Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജരാനര

alone-girl-1

അവൻ തീർത്തൊരു താലിച്ചരടിൽ നെയ്തു കൂട്ടിയ സ്വപ്നങ്ങൾക്കു വിരാമമിട്ടുകൊണ്ടവയെ കഴുമരത്തിലേറ്റാനവൾ നടന്നു.

അല്ലെങ്കിലും പെണ്ണിനെന്തിനു സ്വപ്‌നങ്ങൾ.....

പകൽ കിനാവുകൾ...

അളവൊത്ത നിതംബവും, മാറിടവുമൊത്ത ശരീരവും മതിയവൾക്ക്.

അവന്റെ മൂക്കിലൂടെ ഒരു പാമ്പിനെപ്പോലെ നുഴഞ്ഞു കയറി അവൾ ശേഖരിച്ച അവന്റെ ചിന്തകളോടവൾക്കു പുച്ഛം തോന്നി...

കണ്ണാടിയിൽ അവൾ കണ്ട സ്വന്തം രൂപത്തിനോടവൾക്ക് അറപ്പും വെറുപ്പും തോന്നി.

ചുവന്ന അവളുടെ അധരങ്ങളിൽ കണ്മഷികറുപ്പണിഞ്ഞ്... പൂർണ നഗ്നയായി... അവൾ നടന്നു.....

തന്റെ സ്വപ്നങ്ങളെ കുഴിച്ചു മൂടിയ അതേ കഴുമരത്തിനടിയിലേക്ക്....

Malayalam Short StoriesMalayalam literature interviews,Malayalam Poems  

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയച്ചു തരിക.