Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജിഗ്സോ പസിൽ

jigsaw puzzle

വേർപിരിഞ്ഞിട്ട് ഒരു വർഷത്തോളമായിരുന്നു. സുഹൃത്ത് എന്ന ചട്ടക്കൂടിൽ നിന്നപ്പുറത്തേക്കു ചിന്തിച്ചിരുന്നോ ഇല്ലയോ.. അറിഞ്ഞുകൂടാ.. ഇന്നും..

ഏഴു കടലുകൾക്കപ്പുറത്തു നിന്ന് സംസാരിച്ചപ്പോൾ ഒരിക്കൽ അവൻ പറഞ്ഞു. " എനിക്കറിയാം, നീയാണ് ശരി. യു ആർ ദി മിസ്സിംഗ് പീസസ് ഇൻ മൈ ജിഗ്സോ പസിൽ. 

മനസ്സിലായിട്ടും മനസിലാകാതെ കുസൃതി കാണിച്ചു അന്നെന്റെ മനസ്‌. 

"പക്ഷേ, എനിക്കെന്തോ ഈ സമൂഹത്തെ പേടിയാണ് എന്ന് അവൻ പറഞ്ഞപ്പോൾ, ഉത്തരം കേൾക്കാൻ അവൻ ആഗ്രഹിക്കുന്നില്ല എന്നെന്റെ മനസ് പറഞ്ഞു .

പിന്നെ കുറെയേറെ വർഷങ്ങൾ... അപരിചതരെ പോലെ... തികട്ടി വന്ന ഓർമകൾ പുഞ്ചിരി സമ്മാനിക്കുമ്പോൾ, ഫേസ്ബുക്കിൽ ഒന്ന് കണ്ണോടിക്കും ...

ദൂരങ്ങൾ താണ്ടാൻ വാട്സാപ്പ് കണ്ടുപിടിച്ച കാലം.. ഒരു മെസ്സേജ്... കല്യാണമാണ്.. വരണം. 

സന്തോഷം... ഓർമകൾ പൊടിതട്ടിയെടുക്കാനുള്ള ശ്രമമായിരുന്നു... ചില ഏടുകൾ മറന്നു. രണ്ടു പേരും ...മനഃപൂർവം 

"നാളെ എന്റെ കല്യാണമാണ്. ഞാൻ നിന്നോട് ഒരു കാര്യം പറയട്ടെ. എനിക്ക് ഈ കല്യാണം വേണ്ട, ശെരിയാവില്ലാ"

ഞാൻ മൂളി ... " നിനക്ക് ഈ സമൂഹത്തെ പേടിയില്ലേ? ", ഞാൻ ചോദിച്ചു 

നിശബ്ദത... രാത്രി മുഴുവനും നീണ്ടു നിന്നു. 

കൊട്ടും കുരവയും കഴിഞ്ഞു.. കുടുംബസ്ഥൻ... സ്വസ്ഥം സുഖം.

പക്ഷേ, ഞാൻ ഇന്നും നിനക്കായ് ഒരുത്തരം കരുതി വെച്ചിട്ടുണ്ട്.. ടു സോൾവ് യുവർ ജിഗ്സോ പസിൽ...

Malayalam Short StoriesMalayalam literature interviews,Malayalam Poems        

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയച്ചു തരിക.