ചുട്ടുപഴുത്തൊരാ വേനൽ ചൂടിൽ
ഒരു ചാറൽ മഴയായ് നീയണഞ്ഞ നേരം
ഒരു കുളിരായ് നീ തലോടിയപ്പോൾ
ഒരു വേളയെൻ മനം തണുത്ത നേരം
ഒരു ഗാനം നിന്നോട് മൂളിയില്ലേ
ഒരു കഥ നിന്നോട് ചൊല്ലിയില്ലേ
എന്നിട്ടും നീയെന്തേ പോയ് മറഞ്ഞു
ഒന്നും പറയാതെ പോയ് മറഞ്ഞു..
പകലു പോയ് രാത്രിയും വന്നു ചേർന്നു
അമ്പിളിമാമനുദിച്ചുയർന്നു
നക്ഷത്രം താരാട്ടു പാട്ട് പാടി
പിന്നെയുമർക്കൻ ജ്വലിച്ചടുത്തു
കത്തി ജ്വലിക്കുന്നൊരീ പകലിന്നു ഞാൻ
നിന്നെക്കുറിച്ചോർത്തു കേണിടുന്നു
നിന്നെയും കാത്തു ഞാനേകയായി
ഈ വഴിത്താരയിൽ നിന്നിടുന്നു...