടെല്ലുള്ള ആണുങ്ങൾ ഉള്ളതുകൊണ്ടാണ് നീ ഇനിയും ആവശ്യമില്ലാതെ എന്നെ പറ്റി പറഞ്ഞാൽ.... എന്റെ വീട്ടുകാർ നിന്നെ അടിക്കുമെന്നോ അല്ല ഞാനടിച്ചു നിന്റെ കരണം പൊട്ടിക്കുമെന്നോ എന്നൊന്നും ഞാൻ പറയില്ല അതൊക്കെ പഴയ ഭീഷണിയാന്ന് എനിക്ക് നന്നായി എനിക്കറിയാം നീ മെസഞ്ചറിൽ അയച്ച വൃത്തികെട്ട മെസേജ് എല്ലാം ഞാൻ ഫ്ലക്സ് അടിച്ചു ഞാൻ ഈ ജങ്ഷനിൽ വെയ്ക്കും.

നിന്റെ മെസേജിന് ഞാൻ റിയാക്ട് ചെയ്തതും മെസേജ് ബ്ലോക്ക് ചെയ്തതും ആണല്ലോ ഇപ്പോഴത്തെ നിന്റെ ചൊറിച്ചിലിനു കാരണം മാന്യമായി ജോലി ചെയ്യുന്ന പെൺകുട്ടികൾ ഒരുപാടുണ്ട് നിന്റെ കണ്ണിൽ വൈകി ജോലി കഴിഞ്ഞു വരുന്നവരെല്ലാം ചീത്തയാകും. 

പക്ഷേ നേരം വൈകി ഒരു പെണ്ണിനെ ഓൺലൈനിൽ കണ്ടാൽ ഇട്ടിരിക്കുന്ന ഡ്രസ്സും സെക്സിന് താൽപ്പര്യമുണ്ടോ എന്നും ചോദിക്കുന്ന നിന്നെ എന്തു പേരാ വിളിക്കേണ്ടത് "

എല്ലാവരും മിണ്ടാതെ നിൽക്കുകയായിരുന്നു.

" ഇത് എന്നെക്കൊണ്ട് പബ്ലിക് ആയി പറയിപ്പിച്ചത് നീയാണ് ഇതിന്റെ വാലും പിടിച്ച് എന്നോടിനി എന്തെങ്കിലും പ്രോബ്ലത്തിന് വന്നാൽ ഫ്ലക്സ് ഇവിടെ കാണും എന്റെ മാത്രല്ല അന്നുവിന് അയച്ച മെസേജ് കാണും ജീനയ്ക്ക് അയച്ചത് പിന്നെ മറ്റു പലരുടെയും "

അത്രയും പറഞ്ഞ് ബസിൽ കയറുമ്പോൾ അവന്റെ മുഖം ചോര വാർന്ന പോലെ കണ്ടു.

എന്റെ ഫോണിൽ അപ്പോഴേക്കും കാൾ വന്നിരുന്നു കാഷ്വാലിറ്റി നല്ല തിരക്കാണ് ലേറ്റ് ആകരുതെന്ന് പറയാൻ.

Malayalam Short StoriesMalayalam literature interviews,Malayalam Poems 

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയച്ചു തരിക.