Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹൃദയം പറഞ്ഞത്

rose

പാടാത്ത മുരളിയും 

വാടിയ റോസാ പൂവും 

എന്നോട് മന്ത്രിച്ചത് 

നിന്നെ കുറിച്ചു മാത്രമായിരുന്നു 

എങ്ങോ പോയ്‌ മറഞ്ഞ മഴയും 

നിലാവ് പൊഴിയാത്ത രാത്രിയും

എന്നോട് പറഞ്ഞത് നഷ്ടമായ 

എന്റെ പ്രണയത്തെകുറിച്ചായിരുന്നു.

എന്റെ ഹൃദയത്തിൽ 

പ്രണയതൂലികയാൽ

ഞാൻ എഴുതിയിട്ട വരികൾ 

ഇന്നെന്റെ രക്തത്താൽ 

ചുമന്നിരിക്കുന്നു.

ഇനിയൊരിക്കലും 

മുരളിക പാടുകയില്ല 

മഴപെയ്യുകയില്ല

നിലാവ് പൊഴിയുകയില്ല.

പക്ഷേ റോസാ പൂവ് മാത്രം 

ചുമന്നിരിക്കും എന്റെ രക്തത്താൽ.

Malayalam Short StoriesMalayalam literature interviews,Malayalam Poems 

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയച്ചു തരിക.