"വേശ്യാവൃത്തി നിയമവിധേയമാക്കുക
വേശ്യാലയങ്ങൾ സ്ഥാപിക്കുക" ഈ വാചകങ്ങൾ എഴുതിയ പോസ്റ്ററും പിടിച്ചു ഉച്ചത്തിൽ മുദ്രാവാക്യം വിളിച്ചു കൊണ്ട് അയാൾ റോഡ് സൈഡിൽ നിന്നു. കാഴ്ചക്കാരെല്ലാം അവജ്ഞതയോടെ അയാളെ നോക്കി നടന്നു പോയി. കുറച്ചു സമയത്തിനകം തന്നെ അയാൾക്ക് മുന്നിൽ ആൾക്കൂട്ടമായി.
ഭാരതസംസ്കാരത്തിന് വിരുദ്ധമെന്ന് പ്രഖ്യാപിച്ചു കൊണ്ട് അയാളെ തല്ലാൻ ചിലർ, അഭിപ്രായസ്വാതന്ത്ര്യം ഉള്ള നാട്ടിൽ അയാൾ തന്റെ അഭിപ്രായം പറയുക മാത്രമാണ് ചെയ്‌തെന്ന് മുദ്രാവാക്യം മുഴക്കി കൊണ്ട് മറ്റു ചിലർ, രണ്ടു കൂട്ടരിൽ നിന്നും അയാളെ രക്ഷിച്ചു കൊണ്ട് പോലീസുകാർ അയാളെ അറസ്റ്റ് ചെയ്തു കൊണ്ട് പോകുമ്പോഴും സ്റ്റേഷനിൽ വച്ചും അയാൾ ഉറക്കെ വിളിച്ചു പറഞ്ഞു;
"വേശ്യാവൃത്തി നിയമവിധേയമാക്കുക
വേശ്യാലയങ്ങൾ സ്ഥാപിക്കുക"
വേറൊന്നും അയാൾ പറഞ്ഞില്ല. എന്തു ചെയ്യണം എന്ന് അറിയാതെ പോലീസുകാർ കുഴങ്ങി. അയാളുടെ മുഖം ഒരു വനിതാ പോലീസ് തിരിച്ചറിഞ്ഞു. കഴിഞ്ഞ ദിവസത്തെ പത്രത്തിൽ അയാളുടെ ദയനീയ മുഖം അവർ കണ്ടിരുന്നു. ഏതാനും മനുഷ്യമൃഗങ്ങൾ നശിപ്പിച്ചു ജീവച്ഛവം ആക്കിയ തന്റെ പന്ത്രണ്ടു വയസുള്ള മകളെ കെട്ടിപിടിച്ചു കരയുന്ന ഒരു അച്ഛൻ. പോലീസുകാർക്കും തോന്നി അയാളുടെ ആവശ്യം ന്യായമാണ്..... അയാൾ അപ്പോഴും ഉറക്കെ വിളിച്ചു പറഞ്ഞു കൊണ്ടേയിരുന്നു.
"വേശ്യാവൃത്തി നിയമവിധേയമാക്കുക
വേശ്യാലയങ്ങൾ സ്ഥാപിക്കുക"
Malayalam Short Stories, Malayalam literature interviews,Malayalam Poems
മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയച്ചു തരിക.