പെട്ടെന്ന് ഇടത് കൈയ്യിൽ അമർന്നു കൊണ്ട് ആരോ അടുത്തായ് വന്നിരുന്നു.. തൊട്ടപ്പുറത്തെ സീറ്റിൽ ആളൊഴിഞ്ഞ് കിടന്നിട്ടും എന്റെ അടുത്ത് തന്നെ വന്നിരുന്ന ആളെ ഞാൻ തല ചരിച്ച് നോക്കി.., "അജയേട്ടൻ..." എന്റെ ചുണ്ടുകൾ യാന്ത്രികമായ് മന്ത്രിച്ചു. ശരീരം അറിയാതെ വെട്ടി വിറയ്ക്കാൻ തുടങ്ങി.

പെട്ടെന്ന് ഇടത് കൈയ്യിൽ അമർന്നു കൊണ്ട് ആരോ അടുത്തായ് വന്നിരുന്നു.. തൊട്ടപ്പുറത്തെ സീറ്റിൽ ആളൊഴിഞ്ഞ് കിടന്നിട്ടും എന്റെ അടുത്ത് തന്നെ വന്നിരുന്ന ആളെ ഞാൻ തല ചരിച്ച് നോക്കി.., "അജയേട്ടൻ..." എന്റെ ചുണ്ടുകൾ യാന്ത്രികമായ് മന്ത്രിച്ചു. ശരീരം അറിയാതെ വെട്ടി വിറയ്ക്കാൻ തുടങ്ങി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പെട്ടെന്ന് ഇടത് കൈയ്യിൽ അമർന്നു കൊണ്ട് ആരോ അടുത്തായ് വന്നിരുന്നു.. തൊട്ടപ്പുറത്തെ സീറ്റിൽ ആളൊഴിഞ്ഞ് കിടന്നിട്ടും എന്റെ അടുത്ത് തന്നെ വന്നിരുന്ന ആളെ ഞാൻ തല ചരിച്ച് നോക്കി.., "അജയേട്ടൻ..." എന്റെ ചുണ്ടുകൾ യാന്ത്രികമായ് മന്ത്രിച്ചു. ശരീരം അറിയാതെ വെട്ടി വിറയ്ക്കാൻ തുടങ്ങി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

"ഇതെന്താടി കലേ.. നിന്റെ വീട് കള്ള് ഷാപ്പ് ആക്കിയോ??" "എന്തു പറയാനാ വിമലേ.. എനിക്ക് തല തെറിച്ച ഒരു വിത്തുണ്ട്. ഒരു നേരം ആകുമ്പൊ അവന്റെ കുറെ അലന്ന ചെറുക്കന്മാരേയും കൊണ്ട് വരും. എന്തിന് ഈ തിണ്ണേൽ ഇരുന്ന് വെള്ളമടിക്കാൻ.. ഈ നാട്ടില് ഇത്ര കണ്ട് പറമ്പും പുരയിടവും കിടന്നിട്ട് ഇവന്മാർക്ക് ഇവിടെ വന്നിരിന്ന് കുടിച്ചാലെ ഇറങ്ങു.." "നീ പോരാഞ്ഞിട്ടാ.. നിനക്കങ്ങ് തറപ്പിച്ച് പറഞ്ഞൂടെ ഇവിടെ ഇതൊന്നും പറ്റില്ല പ്രായം തികഞ്ഞ ഒരു പെണ്ണുള്ള വീടാ എന്ന്.." "ഞാൻ ഇതൊക്കെ കണ്ട് സഹികെട്ട് കഴിഞ്ഞ ദിവസം പറഞ്ഞ് എന്റെ വിമലേ... ദേ... നീ ഈ നെറ്റി മുഴച്ചിരിക്കണെ കണ്ടോ അവൻ ഒഴിച്ച് കുടിക്കാൻ കൊണ്ട് വച്ചിരുന്ന മൊന്ത എടുത്ത് എറിഞ്ഞതാ..., എല്ലാം ഞാൻ സഹിക്കുവാടി വിമലേ.. എന്റെ പെണ്ണിന് വേണ്ടി..." "ഇങ്ങനെ കുടിച്ച് കൂത്താടി നടക്കുന്ന ഒരുത്തന്റെ പെങ്ങളെ കെട്ടാൻ ആര് വരാനാ കലേ... പിന്നെ നമ്മുടെ കളരിക്കലെ അജയന് രാധികയെ ഒരു നോട്ടം ഉണ്ട്... അത് ഈ നാട്ടിലൊക്കെ പാട്ടാ.. അവർ ഒരുമിച്ച് കളിച്ച് വളർന്നവരല്ലിയോ." "അജയൻ നല്ല ചെക്കനാ.. പറയത്തക്ക ജോലി ഇല്ലേലും ഒരു കുടുംബം പോറ്റാനുള്ള വക അവന്റെ അപ്പൻ അപ്പൂപ്പന്മാരായ് ഉണ്ടാക്കിയിട്ടുണ്ട്..., പക്ഷെ അവരൊക്കെ വലിയ ആൾക്കാരാ എന്റെ വിമലേ... എന്റെ പെണ്ണ് ഒരു പ്രാരാബ്ധക്കാരിയും.., എല്ലാം എന്റെ കൊച്ചിന്റെ തല എഴുത്താ... അതിനെ ഈ നരകത്തീന്ന് പറഞ്ഞു വിടുന്ന അന്ന് ഞാനും ഇവിടുന്ന് ഇറങ്ങും വിമലെ നീ കണ്ടോ??" "നീ എങ്ങോട്ട് പോകാനാടി? ആകെ ഉള്ള സമ്പാദ്യം അല്ലെ ഈ വീടും പറമ്പും..."

"ഇത് ഞാൻ വിൽക്കും.. എന്നാലെ രാധികയെ കെട്ടിച്ച് വിടാൻ പറ്റു.. പിന്നെ ഞാൻ വല്ല അനാഥാലയത്തിലും പോയ് അന്തി ഉറങ്ങും..., എന്നാലും ആ തല തെറിച്ചവന് ഞാൻ അഞ്ചിന്റെ പൈസ കൊടുക്കില്ല.., തന്ത മരിച്ച് തലയ്ക്ക് മീതെ നിക്കുവാ.. ഈ ആണ് ഒരുത്തൻ വിചാരിച്ചാൽ പോരെ എന്നേയും രാധികയേയും അല്ലൽ ഇല്ലാതെ നോക്കാൻ... ഇതിപ്പൊ എന്റെ  പെണ്ണ് ചെന്നു മിഷ്യൻ ചവിട്ടി ഉണ്ടാക്കണതിൽ നിന്ന് അവന് തിന്നാനും കുടിക്കാനും കൊടുക്കണം... ഇന്നലെ കള്ള് ഷാപ്പിൽ പോകാൻ വേണ്ടി കാശ് ചോദിച്ച് കൊടുക്കാഞ്ഞിട്ട് അതിന്റെ മുടിയിൽ ചുറ്റി പിടിച്ച് ചുമരേൽ ചേർത്തു നിർത്തി.. ഞാൻ അൽപം വൈകിയിരുന്നേൽ അടിയും കൊണ്ടേനെ ആ പാവം.." കല സാരി തുമ്പാൽ കണ്ണ് തുടച്ചു കൊണ്ട് പറഞ്ഞു. "ചോദിക്കാനും പറയാനും ആരുമില്ലാത്തതിന്റെ അഹങ്കാരം ആണ് അവന്... ദേ.. രാധിക വരുന്നുണ്ട്... ഞാൻ അങ്ങോട്ട് പോകുവാ ചേച്ചി.." "ശരി വിമലേ.. ഞാൻ അവൾക്ക് കഴിക്കാൻ എന്തെങ്കിലും കൊടുക്കട്ടെ...," വിമല പോയതും പറമ്പിൽ കിടന്ന ഒരു ഓലമടലും വലിച്ച് കല ഉമ്മറത്തേക്ക് വന്നു. കടയിൽ ഇരുന്ന് കുത്തി തച്ച് നടു ഒടിഞ്ഞ് വരുമ്പോഴാണ് അമ്മ വേലിക്കൽ നിന്ന് വിമലേച്ചിയോട് സംസാരിക്കുന്നത് കണ്ടത്. പാവം എന്ന കണ്ടപാട് പറച്ചിലും നിറുത്തി ഓടി പാഞ്ഞ് വന്നു. "മോളേ..., ചോറ് എടുക്കട്ടെ..." "വേണ്ട അമ്മേ... ദേ... ഞാൻ കവലയിൽ നിന്ന് പാല് വാങ്ങി. അമ്മ ചായ ഇടു നമുക്ക് കുടിക്കാം.. ഇന്നലെ കൂടെ അമ്മ പറഞ്ഞതല്ലെ പാലൊഴിച്ച ചായ കുടിച്ച കാലം മറന്നൂന്ന്.." 

ADVERTISEMENT

അമ്മ ആ പാൽ പാത്രം എന്റെ കൈയ്യിൽ നിന്ന് വാങ്ങുമ്പോൾ ആ കൈകൾ വിറ കൊള്ളുന്നതായ് എനിക്ക് തോന്നി.. ചായയും കാത്ത് പടിക്കലെ തിണ്ണയിൽ ഇരിക്കുമ്പോൾ മിഴികൾ എന്തിനോ വേണ്ടി ചുമരിലെ രണ്ടാണിമേൽ ഞാന്നു കിടക്കുന്ന അച്ഛന്റെ ഫോട്ടോമേൽ പതിഞ്ഞു.. അച്ഛൻ ഉണ്ടായിരുന്നെങ്കിൽ എന്ന് അറിയാതെ ഒരു നിമിഷം ആശിച്ചു.. പ്രാരാബ്ധങ്ങൾ തെല്ല് വേദനിപ്പിക്കുന്നുണ്ട് എങ്കിലും ഇപ്പൊ എല്ലാത്തിനോടും പൊരുത്തപ്പെടാൻ തുടങ്ങിയിരിക്കുന്നു. അമ്മ ചായ ഗ്ലാസ് കൊണ്ട് മുന്നിൽ വച്ചപ്പോഴാണ് അച്ഛന്റെ മുഖത്ത് നിന്ന് കണ്ണെടുത്തത്. അമ്മ ചായ ആസ്വദിച്ച് കുടിക്കുന്നത് ഞാൻ നിറ മനസ്സോടെ നോക്കി ഇരുന്നു. എന്തോ കുടിക്കാതെ തന്നെ എന്റെ വയറും നിറഞ്ഞ പോലെ  തോന്നി. അച്ഛൻ ഉള്ള  കാലത്ത് മഹാറാണിയെ പോലെ കഴിഞ്ഞതാണ് ഇപ്പൊ ഒരു നേരത്തെ അന്നത്തിന് പോലും പങ്കപ്പാടാണ്. ഞാൻ ഉള്ള കാലം എന്നെ കൊണ്ട് ആവും പോലെ ഞാൻ നോക്കും..  പക്ഷെ... പക്ഷെ ഞാൻ പെട്ടെന്ന് ഒരു ദിവസം ഇല്ലാണ്ടായാൽ എന്റെ അമ്മ എങ്ങനെ ജീവിക്കും.., എന്തോ വേദന തൊണ്ടയിൽ കുരുങ്ങിയ പോലെ..  കുടിച്ചു തുടങ്ങിയ ചായ മുഴുവിപ്പിക്കാതെ ഞാനവിടെ നിന്ന് എണീറ്റ് നടുമുറിയിലേക്ക് നടന്നു.. മുറിയിൽ കയറി കതകടച്ചു.

അമ്മ പുറത്ത് ആരോടൊ സംസാരിക്കുന്ന ഒച്ച കേൾക്കാം ആ ധൈര്യത്തിൽ ഞാൻ ഒരു നിധി പോലെ അമ്മയുടെ കൺവെട്ടം തട്ടാത്ത രീതിയിൽ ഒളിപ്പിച്ച് വച്ചിരുന്ന ആ പേപ്പർ കൂട്ടം കൈയ്യിൽ എടുത്തു.., ആറു മാസത്തിന് മുമ്പ് തയ്യൽ പീടികയിൽ വച്ച് ബോധമറ്റ് നിലത്തു വീഴുമ്പോൾ അറിഞ്ഞില്ല മരണം എന്നിൽ ആധിപത്യം സ്ഥാപിച്ചു തുടങ്ങിയിരുന്നു എന്ന്.., ബ്രെയിൻ ട്യൂമർ എന്ന് ഓമന പേരിട്ട് വിളിക്കുന്ന അസുഖം എന്നേയും കീഴടക്കി തുടങ്ങിയിരുന്നു.., ഫസ്റ്റ് സ്റ്റേജ് ആയതു കൊണ്ട് മെഡിസിൻ കഴിച്ചാൽ മാറിയേക്കും എന്ന ഡോക്ടറുടെ നിർദ്ദേശപ്രകാരം ഞാൻ മെഡിസിൻ കഴിച്ചു തുടങ്ങി. അച്ഛന്റെ വിയോഗത്തിൽ നിന്ന് മുക്തി നേടാൻ കഴിയാത്ത അമ്മയ്ക്ക് ഇതു കൂടെ കേട്ടാൽ താങ്ങാൻ കഴിയില്ല എന്നെനിക്ക് അറിയാവുന്നത് കൊണ്ട് തന്നെ ഞാൻ അമ്മയെ ഒന്നും അറിയിച്ചില്ല.. തുന്നൽ പീടികയിൽ കൂടെ ജോലി ചെയ്യുന്ന ജാനകി ചേച്ചി എല്ലാത്തിനും താങ്ങായ് നിന്നു. ഇനിയും എത്ര നാൾ ഇതൊക്കെ മൂടി വെക്കും അറിയില്ല.. ചെറു നെടുവീർപ്പോടെ ചുമരിലേക്ക് ചായുമ്പോൾ ഉള്ളിൽ പല കുറി പൊന്തി വന്നു ആ ചോദ്യം... ഇനിയെന്ത്?? 

ADVERTISEMENT

പിറ്റേന്ന് രാവിലെ  ഇച്ചിരി നേർത്തേ കടയിലേക്ക് പോകണമായതു കൊണ്ട് പുലർച്ചെ തന്നെ എണീറ്റു.. അടുത്തു കിടന്നുറങ്ങുന്ന അമ്മയെ ഒന്ന് നോക്കി കുളിച്ച് മാറാനുള്ള ഡ്രസ്സുമായ് ഞാൻ പുറത്തെ ബാത്ത്റൂമിലേക്ക് നടന്നു.. നേരം വെളുത്തു തുടങ്ങുന്നതേ ഉള്ളു.. പെട്ടെന്ന് എന്റെ മുന്നിലായ് ഒരു നിഴൽ വന്നു നിൽക്കുന്നത്  പോലെ തോന്നി. അറിയാതെ പേടിച്ച് ഒരടി പിന്നോട്ട് വച്ചു പോയ് ഞാൻ. മെല്ലെ നെഞ്ചിൽ കൈ വച്ച് മുന്നിൽ തെളിഞ്ഞ നിഴൽ വെട്ടത്തേക്ക് സൂക്ഷിച്ച് നോക്കി. തോർത്ത് കൊണ്ട് തലയിൽ ഒരു കെട്ടും കെട്ടി ചുണ്ടിൽ പകുതി വിടർന്ന പുഞ്ചിരിയുമായി നിൽക്കുവാണ് അജയേട്ടൻ... "ഭഗവതി.. എന്താ ഇവിടെ??? ഈ നേരത്ത് ഇവിടെ എന്തെടുക്കുവാ...??" ഞാൻ അമ്പരപ്പോടെ ചോദിച്ചു. "ഞാൻ നിന്നെ ഒന്ന് കാണാൻ വന്നതാ..." അജയേട്ടൻ അതു പറയുമ്പോൾ ഞാൻ ആ മുഖത്തേക്ക് ഒന്ന് കൂർപ്പിച്ച് നോക്കി.. മറുപടി വീണ്ടും പുഞ്ചിരി. "കണ്ടിട്ട് എന്താ ഇത്ര അത്യാവശ്യം? വല്ലതും പറയാൻ ഉണ്ടെങ്കിൽ കടയിൽ വരുമ്പൊ പറഞ്ഞാൽ പോരെ.." ഞാൻ പൊയ് ദേഷ്യം ചാലിച്ച് തന്നെ പറഞ്ഞു. "പറ്റില്ല... ഞാൻ ആദ്യത്തെ വണ്ടിക്ക് പാലക്കാട്ട് പോകുവാ.. എന്നു വരും എന്ന് പറയാൻ പറ്റില്ല."

"നിങ്ങൾ എങ്ങോട്ടെങ്കിലും പൊക്കോ... എന്തിനാ ഇതൊക്കെ എന്നോട് പറയണേ?" "രാധേ.. നിനക്ക് ഇത് എന്താ പറ്റിയെ? ഞാൻ കണ്ട് വളർന്ന ആ പഴയ രാധ അല്ല നീ... നിനക്ക് ഇപ്പൊ എന്തൊക്കെയോ മാറ്റം ഉണ്ട്.. ഒരു കാരണവും ഇല്ലാതെ നീ എന്നെ അകറ്റാൻ നോക്കുവാണ്.. എന്താ ഇനി നിനക്ക് എന്നെ വേണ്ടാന്ന് ഉണ്ടോ??" ആ വാക്കുകളിൽ പരിഭവത്തിനപ്പുറം മറ്റെന്തോ നോവും പടർന്നിരുന്നതായ് എനിക്ക് തോന്നി. "ഞാൻ എത്ര പ്രാവശ്യം പറഞ്ഞതാ അജയേട്ടാ എനിക്ക് ഒരിക്കലും നിങ്ങളെ സ്നേഹിക്കാൻ ആകില്ലാ എന്ന്.. പണ്ട് നിങ്ങളുടെ പുറകേ വിരൽ തുമ്പും പിടിച്ച് ഓടി നടന്ന ആ പഴയ രാധിക അല്ല ഞാൻ ഇപ്പൊ.. എനിക്ക് എന്റേതായ ഇഷ്ടവും ഇഷ്ടക്കേടും ഒക്കെ ഉണ്ട്.., വെറുതെ എന്റെ പുറകേ നടന്ന് സമയം കളയണ്ട..." ഞാനത് പറഞ്ഞു കൊണ്ട് തിരിഞ്ഞു നടക്കുമ്പോൾ മറുത്തൊരു വാക്കും ഉരിയാടാതെ മൗനമായ് എന്നെ തന്നെ നോക്കി നിക്കുന്ന അജയേട്ടന്റെ നെഞ്ചു പിളരുന്ന മുറവിളി ഞാൻ കേട്ടില്ലാന്ന് നടിച്ചു... ബാത്ത് റൂമിൽ കയറി ചുമരിൽ ചാരി നിന്ന് വാ പൊത്തി പിടിച്ച് പൊട്ടി കരയുമ്പോൾ ഉള്ളിന്റെ ഉള്ളിൽ എവിടെയോ ഒരു മയിൽ പീലി തുണ്ട് പോലെ കാത്തു വച്ച പ്രണയത്തിന്റെ നിറചാർത്തിൽ വിരഹം അതിന്റെ കരിമ്പടം പുതച്ചിരുന്നു.., ഞാൻ മനപൂർവ്വം എന്റെ പ്രണയം കണ്ടില്ലാന്ന് നടിച്ചു. ഏതു നിമിഷവും പൊലിഞ്ഞു വീഴാൻ വിധിച്ച ഈ ജീവിതത്തിലേക്ക് ആ പാവത്തിനെ കൂടെ വലിച്ചിടണ്ട എന്നെനിക്ക് തോന്നി.

ADVERTISEMENT

ദിവസങ്ങൾ വീണ്ടും കൊഴിഞ്ഞ് പോയി. പിന്നെ ഞാൻ അജയേട്ടനെ കണ്ടിട്ടില്ല. എന്റെ മുന്നിൽ വരാത്തതാകും അത് ഒരു പരിധിവരെ എന്നിലും ആശ്വാസം പടർത്തി.. എങ്കിലും ഉള്ളിന്റെ ഉള്ളിൽ എവിടെയോ അജയേട്ടന്റെ മുഖം ഒരു വിങ്ങലായ് അവശേഷിച്ചു. അങ്ങനെയിരിക്കെ മേടത്തിലെ വിഷു എത്തി.. അമ്മയ്ക്കും മനു ഏട്ടനും  എനിക്കും വിഷു കോടി വാങ്ങി.. മനുവേട്ടൻ സാധാരണ തുണി എടുത്ത് തയ്ക്കാറാണ് പതിവ്. അതുകൊണ്ട് കാലേ കൂട്ടി തന്നെ ഒരു ഷർട്ട് പീസ് വാങ്ങി കവലയിൽ ഉള്ള ഒരു കടയിൽ കൊടുത്ത് തയ്ച്ച് വാങ്ങി.., വിഷുവിന് രണ്ട് ദിവസം മുന്നേ എനിക്കൊരു ചെക്കപ്പ് ഉണ്ടായിരുന്നു.. സാധാരണ ഹോസ്പിറ്റലിൽ പോകുമ്പോൾ ജാനകി ചേച്ചിയാണ് ഒപ്പം കൂടെ വരാറ്. പക്ഷെ ഇന്ന് ചേച്ചിക്ക് അസൗകര്യം ഉള്ളതിനാൽ ഞാൻ തനിച്ചു പോകാൻ തീരുമാനിച്ചു.. കവലയിൽ വന്നു നിന്ന സിറ്റി ബസിൽ ഞാൻ കയറി... ആളുകൾ അധികം ഇല്ലാത്തതിനാൽ സൈഡ് സീറ്റ് തന്നെ കിട്ടി. ഞാൻ പുറത്തേക്ക് നോക്കി ഇരുന്നു മാനം മഴയുടെ വരവറിയിച്ച് ഇരുണ്ട് കൂടിയിട്ടുണ്ട്.. മനസ്സിൽ പതിവിൽ നിന്ന് വിപരീതമായി ഒരു അങ്കലാപ്പ് വന്നു മൂടി.. ഒരു പക്ഷെ ഹോസ്പിറ്റലിൽ ആദ്യമായ് തനിച്ചു പോകുന്നതിന്റെ ആകുലത കൊണ്ടാകാം... 

പെട്ടെന്ന് ഇടത് കൈയ്യിൽ അമർന്നു കൊണ്ട് ആരോ അടുത്തായ് വന്നിരുന്നു.. തൊട്ടപ്പുറത്തെ സീറ്റിൽ ആളൊഴിഞ്ഞ് കിടന്നിട്ടും എന്റെ അടുത്ത് തന്നെ വന്നിരുന്ന ആളെ ഞാൻ തല ചരിച്ച് നോക്കി.., "അജയേട്ടൻ..." എന്റെ ചുണ്ടുകൾ യാന്ത്രികമായ് മന്ത്രിച്ചു. ശരീരം അറിയാതെ വെട്ടി വിറയ്ക്കാൻ തുടങ്ങി. പുറത്തെ മാരിയുടെ കുളിരിൽ പോലും ഞാൻ താപത്താൽ ഉരുകി. എന്ത് പറയണമെന്നോ ചോദിക്കണമെന്നോ അറിയാതെ മൊഴിമറന്ന് ഞാൻ ഇരുന്നു.., പെട്ടെന്ന് അജയേട്ടൻ എന്റെ കൈയ്യിൽ ഇരുന്ന ഫയൽ വാങ്ങി, എന്തു കൊണ്ടോ അത് തുറന്നു നോക്കരുതെ എന്ന് ഞാൻ പ്രാർഥിച്ചു. പക്ഷെ അജയേട്ടൻ ആ ഫയൽ തുറന്നു നോക്കാതെ നെഞ്ചിലേക്ക് അടക്കി പിടിച്ച് ഇരുന്നു.., എന്റെ സംശയ ദൃഷ്ടിയോടെ ഉള്ള നോട്ടം കണ്ടിട്ടാവണം ആള് എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചു.. ആ ചിരിയിൽ എന്തൊക്കെയോ മറഞ്ഞിരിക്കുന്നതായ് എനിക്ക് തോന്നി. 

"ജാനകി ചേച്ചി വിളിച്ചിരുന്നു..." അത്രയും പറഞ്ഞ് കൊണ്ട് വലം കൈ ഉയർത്തി എന്റെ ഷോൾഡറിൽ പിടിച്ച് എന്നെ ഒന്നു കൂടെ ചേർത്തിരുത്തി.. ആ കരവലയത്തിൽ ഞാൻ അന്നുവരെ അനുഭവിച്ചിട്ടില്ലാത്ത ഒരു കരുതൽ നുകരാൻ തുടങ്ങി.., കുറ്റബോധം കൊണ്ട് നീറി പുകയുന്ന മനസ്സുമായ് ഞാനാ മുഖത്തേക്ക് നോക്കി. "ഞാൻ... എനിക്ക്..." പറഞ്ഞതു മുഴുവിപ്പിക്കാതെ എന്റെ അധരത്തിൽ കൈകൾ അമർത്തി എന്റെ വാക്കുകൾക്ക് തട ഇട്ടു. "ജീവിക്കാനായാലും മരിക്കാനായാലും അത് ഈ അജയന്റെ പെണ്ണായിട്ട് മതി..." ആ വാക്കുകൾ എന്നിൽ പുതു ജീവൻ പകർന്നു. നാമിരുവരും ഒരുമിച്ചു തുടങ്ങുന്ന ഈ യാത്ര പ്രണയത്തിന്റെ കാണാപുറം തേടി ആണെന്ന് ഞാനും വിശ്വസിക്കുന്നു.. എന്റെ പ്രാണന്റെ കരം കോർത്ത് ഹൃദയ താളം ശ്രവിച്ച് ഞാനാ മാറിൽ ചൂടേറ്റിരിക്കുമ്പോൾ കാലത്തിന്റെ കാൽപനികതയിൽ എനിക്കായ് എഴുതിവച്ച പല തലഎഴുത്തുകളും മാറ്റി കുറിക്കാൻ തുടങ്ങിയിരുന്നു ഭവാൻ..

English Summary:

Malayalam Short Story ' Mayilpeeli ' Written by Yami

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT