കിഴക്ക്
ചോരവാലുന്നയാകാശം
നിനക്കൊരുക്കുന്നു
പുലർകാല കല്യാണം.
തെക്ക്
ചിതകൂട്ടിച്ചിരിക്കുന്നു
ചേർത്തുവച്ചതൊക്കയും
എരിച്ചടക്കുന്നു.
വടക്ക്
വിടാതെ നൽകുന്നു
അരഞ്ഞ തേങ്ങലിൻ
നടുക്കമത്രയും.
പടിഞ്ഞാറ്
പിടഞ്ഞുവീഴുന്നു
സൂര്യനും ചന്ദ്രനും
കാറ്റിന്റെ തൂവലും...
പൊടിക്കില്ലയെങ്കിലും
പെട്ടുപോയില്ലേ, യിനി–
യേതിരുട്ടാലടയ്ക്കുമീ
ജീവിതപ്പെരുങ്കുഴൽ?
Malayalam Short Stories, Malayalam literature interviews,Malayalam Poems