ഹൃദയം കൊണ്ടളന്ന പാസുകൾ
തലയ്ക്കു മീതെ പറന്നിറങ്ങുമ്പോൾ
കുരിശു രൂപാന്തരം വന്നു പോസ്റ്റായ വിജനതയിൽ
കാത്തിരിപ്പൂ തേൾകുത്തുകുത്തിയ കളിമികവിന്റെ മിശിഹ
അപകടങ്ങൾക്കെഴുതിയ പ്രണയലേഖനം
തുകലിൽ പൊതിഞ്ഞ കാറ്റിലൊട്ടിച്ചു
എതിർപോസ്റ്റിലേക്കു നിറയൊഴിച്ചവൻ
ഭൂഗോളം ചുരുണ്ടൊരു പന്തിൽ ചുരുങ്ങുമ്പോൾ
ആമുടിച്ചുരുളുകളിൽ പന്തിൻ ഹൃദയമൊളിപ്പിച്ചവൻ
ആരവങ്ങൾ വകഞ്ഞുമാറ്റി ആരോരുമില്ലാത്ത
മൈതാന സാധ്യതകളിൽ സാഹസ നൃത്തം ചവിട്ടുന്നവൻ
കൊളംബിയൻ കുഞ്ഞിന്റെ രാക്കഥകളിലൊരു
പൂവായ് വിരിഞ്ഞാ വസന്തം കാട്ടിക്കൊടുത്തവൻ
നിറതോക്കിന്റെ അറ്റത്തു മിഴിവിൻ
പന്തോന്നോട്ടിച്ചുവെച്ചോരു ഫ്രീകിക്കെടുത്തവൻ
റഷ്യയിൽ, വലയിട്ട പോസ്റ്റുകളിൽ,
നീ ബാക്കി വെച്ച ശേഷിപ്പുകൾ
നുകർന്ന കാവൽ ഭടന്മാരെ കാത്തിരിപ്പൂ ഞാൻ
Malayalam Short Stories, Malayalam literature interviews,Malayalam Poems
മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയച്ചു തരിക.