Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചുവന്ന പാതിരാ തെരുവ്

x-default

പകലിനെ പഴിച്ച് രാവിൽ ജീവിക്കുന്ന ഒരുപാടു ജന്മങ്ങൾ താമസിക്കുന്ന ഒരു കൊച്ചുതെരുവ്. വലിയ മതിൽക്കെട്ടിനുള്ളിലെ ആ തെരുവ് രാത്രിയിൽ രക്ത വർണ്ണം അണിയും അവിടുത്തെകാറ്റിനുപോലും ശീൽക്കാര നാദമായിരുന്നു. അവിടെ ഒരു കൊച്ചു വീട്ടിലാണ്‌ അവളും മകനും താമസം. മകൻ അതാണ്‌ അവളുടെ ലോകം. അവൻ രാവിലെ ഉറങ്ങുകയാണ്‌ 

അവൻ ഉണരാൻ വൈകും. അല്ലേൽ അമ്മയുടെ വിളി കേൾക്കാൻ അമ്മയെടുക്കാൻ കൊതിച്ചു കൊണ്ടാണ് അവന്റെ കിടത്തം. അതെ അവൻ ഉണർന്നു കിടന്നു നോക്കുകയാണ് അമ്മ കുളികഴിഞ്ഞു വന്നു ഒരുങ്ങകയാണ്. പകലുമുഴുവനും അവന്റെ കൂടെ ആണ് അവൾ. സൂര്യൻ അസ്തമിച്ചു കഴിഞ്ഞാൽ പിന്നെ സ്വപ്നങ്ങൾ വാങ്ങാൻ വരുന്നവരുടെ തിരക്കാണ് അപ്പോൾ അവനു കൂട്ട് ഒരാളുണ്ട് ക്ലീറ്റസ് ചേട്ടൻ. അസുഖങ്ങൾ പേറി വയസായതു കൊണ്ട് തെരുവിൽ ഇവർക്ക് കൂട്ടായി ഇരിക്കാൻ വിധിക്കപ്പെട്ട ഒരാൾ. ആഗ്രഹങ്ങളും സ്വപ്നങ്ങളും മുരടിച്ചു ശിഷ്ടകാല പ്രണയിനിയായി ബീഡിയെ കൂടെ കൂട്ടിയ ഒരു സാധാരണ മനുഷ്യൻ. 

കളിപ്പാട്ടങ്ങളുമായി കളിച്ചു കൊണ്ടിരിക്കുമ്പോഴും അവൻ കാണുന്നുണ്ട് വിരുന്നുകാരുടെ തിരക്ക്. അതേ അവന് അവർ വിരുന്നുകാരാണ് മിഠായിയും കളിപ്പാട്ടങ്ങളുമായി വരുന്നവർ.

അന്നേ ദിവസം എന്തൊക്കെയോ കശപിശകൾ അവിടെ നടന്നിരുന്നു. അവൻ എന്തറിയാൻ കരഞ്ഞുകൊണ്ട് അമ്മ അവനു ചോറ് കൊടുത്തതും അവൻ കരഞ്ഞപ്പോൾ മാറോടു ചേർത്തതും. ഉറങ്ങാൻ അവനെ കിടത്തിയപ്പോളും അമ്മ കരയുന്നുണ്ട്. ആയുസിന്റെ പകുതിയും തെരുവിൽ തീർക്കേണ്ടിവന്ന ഒരമ്മയുടെ വിങ്ങൽ.

രാവിലെ പുറത്ത് എന്തോ ഓർത്തുകൊണ്ട് കിടക്കുന്ന ക്ലീറ്റസു ചേട്ടൻ കുഞ്ഞിന്റെ കരച്ചിൽ കേട്ടാണ് ഞെട്ടി ഉണർന്നത്. നിർത്താതെ കരയുന്നതു കേട്ട് ക്ലീറ്റസു ചേട്ടൻ അകത്തേക്ക് ചെന്ന് നോക്കി. കരയുന്ന അവനെ കൈയ്യിൽ ഒതുക്കി വായിൽ നിന്നും രക്തം ഒലിച്ചു കിടക്കുന്ന അവന്റെ അമ്മ. ആ കൈകളിൽ നിന്നും വളരെ പാടുപ്പെട്ടാണ് അവനേ ക്ലീറ്റസുചേട്ടൻ എടുത്തത്. അവൻ കരയുകയാണ് എന്താണ് സംഭവിച്ചത് എന്നറിയാതെ. എന്ത് ചെയ്യണം എന്നറിയാതെ ക്ലീറ്റസു ചേട്ടനും.

തോൾസഞ്ചിയും തോളിലിട്ടു അവനെയും എടുത്ത് ശവമഞ്ചത്തിനു അകമ്പടിയായി ക്ലീറ്റസുചേട്ടൻ നടന്നു.

തെരുവിലൂടെ ....

അവർ നടക്കുമ്പോൾ ആ കുഞ്ഞുകണ്ണുകൾ തിരയുന്നുണ്ടായിരുന്നു രാത്രിയുടെ മറവിൽ അവനു സമ്മാനങ്ങൾ നൽകിയവരുടെ ചിരിക്കുന്ന മുഖങ്ങൾ. നോക്കിയ കണ്ണുകളിൽ ഒന്നിലും സഹതാപത്തിന്റെ ഒരംശം പോലുമില്ലായിരുന്നു.

ഭൂതകാലത്തിലെ കയ്പേറിയ ഓർമകളെ ആ തെരുവിൽ ഉപേക്ഷിച്ച് അവനെ കൈയ്യിലെടുത്ത് നടക്കുമ്പോൾ ക്ലീറ്റസു ചേട്ടൻ എന്തൊക്കെയോ ഉറപ്പിച്ച പോലെയാണ്.

അതേ, അവർ ഇന്ന് ആ തെരുവിൽ നിന്നും നടന്നടുക്കയാണ് ജീവിത കാലയളവിലെ രണ്ടു ഘട്ടങ്ങൾ ബാല്യവും വാർധക്യവും സഹായഹസ്തവും നീട്ടി നമ്മളുടെ അടുത്തേക്ക്. നമ്മൾ ചാർത്തികൊടുക്കുന്ന പേരും സ്ഥാനവും സ്വീകരിക്കാൻ. നാളത്തെ ചിന്തയില്ലാതെ വിശക്കുന്ന വയറിനെക്കുറിച്ച്‌ മാത്രം ചിന്തിച്ചുകൊണ്ട്.

നമുക്ക് സ്വീകരിക്കാം ഇരു കൈകളും നീട്ടി.

**********************************

ഇവരും ഈ മണ്ണിന്റെ മക്കൾ, തന്റേതല്ലാത്ത കാരണങ്ങൾ കൊണ്ട് തെരുവിന്റെ ഇരുട്ടറയിൽ ജീവിതം ഹോമിക്കേണ്ടിവന്നവർ.

അവൻ കാമവെറിയിൽ ചവച്ചുതുപ്പിയ പെണ്ണിന്റെ ബാക്കിപത്രം ഈ കുഞ്ഞുകൈകൾ .

സഹായിച്ചില്ലെങ്കിലും ക്രൂശിക്കാതിരിക്കാം നമുക്ക് വാക്ക് കൊണ്ടോ നോട്ടം കൊണ്ടോപോലും.

ജീവിക്കട്ടെ നാളയുടെ വാഗ്ദാനമായി മാറട്ടെ ആശയുടെ വെളിച്ചം അവരുടെ ജീവിതത്തിലും പരക്കട്ടെ.

Malayalam Short StoriesMalayalam literature interviews,Malayalam Poems  

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയച്ചു തരിക.